ന്യൂഡല്‍ഹി : കൊവിഷീല്‍ഡ് വാക്‌സിനുകള്‍ പിൻവലിച്ച് മരുന്ന് നിര്‍മാണ കമ്പനിയായ ആസ്‌ട്രാസെനക. വാക്‌സിൻ സ്വീകരിച്ചവരില്‍ അപൂര്‍വമായി പാര്‍ശ്വഫലങ്ങള്‍ കണ്ടേക്കാം എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. എന്നാല്‍, വാണിജ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് വിപണിയില്‍ നിന്നും വാക്‌സിനുകള്‍ പിൻവലിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.
കൊവിഡ് മഹാമാരിയെ നേരിടാൻ ആസ്‌ട്രാസെനകയും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്നാണ് കൊവിഷീല്‍ഡ് വാക്‌സിൻ വികസിപ്പിച്ചത്. സീറം ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു ഇന്ത്യയില്‍ വാക്‌സിന്‍റെ ഉത്പാദനവും വിതരണവും നിര്‍വഹിച്ചത്. ഉത്‌പാദിപ്പിക്കുന്നതിനുള്ള അവകാശം നിര്‍മാതാക്കളില്‍ നിന്ന് എടുത്തുകളഞ്ഞ ആസ്‌ട്രസെനക വാക്‌സിന്‍റെ ഉപയോഗം തടഞ്ഞതായാണ് വിവരം.