ETV Bharat / bharat

അഴിമതിക്കേസില്‍ ചന്ദ്രബാബു നായിഡു ഉൾപ്പെടെയുള്ളവര്‍ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു; സിഐഡി നടപടി ഗവർണറുടെ അനുമതി വാങ്ങാതെ - Skill Scam Charge sheet - SKILL SCAM CHARGE SHEET

നൈപുണ്യ വികസന കോർപ്പറേഷന്‍റെ ഫണ്ട് ദുരുപയോഗം ചെയ്‌ത കേസിൽ 41 പേരെ പ്രതി ചേർത്താണ് സിഐഡി കുറ്റപത്രം സമർപ്പിച്ചത്. ആന്ധ്രാ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മുൻ മന്ത്രി അച്ചൻനായിഡു ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്തിട്ടുണ്ട്.

SKILL DEVELOPMENT CORPORATION SCAM  ANDHRA PRADHESH CID  നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതി  സിഐഡി കുറ്റപത്രം സമർപ്പിച്ചു
CID Filed Charge Sheet With Names Of 41 Accused In AP Skill Development Corporation Scam Without Governor's Permission
author img

By ETV Bharat Kerala Team

Published : Apr 5, 2024, 3:02 PM IST

Updated : Apr 5, 2024, 3:21 PM IST

അമരാവതി: ആന്ധ്രാ പ്രദേശ് നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ ഗവർണറുടെ മുൻകൂർ അനുമതി വാങ്ങാതെ സിഐഡി കുറ്റപത്രം സമർപ്പിച്ചു. നൈപുണ്യ വികസന കോർപ്പറേഷന്‍റെ ഫണ്ട് ദുരുപയോഗം ചെയ്‌ത കേസിൽ 41 പേരെ പ്രതി ചേർത്താണ് എസിബി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 19 പ്രകാരം പൊതു പ്രതിനിധികൾക്കെതിരെ സമർപ്പിച്ച ഈ കുറ്റപത്രം കോടതി പരിഗണിക്കുന്നതിന് ഗവർണറുടെ അനുമതി ലഭിക്കേണ്ടതുണ്ട്.

എന്നാൽ സിഐഡി ഉദ്യോഗസ്ഥർ ഇക്കാര്യം പരിഗണിക്കാതെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ഗവർണറുടെ അനുമതിയില്ലാത്തതിനാൽ കോടതി കുറ്റപത്രം തിരികെ നൽകാനാണ് സാധ്യത. 41 പേരെ പ്രതി ചേർത്ത കുറ്റപത്രത്തിൽ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മുൻ മന്ത്രി അച്ചൻനായിഡു, ആന്ധ്രാ പ്രദേശ് നൈപുണ്യ വികസന കോർപ്പറേഷൻ (എപിഎസ്‌എസ്‌ഡിസി) സിഇഒ ഗന്ത സുബ്ബറാവു, ഡയറക്ടർ കെ. ലക്ഷ്‌മി നാരായണ, സീമെൻസ്, ഡിസൈൻ ടെക് തുടങ്ങിയ പൊതു പ്രതിനിധികളടക്കമുള്ളവരെ മുഖ്യപ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. നൈപുണ്യ വികസന കോർപ്പറേഷന്‍റെ ഫണ്ട് ദുരുപയോഗം ചെയ്‌തതിൽ ഇവർ അടക്കമുള്ളവർക്ക് പങ്കുള്ളതായി സിഐഡി കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

371 കോടി രൂപ സീമെൻസ്, ഡിസൈൻ ടെക് എന്നീ കമ്പനികൾക്ക് വകമാറ്റിയതായാണ് ആരോപണം. 2021 ഡിസംബർ 9-നാണ് സിഐഡി കേസ് രജിസ്റ്റർ ചെയ്‌തത്. 2023 സെപ്റ്റംബർ 9 ന് പുലർച്ചെ ചന്ദ്രബാബു നായിഡുവിനെ സിഐഡി അറസ്റ്റ് ചെയ്‌തിരുന്നു. 37-ാം പ്രതിയായ നായിഡു 53 ദിവസം ജയിലിൽ കിടന്നിരുന്നു. തുടർന്ന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

Also read: അപകീർത്തികരമായ പരാമർശം; ചന്ദ്രബാബു നായിഡുവിന് നോട്ടിസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

Last Updated : Apr 5, 2024, 3:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.