അമരാവതി (ആന്ധ്രപ്രദേശ്): ഇന്ന് ഇന്ത്യൻ രാഷ്‌ടിയജനത ഉറ്റുനോക്കുന്നത് ആന്ധ്രപ്രദേശിലേക്കാണ്. ലോക്‌സഭ തെരഞ്ഞെടുപ്പും നിയമ സഭാതെരഞ്ഞെടുപ്പും ആന്ധ്രയിൽ ഒന്നിച്ച് നടക്കുകയാണ്. രാവിലെ ഏഴ് മണിക്ക് സംസ്ഥാനത്ത് പോളിങ് തുടങ്ങി.
175 നിയമസഭ മണ്ഡലങ്ങളിലായി 2387 സ്ഥാനാർഥികളാണ് സംസ്ഥാനത്ത് ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 25 ലോക്‌സഭ മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബിജെപി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആന്ധ്രയിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയും മുൻ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു നേതൃത്വം നൽകുന്ന ടിഡിപിയും പവൻ കല്ല്യാൺ നേതൃത്വം നൽകുന്ന ജനസേന പാർട്ടിയുടെയും സഖ്യമാണ് മത്സരിക്കുന്നത്. പ്രധാന എതിരാളി ആന്ധ്രമുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്‌ആർപിയാണ്. കോൺഗ്രസും ഇടതുപാർട്ടികളും സജീവമായി തന്നെ മത്സരരംഗത്തുണ്ട്.