ചത്തീസ്‌ഗഢ്: ഹരിയാനയില്‍ വോട്ടണ്ണെല്‍ പുരോഗമിക്കവെ ട്വിസ്റ്റോട് ട്വിസ്റ്റ്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവച്ചുകൊണ്ട് ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസിന്‍റെ മുന്നേറ്റമാണ് കാണാന്‍ കഴിഞ്ഞത്. എന്നാല്‍ ബിജെപി ശക്തമായി തന്നെ തിരിച്ചുവന്നു.
ഇതോടെ കോണ്‍ഗ്രസില്‍ ക്യാമ്പില്‍ തുടങ്ങിയ ആഘോഷങ്ങളെല്ലാം തന്നെ പതിയെ നിര്‍ത്തിവച്ചു. നിലവില്‍ കോണ്‍ഗ്രസും ബിജെപിയും ഏറെക്കുറെ ഒപ്പത്തിനൊപ്പമാണ്. ഇരു പാര്‍ട്ടുകള്‍ക്കും കേവലഭൂരിപക്ഷത്തിന് ആവശ്യമായ 46 എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താനായിട്ടില്ല. 11.10 ന് ലഭിക്കുന്ന വിവരപ്രകാരം കോണ്‍ഗ്രസ് 42 സീറ്റിലും ബിജെപി 41 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതിനിടെ ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡ മാധ്യമങ്ങളെ കണ്ടു. സംസ്ഥാനത്ത് കോണ്‍ഗ്രസ് തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് അദ്ദേഹം.
അതേസമയം ബിജെപിയും സംസ്ഥാനത്ത് തികഞ്ഞ വിജയപ്രതീക്ഷയിലാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം തവണ അധികാരത്തിലേറാനാണ് ബിജെപി ലക്ഷ്യം വയ്‌ക്കുന്നത്. ഹരിയാനയുടെ ചരിത്രത്തില്‍ ഒരു പാര്‍ട്ടിയ്‌ക്കും തുടര്‍ച്ചയായ മൂന്ന് തവണ അധികാരം ലഭിച്ചിട്ടില്ല.