ഹൈദരാബാദ്: ശസ്ത്രക്രിയയ്ക്കിടെ രോഗികൾക്ക് നൽകുന്ന കുത്തിവയ്പ്പ് മരുന്നുകള്‍ അനധികൃതമായി വിൽക്കുന്ന തട്ടിപ്പ് സംഘം പിടിയില്‍. ഹെറോയിൻ, മോർഫിൻ എന്നിവയേക്കാൾ പതിന്മടങ്ങ് ലഹരി നൽകുന്ന ഫെന്‍റനൈൽ കുത്തിവയ്പ്പ് മരുന്നുകളാണ് ഡോക്‌ടര്‍ ഉൾപ്പെട്ട തട്ടിപ്പ് സംഘം അനധികൃതമായി വിൽപ്പന നടത്തുന്നതായി കണ്ടെത്തിയത്. പ്രാദേശിക ആശുപത്രിയിൽ അനസ്‌തറ്റിസ്റ്റായി ജോലി ചെയ്യുന്ന ഹൈദരാബാദിലെ ആസിഫ് നഗര്‍ സ്വദേശി ഡോ. ഹസൻ മുസ്‌തഫ ഖാനും ഭാര്യയും ഉള്‍പ്പെട്ട സംഘമാണ് ഹൈദരാബാദ് രാജേന്ദ്രനഗർ പൊലീസിന്‍റെ കസ്റ്റഡിയിലായത്.
60 രൂപയ്ക്ക് ലഭിക്കുന്ന ഫെന്‍റനൈൽ ഇഞ്ചക്ഷൻ 4300 രൂപയ്ക്കാണ് ഇവർ വിൽപ്പന നടത്തുന്നത്. പ്രത്യേക ആപ്പ് വഴി മയക്കുമരുന്നിന് അടിമകളായവർക്കാണ് സംഘം ഈ മരുന്നുകള്‍ വിൽക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഡോ. ഹസൻ മുസ്‌തഫ ഖാൻ ജോലി ചെയ്യുന്ന ആശുപത്രിയുടെ മരുന്ന് കടയിൽ നിന്നാണ് ഫെന്‍റനൈൽ കുത്തിവയ്പ്പ് മരുന്നുകൾ എടുക്കുന്നത്. (They Are Delivering These Tnjections To Rajendranagar Through The App)
എല്ലാ ദിവസവും ഡോക്‌ടറുടെ വസതിയിൽ നിന്നും ഒരു പാഴ്‌സൽ രാജേന്ദ്രനഗറില്‍ എത്തിച്ച് കൊടുക്കുന്നതായി കണ്ടെത്തിയിരുന്നു. ബുധനാഴ്‌ച വൈകീട്ട് രാജേന്ദ്രനഗറിൽ കുത്തിവയ്പ്പ് മരുന്ന് വാങ്ങിക്കുന്നതിനിടെ ഒരാള്‍ പൊലീസ് പിടിയിലാവുകയും ചെയ്‌തു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായി ടിഎസ് എൻഎബി ഡയറക്‌ടര്‍ സന്ദീപ് സാന്ദില്യയുടെ നിർദേശപ്രകാരം പ്രത്യേക സംഘം ഡോക്‌ടറുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. ഹസന്‍റെ വസതിയിൽ നടത്തിയ പരിശോധനയിൽ ഫെന്‍റനൈലിന്‍റെ 53 കുപ്പികളാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. (These Injections Given To Patients During Surgery To Sedate Them Were Being Sold To Drug Addicts).
ഹസൻ കുവൈത്തിലേക്ക് പോകുമ്പോൾ ഭാര്യ ലുബ്‌ന നജീബ് ഖാനാണ് രാജേന്ദ്രനഗറിൽ ഈ കുത്തിവയ്പ്പ് മരുന്നുകൾ എത്തിക്കുന്നത്. ആപ്പ് വഴിയാണ് വില്‍പ്പന നടത്തിവരുന്നത്. സംഭവത്തില്‍ ലുബ്‌നയെ അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥന്‍ സന്ദീപ് സാന്ദില്യ വെളിപ്പെടുത്തി. കുവൈത്തിലുള്ള ഹസനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
മയക്കുമരുന്ന്, കഞ്ചാവ്, മറ്റ് ലഹരിവസ്തുക്കൾ എന്നിവയുടെ വിൽപ്പന, ഉപയോഗം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാവുന്നവര്‍ 8712671111 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കണമെന്ന് ടിഎസ് എൻഎബി ഡയറക്‌ടര്‍ സന്ദീപ് സാന്ദില്യ അറിയിച്ചു.(Toll-Free Number 8712671111).