ഐസ്‌വാള്‍: മിസോറാമില്‍ വന്‍ അനധികൃത ധനശേഖരം കണ്ടെത്തി. ഇന്ത്യയുടെയും മ്യാന്‍മറിന്‍റെയും അനധികൃത കറന്‍സികളാണ് അസം റൈഫിള്‍സ് പിടികൂടിയത്. മിസോറമിലെ ലാണ്‍ഗാല്‍ത്തായ് ജില്ലയില്‍ നിന്നാണ് വന്‍തോതില്‍ അനധികൃത പണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെയും അസം റൈഫിള്‍സ് അറസ്റ്റ് ചെയ്‌തു. ഇവരുടെ വാഹനവും പിടിച്ചെടുത്തു(Assam Rifles).
4,79,55,000ക്യാറ്റ് മ്യാന്‍മര്‍ കറന്‍സിയും 2,86,780 ഇന്ത്യന്‍ രൂപയുമാണ് കണ്ടെത്തിയത്. വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയിലെ ആര്‍ഡിഎസ് ബങ്തലാങ് ജംഗ്ഷന് സമീപത്ത് നടത്തിയ തെരച്ചിലിലാണ് പണം പിടികൂടിയത്. പണവും പിടിയിലായ ആളുകളെയും വാഹനവും ബങ്തലാങ് പൊലീസിന് കൈമാറി( Myanmar and Indian currencies).
കഴിഞ്ഞമാസവും അസം റൈഫിള്‍സ് പണം രണ്ട് സംഭവങ്ങളിലായി ഇത്തരത്തില്‍ പണം പിടിച്ചെടുത്തിരുന്നു. അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ആ സംഭവത്തില്‍ 12,48,76,000 ക്യാറ്റ് മ്യാന്‍മര്‍ കറന്‍സിയും 16,45,000ഇന്ത്യന്‍ രൂപയുമാണ് പിടിച്ചെടുത്തത്(Mizoram).
Also Read: രേഖകളില്ലാതെ കടത്തിയ ഒരു കോടിയിലധികം രൂപ റെയിൽവെ പൊലീസ് പിടികൂടി