ETV Bharat / bharat

അതിര്‍ത്തി കടന്ന് വീണ്ടും മയക്കുമരുന്നും ആയുധങ്ങളും; രണ്ട് പേര്‍ അറസ്റ്റില്‍ - INTERSTATE DRUG SMUGGLERS ARRESTED

author img

By ETV Bharat Kerala Team

Published : May 9, 2024, 6:06 PM IST

അന്തർ സംസ്ഥാന ആയുധക്കടത്ത് റാക്കറ്റിലുളള രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു.

AMRITSAR POLICE SEIZED 3 KG HEROIN  INTERSTATE DRUG SMUGGLERS  ആയുധക്കടത്ത്  മെത്ത്മെത്തഫൈൻ
Representative image (Source : Etv Bharat Network)

അമൃത്സർ/ജലന്ധർ : അതിർത്തി കടന്ന് മയക്കുമരുന്നെത്തിക്കുന്ന റാക്കറ്റിലുളള രണ്ട് പേരെ അമൃത്സർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്‌തു. മൂന്ന് കിലോ ഹെറോയിനും ഒരു കിലോ ഐസും (മെത്ത്മെത്തഫൈൻ) പിടിച്ചെടുത്തു. പിടിയിലായ പ്രതികൾ പാക് കള്ളക്കടത്തുകാരനായ ഡോഗർ രാജ്‌പുത്തുമായി ബന്ധപ്പെട്ടിരുന്നതായും ഹെറോയിൻ കടത്താൻ ഡ്രോണുകൾ ഉപയോഗിച്ചതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

'എൻഡിപിഎസ് ആക്‌ട് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്, ശൃംഖലകള്‍ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. മയക്കുമരുന്ന് ശൃംഖല ഇല്ലാതാക്കാനും നമ്മുടെ സംസ്ഥാനത്തെ ലഹരിവിമുക്തമാക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്. പ്രതികളുടെ റിമാൻഡിന് ശേഷം പ്രതികളിൽ നിന്നും കൂടുതൽ വെളിപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്നു' -പഞ്ചാബ് പൊലീസ് ഡയറക്‌ടർ ജനറൽ ഗൗരവ് യാദവ് പറഞ്ഞു.

നാല് വലിയ ആയുധങ്ങൾ കണ്ടെടുത്തു. ജലന്ധറിലെ കൗണ്ടർ ഇൻ്റലിജൻസുകാരുടെ രഹസ്യാന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്തർ സംസ്ഥാന ആയുധക്കടത്ത് റാക്കറ്റിനെ തകർത്തത്. കൂടാതെ ആറ് അനധികൃത പിസ്റ്റളുകളും ഏഴ് മാഗസിനുകളും സഹിതം രണ്ട് കള്ളക്കടത്തുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.

ഈ റാക്കറ്റിന്‍റെ പ്രവര്‍ത്തനം വിപുലമായ രീതിയിലാണെന്നും കഴിഞ്ഞ ആറു മാസത്തിനിടെ നാല് വലിയ ആയുധങ്ങൾ വാങ്ങിയതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഗുണ്ടാസംഘത്തിന് ആയുധം എത്തിക്കുന്ന രണ്ട് പ്രധാന പ്രതികളെ ഇനിയും പിടികൂടാനുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.