ETV Bharat / bharat

ലൈംഗിക പീഡനക്കേസ്: പ്രജ്വല്‍ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി - Bhavani Revanna Appears For Sit Inquiry - BHAVANI REVANNA APPEARS FOR SIT INQUIRY

ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തിന്‌ മുന്നില്‍ ഹാജരായി ഭവാനി രേവണ്ണ

BHAVANI REVANNA  CASE AGAINST PRAJWAL REVANNA  KIDNAPPING CASE  ലൈംഗിക പീഡനക്കേസ് പ്രജ്വല്‍ രേവണ്ണ
BHAVANI REVANNA (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 7, 2024, 3:39 PM IST

ബെംഗളൂരു : ലൈംഗിക പീഡനക്കേസിൽ അറസ്‌റ്റിലായ ജെഡിഎസ് നേതാവും മുന്‍ ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണ പ്രത്യേക അന്വേഷണ സംഘത്തിന്‌ മുന്നിൽ ഹാജരായി. ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്നാണ്‌ ഭവാനി രേവണ്ണ എസ്ഐടി ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായത്‌. കോടതിയുടെ നിർദേശപ്രകാരം സിഐഡി ഓഫിസിലെത്തിയ ഭവാനി രേവണ്ണയെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു.

തട്ടിക്കൊണ്ടുപോകല്‍ കേസിൽ ഭവാനി രേവണ്ണ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്‌ച ഹൈക്കോടതിയുടെ ഏകാംഗ ബെഞ്ച് പരിഗണിക്കുകയും അടുത്ത വെള്ളിയാഴ്‌ച വരെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്‌തു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുകയും അന്വേഷണത്തില്‍ പൂർണമായി സഹകരിക്കുകയും വേണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

കൂടാതെ കെആർ നഗർ താലൂക്കിലേക്കും ഹാസൻ ജില്ലയിലേക്കും പോകാൻ കഴിയില്ല. ഭവാനി രേവണ്ണയെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യരുത്. ചോദ്യം ചെയ്യലിന്‍റെ പേരിൽ ഭവാനി രേവണ്ണയെ വൈകിട്ട് അഞ്ചിനു ശേഷം കസ്റ്റഡിയില്‍ വയ്‌ക്കാന്‍ പാടില്ലെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്.

കെആർ നഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത പീഡനത്തിന് ഇരയായ സ്‌ത്രീയെ തട്ടിക്കൊണ്ടുപോയ കേസിൽ ഭവാനി രേവണ്ണയെ ചോദ്യം ചെയ്യാൻ എസ്ഐടി രണ്ട് നോട്ടിസ് നൽകിയിരുന്നു. കേസിൽ ഹാജരാകാതിരുന്ന ഭവാനി രേവണ്ണ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ അപേക്ഷ നൽകി. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ ശേഷം ഭവാനി രേവണ്ണ എസ്ഐടി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുകയായിരുന്നു.

ALSO READ: ലൈംഗിക ശേഷി പരിശോധിച്ചു, റിപ്പോര്‍ട്ട് ഒരാഴ്ച്ചയ്ക്കുളളില്‍; പ്രജ്വല്‍ രേവണ്ണയെ ഇന്ന് കോടതിയിൽ ഹാജരാക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.