ETV Bharat / bharat

നുഴഞ്ഞുകയറ്റ ശ്രമം; നിയന്ത്രണ രേഖയിലെ സുരക്ഷ ശക്തമാക്കി സൈന്യം - Security Alert In Jammu And Kashmir

author img

By ETV Bharat Kerala Team

Published : Aug 5, 2024, 12:47 PM IST

ജമ്മു കശ്‌മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായതിനെ തുടര്‍ന്ന് സൈന്യം സുരക്ഷ ശക്തമാക്കി. പുലർച്ചെ അഖ്‌നൂർ, സുന്ദർബാനി സെക്‌ടറുകളിലും സുന്ദർബാനി-നൗഷേര സെക്‌ടറിലുമാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് 5 വാർഷം തികയുന്നതിന്‍റെ ഭാഗമായാണ് ഇത്തരം നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടക്കുന്നതെന്നാണ് വിലയിരുത്തുന്നത്.

INFILTRATORS IN AKHNOOR SECTOR  JAMMU AND KASHMIR TERRORIST ATTACK  നിയന്ത്രണ രേഖ നുഴഞ്ഞ് കയറ്റശ്രമം  INDIAN ARMY
Representative Image (ANI)

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ അതിര്‍ത്തി നിയന്ത്രണ രേഖയിൽ (എല്‍ഒസി) സുരക്ഷ ശക്തമാക്കി. അഖ്‌നൂർ, സുന്ദർബാനി സെക്‌ടറുകളില്‍ നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സുരക്ഷ ശക്തമാക്കിയത്. പ്രദേശത്തെ സമാധാനം നിലനിർത്തുന്നതിനും നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തടയുന്നതിനുമുളള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ഇന്ന് (ഓഗസ്റ്റ് 05) പുലർച്ചെ 1.30 ഓടെ അഖ്‌നൂരിലെ ബട്ടാൽ സെക്‌ടറിൽ മൂന്ന് നാല് പേര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത് സൈന്യത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉടന്‍ തന്നെ ഡ്രോൺ പരിശോധന നടത്തി. തുടര്‍ന്ന്, സൈന്യം നിരവധി തവണ വെടിയുതിർക്കുകയും പ്രദേശത്ത് സമഗ്രമായ തെരച്ചിൽ നടത്തുകയും ചെയ്‌തു.

ഇതിന് മുന്‍പ് രാത്രി 12.30ന് രജൗരി ജില്ലയിലെ സുന്ദർബാനി-നൗഷേര സെക്‌ടറിലും സംശയാസ്‌പദമായ നീക്കം സൈന്യത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ നേരിട്ട് വെടിവയ്പ്പ് ഉണ്ടായില്ല. സൈന്യം മുന്നറിയിപ്പ് വെടി ഉതിർക്കുകയും പ്രദേശത്ത് തെരച്ചിൽ ആരംഭിക്കുകയും ചെയ്‌തു.

ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിൻ്റെ അഞ്ചാം വാർഷികം ആഘോഷിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സുരക്ഷ നടപടികൾ കൂടുതൽ ശക്തമാക്കിയിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശത്തുടനീളം ഉണ്ടാകാന്‍ സാധ്യതയുളള ആക്രമണങ്ങള്‍ തടയാൻ എല്ല മാര്‍ഗങ്ങളും സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. നിയന്ത്രണരേഖയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രദേശത്തെ തെരച്ചില്‍ സൈന്യം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

Also Read: ആക്രി സാധനങ്ങള്‍ ഇറക്കുന്നതിനിടെ സ്‌ഫോടനം; സോപോറില്‍ നാല് മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.