ETV Bharat / bharat

റാഞ്ചുമെന്ന് ഭയം ; ബിഹാർ കോണ്‍ഗ്രസ്‌ എംഎൽഎമാരെ ഹൈദരാബാദിൽ നിന്ന് ആന്ധ്രയിലേക്ക് മാറ്റുന്നു - Bihar Floor Test

കോണ്‍ഗ്രസിന്‍റെ പുതിയ നീക്കം നിതീഷ്‌ കുമാറിന്‍റെ നേതൃത്വത്തിലുളള പുതിയ എൻഡിഎ സർക്കാർ വിശ്വാസ വോട്ടെടുപ്പ് തേടാനിരിക്കെ

Bihar congress MLA  MLA Moving to Andhra Pradesh  വിശ്വാസ വോട്ടെടുപ്പ്  ബിഹാർ കോണ്‍ഗ്രസ്‌ എംഎൽഎ
Bihar congress MLA
author img

By ETV Bharat Kerala Team

Published : Feb 6, 2024, 3:59 PM IST

ഹൈദരാബാദ് : ബിഹാറിലെ കലുഷിത രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ റാഞ്ചല്‍ ഭയത്തെത്തുടര്‍ന്ന് ഹൈദരാബാദിലെത്തിച്ച സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാരെ ആന്ധ്രാപ്രദേശിലേക്ക് മാറ്റുന്നതായി റിപ്പോർട്ട് (Bihar congress MLAs). തെലങ്കാന-രംഗറെഡ്ഡി ജില്ലയിലെ കാഗസ് ഘട്ട് സിരി നേച്ചർ വാലിയിൽ നിന്നും ആന്ധ്രാപ്രദേശ്‌ ശ്രീശൈലത്തെ റിസോർട്ടിലേക്കാണ് ബിഹാർ എംഎൽഎമാരെ മാറ്റുന്നതെന്നാണ് വിവരം.

നിതീഷ്‌ കുമാറിന്‍റെ നേതൃത്വത്തിലുളള പുതിയ എൻഡിഎ സർക്കാർ വിശ്വാസ വോട്ട് തേടാനിരിക്കെയാണ് സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റിയത്. കോൺഗ്രസ് എംഎൽഎമാർ ഈ മാസം 11 വരെ തെലങ്കാനയിൽ തുടരുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. 17 എംഎൽഎമാർ ഞായറാഴ്‌ചയും ചിലർ തിങ്കളാഴ്‌ചയും ഹൈദരാബാദിലെത്തിയിരുന്നു. നഗരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ഇബ്രാഹിംപട്ടണത്തുളള റിസോർട്ടിലാണ് ഇവരെയെല്ലാം താമസിപ്പിച്ചതെന്നാണ് തെലങ്കാന കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചത്.

സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ എംഎൽഎമാർക്കായി കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. അതേസമയം ജാർഖണ്ഡിലെ ജെഎംഎം എംഎൽഎമാരും തെലങ്കാനയിൽ കഴിഞ്ഞ ദിവസം എത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.