അമരാവതി : മറ്റെന്നാള്‍ തിയേറ്ററിലെത്തുന്ന കല്‍ക്കി 2898 എഡി എന്ന ചലച്ചിത്രത്തിന്‍റെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ആന്ധ്രാസര്‍ക്കാരിന്‍റെ അനുമതി. സാധാരണ തിയേറ്ററിന് ഈ ചിത്രത്തിന് 75 രൂപ വരെ കൂട്ടാം. മള്‍ട്ടിപ്ലക്സുകള്‍ക്ക് 125 രൂപ വരെ ഉയര്‍ത്താമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. നാഗ് അശ്വിന്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡ്, തെലുഗു ചലച്ചിത്രരംഗങ്ങളില്‍ നിന്നുള്ള വന്‍ താരനിരയാണ് അണിനിരന്നിട്ടുള്ളത്.
അമിതാഭ് ബച്ചന്‍, പ്രഭാസ്, ദീപിക പദുകോണ്‍, കമല്‍ ഹാസന്‍ തുടങ്ങി പ്രമുഖ താരങ്ങളാണ് ചിത്രത്തിലുള്ളത്. പതിനാല് ദിവസത്തേക്ക് അഞ്ച് ഷോകള്‍ വരെ നടത്താനും അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. സാധാരണ ഗതിയില്‍ നാല് ഷോ വരെ നടത്താന്‍ മാത്രമാണ് അനുവാദം നല്‍കാറുള്ളത്. സിനിമയുടെ വരുമാനം കൂട്ടാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഈ തീരുമാനങ്ങള്‍. ഇക്കൊല്ലം ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണിത്.
ഇതിനകം തന്നെ ചലച്ചിത്രലോകത്ത് വന്‍ ചര്‍ച്ചയായി മാറിയ ചിത്രമാണിത്. ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്കും തിയേറ്റര്‍ ഉടമകള്‍ക്കും നിരക്ക് വര്‍ദ്ധനയും ഷോകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതും ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. കടുത്ത വെല്ലുവിളി നേരിടുന്ന ചലച്ചിത്ര രംഗത്ത് ശുഭകരമായ ചുവടുവയ്‌പ്പാണ് ആന്ധ്രാസര്‍ക്കാര്‍ നടത്തിയതെന്നും വിലയിരുത്തലുണ്ട്.
സയന്‍സ് ഫിക്‌ഷന്‍ സിനിമയായ കല്‍ക്കിയുടെ ടീസറിനെ പുകഴ്‌ത്തി നിരവധി പേര്‍ ഇതിനകം തന്നെ രംഗത്തുവന്നിട്ടുണ്ട്. പവര്‍ പായ്ക്ക്ഡ് ട്രെയിലര്‍ എന്നാണ് എസ് എസ് രാജമൗലി എക്‌സില്‍ കുറിച്ചത്. 27 വരെയുള്ള കാത്തിരിപ്പ് ദുസ്സഹമാണെന്നും അദ്ദേഹം കുറിച്ചു. ചിത്രത്തിലെ കമല്‍ സാറിന്‍റെ കഥാപാത്രം തന്നെ അമ്പരപ്പിച്ചെന്നും അദ്ദേഹം കുറിച്ചു. അമിതാഭ്‌ജി, പ്രഭാസ്, ദീപിക എന്നിവരുടെ കഥാപാത്രങ്ങളും അക്ഷരാര്‍ഥത്തില്‍ അത്ഭുതപ്പെടുത്തിയെന്നും പ്രഭാസ് കുറിച്ചിരുന്നു.
Also Read: ആരാണ് ബുജ്ജി?; 'കല്‍ക്കി 2898 എഡി'യിലെ സുപ്രധാന അപ്‌ഡേറ്റ് മെയ് 22-ന് - Bujji From Kalki 2898 AD