റാഞ്ചി : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഈയിടെയായി ജാർഖണ്ഡ് രാഷ്ട്രീയത്തിലും ആധിപത്യം പുലർത്തുന്നതായി തോന്നുന്നു. ജാര്‍ഖണ്ഡിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ജെഎംഎമ്മില്‍ നിന്നുള്ള രണ്ട് അതികായരെ ബിജെപിയിലേക്ക് എത്തിച്ചതിന്‍റെ ക്രെഡിറ്റ് ശര്‍മ്മയ്ക്കാണ്. ചംപെയ് സോറനെയും ലൊബിന്‍ ഹെമ്രാമിനെയുമാണ് ശര്‍മ്മ ബിജെപി പാളയത്തിലെത്തിച്ചത്.
2019 തെരഞ്ഞെടുപ്പില്‍ 81 അംഗ നിയമസഭയില്‍ ജെഎംഎം മുപ്പത് സീറ്റ് നേടിയപ്പോള്‍ ബിജെപിക്ക് 25 സീറ്റ് കിട്ടി. അതേസമയം കോണ്‍ഗ്രസിന് കേവലം 16 സീറ്റ് മാത്രമേ കിട്ടിയുള്ളൂ. മറ്റുള്ളവരെല്ലാം കൂടി പത്ത് സീറ്റുകളും പങ്കിട്ടു. കേവല ഭൂരിപക്ഷത്തിന് 41 സീറ്റാണ് വേണ്ടത്. ഇക്കുറി നില മെച്ചപ്പെടുത്താനാണ് തങ്ങളുടെ ശ്രമമെന്നാണ് ശുഭാപ്‌തി വിശ്വാസിയായ മുഖ്യമന്ത്രി ഹേമന്ദ് സൊറന്‍റെ നിലപാട്. നിയമസഭ തെരഞ്ഞെടുപ്പില്‍ വിശ്വസ്‌തര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും സൊറന്‍ പറഞ്ഞിരുന്നു.
ഈ ഘട്ടത്തിലാണ് ഹിമന്ത ബിശ്വ ശർമ തെരഞ്ഞെടുപ്പില്‍ പിന്നില്‍ നിന്നാകുമോ അതോ സജീവമായി രംഗത്തുണ്ടാകുമോ എന്ന ചോദ്യം ഉയരുന്നത്. എന്തൊക്കെ വെല്ലുവിളികളാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. ഇടിവി ഭാരത് ബ്യൂറോ ചീഫ് രാജേഷ് കുമാര്‍ സിങ്ങിന് നല്‍കിയ എക്‌സ്ക്ലൂസീവ് അഭിമുഖത്തില്‍ ഹിമന്ത ബിശ്വ ശർമ ഇതെക്കുറിച്ചെല്ലാം മനസ് തുറക്കുന്നു.
ജാര്‍ഖണ്ഡില്‍ ജനങ്ങളുടെ ഗുഡ്ബുക്കിലാണ് ബിജെപിയുടെ സ്ഥാനമെന്ന് ഹിമന്ത ബിശ്വ ശർമ അഭിപ്രായപ്പെട്ടു. അന്തരീക്ഷം ബിജെപിക്ക് അനുകൂലമാണ്. ഈ നിയമസഭ തെരഞ്ഞെടുപ്പ് ഹേമന്തും ഹിമന്തും തമ്മിലുള്ള പോരാട്ടമാണോ?. അതോ ബിജെപിയും ജെഎംഎമ്മും തമ്മിലുള്ള പോരാട്ടമാണോ?. ഇന്ത്യയും എന്‍ഡിഎയും തമ്മിലാണോ പോരാട്ടം?. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കുക മാത്രമാണ് തന്‍റെ ലക്ഷ്യമെന്ന് ശര്‍മ പറയുന്നു.
പ്രവര്‍ത്തകരെ താന്‍ പിന്നില്‍ നിന്ന് പിന്തുണയ്ക്കും. താന്‍ ഇവിടെ മുന്നിട്ടിറങ്ങുന്നത് പാര്‍ട്ടിക്ക് ഗുണകരമാകില്ല. ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തെ നയിക്കാന്‍ താനില്ല. അതേസമയം ജാര്‍ഖണ്ഡിലെ ആഭ്യന്തര രാഷ്‌ട്രീയത്തില്‍ ഇടപെടാനുള്ള താത്പര്യവും അദ്ദേഹം പങ്കുവച്ചു. അസം, ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ നുഴഞ്ഞ് കയറ്റം ദേശീയ ആശങ്കയാണ്. ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്‌ടിക്കല്‍ മാത്രമാണ് മാര്‍ഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെംപായ് സൊറന്‍റെയും ലൊബിന്‍റെയും സാന്നിധ്യം ബിജെപിക്ക് ഗുണകരമാകും. അവര്‍ സംസ്ഥാനത്തെ ഗോത്രവിഭാഗത്തിന്‍റെ ശബ്‌ദമാണ്. സംസ്ഥാനത്തെ ബിജെപിയുടെ ഗോത്രമുഖം എപ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്ന വിഷയമാണ്. ഇപ്പോള്‍ അത്തരം ചോദ്യങ്ങള്‍ ഉയരുന്നില്ല. ബാബുലാല്‍ മറാന്‍ഡിയും ചെംപായ് സൊറനും തമ്മില്‍ യാതൊരു പ്രശ്നങ്ങളും ഇപ്പോഴില്ലെന്നും ചെംപായ് സൊറനെ ബിജെപിയില്‍ എത്തിച്ചത് ബാബുലാല്‍ മറാന്‍ഡി ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പാര്‍ട്ടി പാര്‍ലമെന്‍ററി ബോര്‍ഡ് തീരുമാനിക്കുമെന്നും അതേക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. ജെഎംഎമ്മിന് ഗോത്ര സമൂഹത്തോട് ആഭിമുഖ്യമുണ്ട്. കോണ്‍ഗ്രസിനാകട്ടെ ഗോത്രവിഭാഗവും നുഴഞ്ഞ് കയറ്റക്കാരും തമ്മിലുള്ള ഒരു സമവാക്യമാണ് ആവശ്യം. എന്നാല്‍ ദേശതാത്പര്യം അതല്ലെന്നും ഹിമന്ത ബിശ്വ ശര്‍മ ചൂണ്ടിക്കാട്ടുന്നു.