ETV Bharat / bharat

തിരുപ്പതി ലഡ്ഡുവില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ്; ജഗന്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ചന്ദ്രബാബു നായിഡു - Animal Fat in Tirupati Laddu - ANIMAL FAT IN TIRUPATI LADDU

വൈഎസ്ആർസിപി സർക്കാരിന്‍റെ കാലത്ത് മൃഗക്കൊഴുപ്പ് ഉപയോഗിച്ചാണ് തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു നിർമിച്ചതെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു എൻഡിഎ നിയമസഭ കക്ഷി യോഗത്തിൽ ആരോപിച്ചു. ശുദ്ധമായ നെയ്യ് മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്നും ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നായിഡുവിന്‍റെ ആരോപണത്തിന് മറുപടിയുമായി വൈഎസ്ആർസിപി നേതാക്കൾ രംഗത്ത്.

തിരുപ്പതി ലഡ്ഡു  CHANDRABABU NAIDU AGAINST YSRCP  Chandra Babu Naidu Tirupati laddu  Animal fat in Tirupati laddu
Andhra Pradesh CM N Chandrababu Naidu (ANI)
author img

By ETV Bharat Kerala Team

Published : Sep 19, 2024, 11:11 AM IST

അമരാവതി (ആന്ധ്രാപ്രദേശ്) : മുൻ വൈഎസ്ആർസിപി സർക്കാരിന്‍റെ കാലത്ത് തിരുപ്പതി ലഡ്ഡു ഉണ്ടാക്കാൻ ഗുണനിലവാരമില്ലാത്ത ചേരുവകളും മൃഗക്കൊഴുപ്പും ഉപയോഗിച്ചുവെന്ന ഗുരുതര ആരോപണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. കഴിഞ്ഞ ദിവസം നടന്ന എൻഡിഎ നിയമസഭ കക്ഷി യോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലെ വൈഎസ്‌ആർ കോൺഗ്രസിന്‍റെ ഭരണസമയത്ത് തിരുമല ലഡ്ഡു പോലും ഗുണനിലവാരമില്ലാത്ത ചേരുവകൾ ഉപയോഗിച്ചാണ് നിർമിച്ചത്. അവർ നെയ്യ് ഉപയോഗിക്കുന്നതിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചത്' -എന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ഇപ്പോൾ ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നതെന്നും ക്ഷേത്രത്തിൽ എല്ലാം അണുവിമുക്തമാക്കിയിട്ടുണ്ടെന്നും ഇത് ലഡ്ഡുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

എന്നാൽ, ചന്ദ്രബാബു നായിഡുവിന്‍റെ ആരോപണം ദുരുദ്ദേശ്യപരമാണെന്ന് മുതിർന്ന വൈഎസ്ആർസിപി നേതാവും മുൻ ടിടിഡി ചെയർമാനുമായ വൈവി സുബ്ബ റെഡ്ഡി തിരിച്ചടിച്ചു. രാഷ്ട്രീയ നേട്ടത്തിനായി ടിഡിപി മേധാവി ഏത് നിലയിലേക്കും നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

നായിഡു തന്‍റെ പരാമർശങ്ങളിലൂടെ വിശുദ്ധ തിരുമലയുടെ പവിത്രതയ്ക്കും കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തിനും സാരമായ കോട്ടം വരുത്തിയതായി സുബ്ബ റെഡ്ഡി ആരോപിച്ചു. 'തിരുമല പ്രസാദത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പരാമർശങ്ങൾ അങ്ങേയറ്റം ദുരുദ്ദേശ്യപരമാണ്. ആരും ഇത്തരം വാക്കുകൾ പറയുകയോ ആരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്യില്ല,' -സുബ്ബ റെഡ്ഡി എക്‌സ് പോസ്റ്റിൽ പറഞ്ഞു.

അതേ സമയം വിഷയത്തിൽ ജഗൻ മോഹൻ റെഡ്ഡി ഭരണത്തിനെതിരെ ആന്ധ്രാപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷും എക്‌സിൽ പ്രതികരിച്ചു. 'തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രം നമ്മുടെ ഏറ്റവും പവിത്രമായ ക്ഷേത്രമാണ്. വൈഎസ് ജഗൻ മോഹൻ റെഡ്ഡി ഭരണകൂടം തിരുപ്പതി പ്രസാദത്തിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി,' -അദ്ദേഹം എക്‌സ് എന്ന പോസ്റ്റിൽ പറഞ്ഞു. വൈഎസ്ആർസിപിക്ക് കോടിക്കണക്കിന് ഭക്തരുടെ മതവികാരം മാനിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ലോകേഷ് ആരോപിച്ചു.

Also Read : തിരുപ്പതി ലഡു വാങ്ങാൻ ആധാർ മുഖ്യം; കരിഞ്ചന്തയും ഇടനിലക്കാരെയും തടയാന്‍ ടിടിഡി - TTD ACTION ON SALE OF LADDUS

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.