ന്യൂഡൽഹി: ജമ്മു കശ്‌മീരിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് ഉന്നതതല സുരക്ഷാ യോഗത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേതൃത്വം നൽകിയേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ. ഡിസംബർ 19ന് ന്യൂഡൽഹിയിൽ വച്ചാണ് യോഗം നടക്കുക. ജമ്മു കശ്‌മീരിലെ സ്ഥിതിഗതികൾ യോഗത്തിൽ ചർച്ചയാകും.
അതിനോടൊപ്പം സുരക്ഷാ പ്രശ്‌നവും ചർച്ച ചെയ്യപ്പെടുന്നതായിരിക്കും. കനത്ത സുരക്ഷാ പ്രശ്‌നം നേരിടുന്ന ജമ്മു കശ്‌മീരിലെ സ്ഥിതി അവലോകനം ചെയ്യുന്നതിനായി ലക്ഷ്യമിടുന്ന യോഗത്തിൽ ജമ്മു കശ്‌മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയും പങ്കെടുക്കുന്നതായിരിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇൻ്റലിജൻസ് ബ്യൂറോ ഡയറക്‌ടർ തപൻ ദേക, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഉൾപ്പെടെയുള്ള മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, സിഎപിഎഫ് ഡയറക്‌ടർ ജനറൽ, ചീഫ് സെക്രട്ടറി, ജമ്മു കശ്‌മീർ ഡിജിപി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നതായിരിക്കും.
Also Read: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ബില്ല് ഡിസംബർ 16ന് ലോക്‌സഭയില്‍