ETV Bharat / bharat

കെജ്‌രിവാൾ അറസ്‌റ്റില്‍; ജയിലിലിരുന്ന് സര്‍ക്കാരിനെ നയിക്കുമെന്ന് ആം ആദ്‌മി പാര്‍ട്ടി - Arvind Kejriwal arrested by ED - ARVIND KEJRIWAL ARRESTED BY ED

മദ്യനയ കേസില്‍ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌തു. ഔദ്യോഗിക വസതിയിലെത്തിയാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌തത്.

ARVIND KEJRIWAL  ARVIND KEJRIWAL ARRESTED  ED  ENFORCEMENT DIRECTORATE
Arvind Kejriwal got arrested by ED
author img

By ETV Bharat Kerala Team

Published : Mar 21, 2024, 9:24 PM IST

Updated : Mar 21, 2024, 9:57 PM IST

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്‌റ്റ് ചെയ്‌തു. കെജ്‌രിവാളിന്‍റെ ഔദ്യോഗിക വസതിയിലെത്തിയാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്. ഡല്‍ഹി മദ്യനയ കേസിലെ നടപടികളിൽ നിന്ന് കെജ്‌രിവാളിന് സംരക്ഷണം നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് അറസ്‌റ്റ്.

ഇഡി അയച്ച 9 സമൻസുകൾ കെജ്‌രിവാള്‍ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് ഇഡി ഉദ്യോഗസ്ഥർ കെജ്‌രിവാളിനെ വസതിയിലെത്തി ചോദ്യം ചെയ്യാൻ ആരംഭിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് അറസ്‌റ്റ് ഉണ്ടായത്. ഇഡി സമൻസ് ചോദ്യം ചെയ്‌തുകൊണ്ടുള്ള കെജ്‌രിവാളിന്‍റെ ഹർജി ഏപ്രിൽ 22 ന് വാദം കേള്‍ക്കാനായി ഡൽഹി ഹൈക്കോടതി മാറ്റുകയായിരുന്നു.

അതേസമയം അറസ്‌റ്റ് റദ്ദ് ചെയ്യാനായി സുപ്രീം കോടതിയെ സമീപിച്ചതായി മന്ത്രിയും ആംആദ്‌മി നേതാവുമായ അതിഷി ട്വീറ്റ് ചെയ്‌തു. "ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്‌റ്റ് ചെയ്‌തത് റദ്ദാക്കാൻ ഞങ്ങൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്ന് രാത്രി തന്നെ സുപ്രീം കോടതിയിൽ അടിയന്തര വാദം കേൾക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്" -അതിഷി ട്വീറ്റില്‍ പറഞ്ഞു. കെജ്‌രിവാള്‍ ജയിലിലിരുന്ന് തന്നെ സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് അതിഷി മാധ്യമങ്ങളോട് പറഞ്ഞു. കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി തുടരുമെന്നും അതിഷി വ്യക്തമാക്കി.

ഡൽഹി സർക്കാരിന്‍റെ 2021-22 ലെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്നാണ് കെജ്‌രിവാളിനെതിരെയുള്ള കേസ്. കേസ് പിന്നീട് റദ്ദാക്കപ്പെട്ടിരുന്നു. കേസിൽ എഎപി നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും നിലവില്‍ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്. ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ കെജ്‌രിവാളിന്‍റെ പേര് ഒന്നിലധികം തവണ പരാമർശിച്ചിട്ടുണ്ട്.

Last Updated : Mar 21, 2024, 9:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.