ശ്രീനഗർ : ജമ്മു കശ്‌മീർ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിൽ മാറ്റം വരുത്തി ബിജെപി. ഇന്ന് (ഓഗസ്റ്റ് 26) രാവിലെ മൂന്ന് ഘട്ടങ്ങളിലേക്കുള്ള 44 സ്ഥാനാർഥികളുടെ പട്ടിക പാര്‍ട്ടി പുറത്തുവിട്ടിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം അത് പിൻവലിച്ച്, ഇപ്പോള്‍ ആദ്യ ഘട്ടത്തില്‍ മത്സരിക്കുന്ന സ്ഥാനാർഥികളുടെ മാത്രം പട്ടിക പുറത്തുവിട്ടിരിക്കുകയാണ് പാര്‍ട്ടി. അതേസമയം ആദ്യ ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാർഥികളിൽ മാറ്റങ്ങളൊന്നും പാര്‍ട്ടി വരുത്തിയിട്ടില്ല.
- പാംപോര്‍- സയ്യിദ് ഷൗക്കത്ത് അന്ദ്രാബി
- രാജ്‌പോറ- അർഷാദ് ഭട്ട്
- ഷോപ്പിയാന്‍- ജാവേദ് ഖാരി
- അനന്ത്‌നാഗ് വെസ്റ്റ്- റഫീഖ് വാനി
- അനന്ത്‌നാഗ്- സയ്യിദ് വസാഹത്ത്
- ബിജ്‌ബെഹാര്‍- സോഫി യൂസഫ്
- ഷാംഗസ്- അനത്‌നാഗ് ഈസ്റ്റ്- വീർ സരഫ്
- ഇന്ദർവാള്‍- താരിഖ് കീൻ
- കിഷ്‌ത്വര്‍- ഷാഗുൻ പരിഹാർ
- പദ്ദർ-നസെനി- സുനിൽ ശർമ
- ഗജയ് റാണ- ഡോഡ
- ബദര്‍വാഹ്- ദലീപ് സിങ് പരിഹാർ.
- ദോഡ- ശക്തി പരിഹാർ
- റംബന്‍- രാകേഷ് താക്കൂർ
- ബനിഹാൽ- സലിം ഭട്ട്
എന്നിവരാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥികള്‍. അതേസമയം സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള ഭിന്നത പരിഹരിക്കാൻ നാഷണൽ കോൺഫറൻസും കോൺഗ്രസും യോഗം ചേർന്നു. സീറ്റ് വിഭജനത്തിന്‍റെ വിശദാംശങ്ങൾ ചര്‍ച്ച ചെയ്യാന്‍ കെസി വേണുഗോപാലിനെയും മുതിർന്ന നേതാവ് സൽമാൻ ഖുർഷിദിനെയും കോൺഗ്രസ് നിയോഗിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ 24 സീറ്റിൽ 8 സീറ്റിലെങ്കിലും മത്സരിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്ന് ഉന്നത കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ആകെയുള്ള 90 സീറ്റുകളിൽ 37 സീറ്റ് വേണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. എന്നാല്‍ 35 സീറ്റുകളാണ് നാഷണല്‍ കോൺഗ്രസിന് വാഗ്‌ദാനം ചെയ്യുന്നതെന്ന് വൃത്തങ്ങൾ പറയുന്നു. കോൺഗ്രസ് തയ്യാറാവാത്ത ചില സീറ്റുകളിൽ സൗഹൃദ മത്സരങ്ങളെ കുറിച്ച് നാഷണല്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതായാണ് വിവരം.
നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 27 ആണ്. സെപ്‌റ്റംബർ 18, 25, ഒക്‌ടോബർ 1 തീയതികളിലായാണ് ജമ്മു കശ്‌മീരിൽ മൂന്ന് ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ ഒക്‌ടോബർ 4ന് നടക്കും. ജമ്മു കശ്‌മീരിൽ ആകെ 90 അസംബ്ലി മണ്ഡലങ്ങളാണുള്ളത്. അതിൽ 7 സീറ്റുകൾ എസ്‌സിക്കും 9 സീറ്റുകൾ എസ്‌ടിക്കും സംവരണം ചെയ്‌തവയാണ്.
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കനുസരിച്ച് ജമ്മു കശ്‌മീരിൽ 88.06 ലക്ഷം വോട്ടർമാരാണുള്ളത്. ജമ്മു കശ്‌മീരിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പിഡിപിക്ക് 28 സീറ്റും ബിജെപിക്ക് 25 സീറ്റും എന്‍സിക്ക് 15 സീറ്റും കോൺഗ്രസിന് 12 സീറ്റുമാണ് ലഭിച്ചത്.
മുഫ്‌തി മുഹമ്മദ് സയീദിന്‍റെ നേതൃത്വത്തിൽ പിഡിപിയും ബിജെപിയും ചേർന്ന് അന്ന് സർക്കാർ രൂപീകരിച്ചു. എന്നാൽ 2018ൽ മുഫ്‌തി മുഹമ്മദ് സയീദിന്‍റെ നിര്യാണത്തെത്തുടർന്ന് മെഹബൂബ മുഫ്‌തി അധികാരമേറ്റതിന് പിന്നാലെ ബിജെപി സഖ്യത്തിൽ നിന്ന് പിന്തുണ പിൻവലിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്‌മീരിൽ നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്.
Also Read : ലഡാക്കില്‍ പുതിയ ജില്ലകള്‍; പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍