ETV Bharat / bharat

യുപി കോണ്‍സ്റ്റബിള്‍ പരീക്ഷ റദ്ദാക്കല്‍; വിദ്യാര്‍ത്ഥി - യുവ ശക്തിയുടെ വന്‍ വിജയമെന്ന് രാഹുല്‍ - കോണ്‍സ്റ്റബിള്‍ പരീക്ഷ റദ്ദാക്കല്‍

പൊലീസ് കോണ്‍സ്റ്റബിള്‍ നിയമന പരീക്ഷ റദ്ദാക്കാനുള്ള തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് രാഹുലും പ്രിയങ്കയും രംഗത്ത്.

Big Victory For Student Power  Youth Unity  Police Constable Exam Cancellation  കോണ്‍സ്റ്റബിള്‍ പരീക്ഷ റദ്ദാക്കല്‍  രാഹുല്‍ ഗാന്ധി
cancellation of the police constable recruitment exam by the Uttar Pradesh government as a victory of youth unity and student power
author img

By ETV Bharat Kerala Team

Published : Feb 24, 2024, 8:00 PM IST

ന്യൂഡല്‍ഹി: യുവാക്കളുടെ ഐക്യത്തിന്‍റെയും വിദ്യാര്‍ത്ഥിശക്തിയുടെയും വിജയമാണ് സംസ്ഥാനത്തെ പൊലീസ് കോണ്‍സ്റ്റബിള്‍ നിയമന പരീക്ഷയുടെ റദ്ദാക്കലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒന്നിച്ച് നിന്നാല്‍ വിജയിക്കുമെന്നും വിഘടിച്ചാല്‍ തോറ്റുപോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി(Big Victory For Student Power).

ഇന്നാണ് പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനുള്ള പരീക്ഷ റദ്ദാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. ആറ് മാസത്തിനകം പുനപ്പരീക്ഷ നടക്കും(Youth Unity).

സര്‍ക്കാര്‍ എത്ര അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും സത്യം വിജയിക്കുക തന്നെ ചെയ്യും. ഒന്നിച്ച് നിന്ന് പോരാടിയാല്‍ മാത്രമേ നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കാനാകൂ എന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു(Police Constable Exam Cancellation).

യുവാക്കളുടെ ശക്തിക്ക് മുന്നില്‍ സര്‍ക്കാരിന് ഒടുവില്‍ തലകുനിക്കേണ്ടി വന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. കഴിഞ്ഞ ദിവസം വരെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് സ്ഥാപിക്കാനായിരുന്നു സര്‍ക്കാരിന്‍റെ ശ്രമം. എന്നാല്‍ യുവാക്കളുടെ കരുത്തിന് മുന്നില്‍ അവരുടെ നുണകള്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല. ഇന്നവര്‍ക്ക് പരീക്ഷ റദ്ദാക്കേണ്ടി വന്നിരിക്കുന്നു.

സംസ്ഥാന ബിജെപി സര്‍ക്കാരില്‍ അഴിമതിയുണ്ടെന്നതിന് തെളിവ് മാത്രമല്ല പരീക്ഷയിലെ ചോദ്യ പേപ്പര്‍ ചോര്‍ച്ച. മറിച്ച് അവര്‍ എത്രമാത്രം അലക്ഷ്യമായാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നതിനുള്ള തെളിവും കൂടിയാണിത്. പരീക്ഷകളോട് അവര്‍ക്കുള്ള മനോഭാവവും ഈ സംഭവത്തില്‍ നിന്ന് വെളിവായിരിക്കുന്നു. സര്‍ക്കാര്‍ ഇന്നലെ വരെ വിദ്യാര്‍ത്ഥികളെയും ഉദ്യോഗാര്‍ത്ഥികളെയും വഴിതെറ്റിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പ്രിയങ്ക ആരോപിച്ചു.

ഇതിന്‍റെ ഫലമെന്തെന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയവര്‍ക്ക് സ്വൈര്യമായി വിഹരിക്കാന്‍ സാധിച്ചു. യുവാക്കളുടെ ഭാവിയ്ക്ക് ബിജെപി സര്‍ക്കാര്‍ യാതൊരു ഗൗരവവും നല്‍കുന്നില്ലെന്നതിന്‍റെ തെളിവാണ് ഇത്തരം സംഭവങ്ങളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരീക്ഷ മാഫിയയുടെ പ്രതിച്ഛായ സംരക്ഷിക്കാനായിരുന്നു ഇവരുടെ ശ്രമം. ബിജെപി സര്‍ക്കാര്‍ എത്രയും പെട്ടെന്ന് പരീക്ഷ നടത്തുമെന്നാണ് പ്രതീക്ഷ. ഇക്കുറി ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും ഉറപ്പാക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.

Also Read: വിവാദമായ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ റദ്ദാക്കി ഉത്തര്‍പ്രദേശ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.