ETV Bharat / bharat

മത്സരപരീക്ഷകളിലെ ക്രമക്കേട് തടയാനുള്ള ബിൽ : സ്വാഗതാർഹമെന്ന് ഉദ്യോഗാർഥികൾ - prevent unfair means public exams

കോപ്പിയടി നിയന്ത്രിക്കാൻ ഇതുകൊണ്ട് കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക് ഒരേപോലെ അവസരം ലഭിക്കുമെന്ന് ഉദ്യോഗാർഥികൾ. പരീക്ഷ സംവിധാനങ്ങളിൽ സുതാര്യതയും നീതിയും വിശ്വാസ്യതയും കൊണ്ടുവരുകയാണ് മത്സരപരീക്ഷകളിലെ ക്രമക്കേട് തടയാനുള്ള ബില്ലിൻ്റെ ലക്ഷ്യം.

പൊതുപരീക്ഷ ബിൽ  പൊതുപരീക്ഷകളിൽ ക്രമക്കേട് ബിൽ  prevent unfair means public exams  public exams Bill
Candidates about Bill to prevent unfair means public exams
author img

By ETV Bharat Kerala Team

Published : Feb 6, 2024, 4:14 PM IST

Updated : Feb 6, 2024, 11:06 PM IST

ന്യൂഡല്‍ഹി: മത്സരപരീക്ഷകളിലെ ക്രമക്കേട് തടയാനുള്ള ബിൽ അവതരിപ്പിച്ച കേന്ദ്രസർക്കാർ നടപടി സ്വാഗതാർഹമെന്ന് ഉദ്യോഗാർഥികൾ. ചോദ്യക്കടലാസ് ചോർത്തൽ, ആൾമാറാട്ടം, ഉത്തരക്കടലാസ് തിരിമറി, റാങ്ക് ലിസ്റ്റ് അട്ടിമറി, എന്നിവയടക്കം 20 കുറ്റങ്ങൾ ഉൾപ്പെടുത്തി ഇന്നലെയാണ് ബില്‍ ലോക്‌സഭയിൽ അവതരിപ്പിച്ചത്. പൊതുപരീക്ഷകളിൽ ക്രമക്കേട് കാണിക്കുന്നവർക്ക് 10 വർഷം വരെ ജയിൽ ശിക്ഷയും ഒരു കോടി രൂപ വരെ പിഴയും ലഭിക്കുന്നതാണ് പൊതുപരീക്ഷ (അന്യായ രീതികൾ തടയുന്നതിനുള്ള) ബിൽ.

ഉദ്യോഗാർഥികൾക്ക് പറയാനുള്ളത്: "പരീക്ഷകളിലുണ്ടാകുന്ന ക്രമക്കേടുകൾ മുഖാന്തരം പരീക്ഷകൾ റദ്ദാക്കുന്നു. ഇതുകൊണ്ട് സാമ്പത്തിക നഷ്‌ടം സമയ നഷ്‌ടം ഉൾപ്പടെ വിവിധ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നു. ഈ ബിൽ ഒരു നിയമമായി പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ, പ്രവേശന പരീക്ഷകളിലെ കോപ്പിയടി നിയന്ത്രിക്കാൻ ഇതുകൊണ്ട് കഴിഞ്ഞാൽ തൊഴിലന്വേഷകർ കൂടുതൽ സന്തുഷ്‌ടരാകും. പരീക്ഷകളിൽ ക്രമക്കേട് നടക്കുന്നതിനാൽ സത്യസന്ധരായ പരീക്ഷാർഥികൾക്ക് അവസരം ലഭിക്കാതെ വരുന്നു". ബിൽ നിയമമായിക്കഴിഞ്ഞാൽ, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ എല്ലാവർക്കും ന്യായമായ സാഹചര്യം ഒരുക്കുമെന്നാണ് ഉദ്യോഗാർഥികളുടെ പ്രതികരണം.

'പരീക്ഷകൾ പാസാക്കാൻ അന്യായമായ മാർഗങ്ങൾ ഉപയോഗിക്കുന്നത് തടയാൻ കോപ്പിയടി വിരുദ്ധ ബിൽ സഹായിക്കും. പേപ്പർ ചോർച്ച, കോപ്പിയടി, ഗാഡ്‌ജെറ്റുകളുടെ അന്യായമായ ഉപയോഗം എന്നിവ കാരണം പരീക്ഷകൾ മുടങ്ങുന്നത് പലതവണ കണ്ടിട്ടുണ്ട്. ഞങ്ങളുടെ സത്യസന്ധമായ പരിശ്രമങ്ങളും വിലപ്പെട്ട സമയവും പാഴാക്കുന്നതിനാൽ പരീക്ഷകൾ റദ്ദാക്കപ്പെടുന്നത് വളരെ വേദനാജനകമാണ്'- ഉദ്യോഗാർഥി പറഞ്ഞു.

ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ പ്രവേശന പരീക്ഷ എഴുതുന്നു, ഈ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും മധ്യവർഗ കുടുംബങ്ങളിൽ നിന്നുള്ളവരാണ്, കോച്ചിംഗ് ഫീസിനും പുസ്‌തകങ്ങൾക്കുമായി വലിയ തുക അവർ ചെലവഴിക്കുന്നു. എന്നാൽ, തയ്യാറെടുത്ത പരീക്ഷ ഇത്തരം ക്രമക്കേടുകൾ കാരണം റദ്ദാക്കുമ്പോൾ നിരാശ തോന്നും. അതുകൊണ്ടുതന്നെ ഈ പുതിയ ബിൽ പ്രതീക്ഷയുടെ പുതിയ കിരണമാണെന്ന് മറ്റൊരു ഉദ്യോഗാർഥി പറഞ്ഞു.

Last Updated : Feb 6, 2024, 11:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.