ETV Bharat / bharat

ശബരിമലയ്‌ക്ക് തൊട്ടടുത്ത് റെയില്‍വേ ലൈനെത്തും ; രണ്ട് റൂട്ടുകൾ പരിഗണനയിലെന്ന് അശ്വിനി വൈഷ്‌ണവ് - Ashwini Vaishnaw on Sabari Rail

ശബരി റെയില്‍ പദ്ധതിയ്ക്കായി രണ്ട് ബദൽ റൂട്ടുകൾ നോക്കുന്നുണ്ടെന്ന് അശ്വിനി വൈഷ്‌ണവ്. സംസ്ഥാന സർക്കാരിൻ്റെ സഹകരണമില്ലായ്‌മ കാരണം പദ്ധതിക്ക് വേണ്ടത്ര പുരോഗതി കൈവരിക്കാനായില്ലെന്നും വിമർശനം.

Sabari rail project  Sabari Rail  ശബരി റെയില്‍  Ashwini Vaishnaw on Sabari Rail  അശ്വിനി വൈഷ്‌ണവ്
Ashwini Vaishnaw on Sabari Rail Project
author img

By ETV Bharat Kerala Team

Published : Feb 7, 2024, 4:33 PM IST

ന്യൂഡൽഹി : നിർദിഷ്‌ട ശബരി റെയില്‍ പദ്ധതി ഇപ്പോഴും സജീവ പരിഗണനയിലുണ്ടെന്ന സൂചനയുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. പദ്ധതിയ്ക്കായി രണ്ട് ബദൽ റൂട്ടുകൾ നോക്കുന്നുണ്ടെന്ന് അശ്വിനി വൈഷ്‌ണവ് വ്യക്‌തമാക്കി. സംസ്ഥാന സർക്കാരിൻ്റെ സഹകരണമില്ലായ്‌മ കാരണം ഇത്രയും വർഷങ്ങൾക്ക് ശേഷവും പദ്ധതി പുരോഗതി കൈവരിച്ചിട്ടില്ലെന്നും അദ്ദേഹം ലോക്‌സഭയിലെ ചോദ്യോത്തര വേളയിൽ ചൂണ്ടിക്കാട്ടി.

ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് യാത്രാസൗകര്യം ഒരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ പദ്ധതി മറ്റൊരു ക്ലാസിക് കേസ് സ്‌റ്റഡിയാണ്. വർഷങ്ങളോളം പരിശ്രമിച്ചിട്ടും ഭൂമി ഏറ്റെടുക്കുന്നതിലും, ഫണ്ട് നൽകുന്നതിലും സംസ്ഥാന സർക്കാരിൻ്റെ സഹകരണമില്ലായ്‌മ കാരണം വേണ്ടത്ര പുരോഗതി കൈവരിക്കാനായില്ലെന്നും അശ്വിനി വൈഷ്‌ണവ് വ്യക്‌തമാക്കി.

"ഇപ്പോൾ സാധ്യമായ രണ്ട് ബദൽ അലൈൻമെൻ്റുകൾക്കായാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഒരു അലൈൻമെൻ്റ് ഈ പ്രൊജക്റ്റ് ലൈനിനെ ക്ഷേത്രത്തിന് വളരെ അടുത്തേക്ക് കൊണ്ടുപോകും, മറ്റൊരു അലൈൻമെൻ്റ് ശ്രീകോവിലിന് 25-26 കിലോമീറ്റർ മുമ്പ് അവസാനിക്കും. രണ്ട് അലൈൻമെൻ്റുകളും പൂർണമായി പരിശോധിച്ച ശേഷം മാത്രം അന്തിമ തീരുമാനം എടുക്കും" - കേന്ദ്രമന്ത്രി പറഞ്ഞു.

Also Read: കേന്ദ്രാനുമതി ലഭിച്ചാൽ ശബരി റെയിൽ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി അബ്‌ദുറഹിമാന്‍

കേരളത്തിലെ റെയിൽവേ ശൃംഖല വികസിപ്പിക്കാന്‍ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഊന്നിപ്പറഞ്ഞ മന്ത്രി, ശബരിമല ക്ഷേത്രത്തിലേക്ക് ശൃംഖല എത്തിക്കുന്നതാണ് തങ്ങളുടെ സുപ്രധാന പദ്ധതിയെന്നും പറഞ്ഞു. ചെങ്ങന്നൂർ മുതൽ പമ്പ വരെയുള്ള റെയിൽ പാതയാണ് പുതിയ അലൈൻമെൻ്റ്. ഇതിന്‍റെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കി വരികയാണ്. അലൈൻമെൻ്റ് തെരഞ്ഞെടുത്ത് ഡിപിആർ പൂർത്തിയാക്കിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.