ETV Bharat / bharat

ബി ജെ പി സമ്പന്നർക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന പാർട്ടി ; സച്ചിൻ പൈലറ്റ് - ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റി

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകാനുള്ള കോൺഗ്രസ് പാർട്ടിയുടെ പ്രതിജ്ഞയും വാഗ്‌ദാനങ്ങളും സച്ചിൻ പൈലറ്റ് പ്രസംഗത്തിൽ ആവര്‍ത്തിച്ചു.

Congress Andhra Pradesh  Andhra Pradesh Congress Meeting  Sachin Pilot  കോൺഗ്രസ് കമ്മിറ്റി പൊതുസമ്മേളനം  ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റി
Congress' Pilot Promises Special Status For Andhra Pradesh During Public Meeting in Tirupat
author img

By ETV Bharat Kerala Team

Published : Mar 3, 2024, 9:33 PM IST

തിരുപ്പതി (ആന്ധ്ര പ്രദേശ്) : ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റി പൊതുസമ്മേളനം സംഘടിപ്പിച്ചു. തിരുപ്പതിയിലെ താരക രാമ ഗ്രൗണ്ടിൽ വെച്ചാണ് വിപുലമായ പൊതുസമ്മേളനം നടത്തിയത്. കേന്ദ്രത്തിൽ കോൺഗ്രസ് പാർട്ടി അധികാരമേറ്റാൽ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകുമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പൊതുസമ്മേളനത്തിൽ പ്രഖ്യാപിച്ചു ( Andhra Pradesh Congress Public Meeting ) . ആന്ധ്രാപ്രദേശിൽ ഇതിനകം അഞ്ച് വർഷത്തേക്ക് കോൺഗ്രസ് പാർട്ടി പ്രത്യേക പദവി നേടിയിട്ടുണ്ടെന്നും ഈ നിർദ്ദേശത്തിന് മന്ത്രിസഭയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം (Sachin Pilot) പറഞ്ഞു.

ആവശ്യമായ വിവരങ്ങൾ ധനകാര്യ വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും പൈലറ്റ് പ്രസംഗത്തിൽ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിബദ്ധത സമ്പന്നരോട് മാത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്പന്നർക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന പാർട്ടിയാണ് ബി ജെ പി എന്നും, രാജ്യത്തെ കർഷകരുടെയും തൊഴിലില്ലാത്തവരുടെയും ആവശ്യങ്ങൾ ബി ജെ പി അവഗണിച്ചെന്നും കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനത്തിന് അർഹമായ ഫണ്ടുകൾ ലഭിക്കുന്നില്ലെന്നും സച്ചിൻ പൈലറ്റ് ആരോപിച്ചു.

കേന്ദ്ര സർക്കാരിന്‍റെ അവഗണനയുടെ അനന്തരഫലമായിരുന്നു പ്രാദേശിക സർക്കാരുകൾ നടത്തിയ സമരങ്ങൾ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പൊതുജനങ്ങളുടെ പിന്തുണ തേടി, ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന് പ്രത്യേക പദവി നൽകാനുള്ള കോൺഗ്രസ് പാർട്ടിയുടെ പ്രതിജ്ഞയും പാർട്ടിയുടെ വാഗ്‌ദാനങ്ങളും സച്ചിൻ പൈലറ്റ് പ്രസംഗത്തിൽ ആവർത്തിച്ചു.

അതേ സമയം നാളെ പ്രധാമന്ത്രി നരേന്ദ്ര മേദി തമിഴ് നാടും , തെലങ്കാനയും സന്ദർശിക്കും. കൽപ്പാക്കത്തെ ആണവ നിലയത്തിൽ പുതിയ പദ്ധതിയുടെ ഉദ്ഘാടനത്തിലും ചെന്നൈയിൽ നടക്കുന്ന ബി ജെ പിയുടെ പൊതുയോഗത്തിലും പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ചെന്നൈയിൽ എത്തും.

Also read : ദക്ഷിണേന്ത്യ പിടിക്കാന്‍ മോദി; പ്രധാനമന്ത്രി നാളെ ചെന്നൈയില്‍, ബിജെപി പൊതുസമ്മേളനത്തില്‍ പങ്കെടുക്കും,സുരക്ഷ ശക്തം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.