ETV Bharat / bharat

'ഒരു ദിവസം ഭൂരിപക്ഷം ന്യൂനപക്ഷമാകും': മതസഭകളിലെ മതപരിവര്‍ത്തനത്തിനെതിരെ അലഹാബാദ് ഹൈക്കോടതി - Allahabad HC on conversions

author img

By ETV Bharat Kerala Team

Published : Jul 2, 2024, 3:32 PM IST

നിയമവിരുദ്ധമായി ആളുകളെ മതപരിവർത്തനം നടത്തി എന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അലഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.

ALLAHABAD HC ABOUT CONVERSIONS  HIGH COURT NEWS  CONVERSIONS SHOULD STOP  മതപരിവർത്തനം അവസാനിപ്പിക്കണം
Allahabad High Court (ETV Bharat)

പ്രയാഗ്‌രാജ് (ഉത്തർപ്രദേശ്): രാജ്യത്ത് മതസഭകളില്‍ നടക്കുന്ന മതപരിവർത്തന പ്രവണത തുടർന്നാൽ ജനസംഖ്യയിലെ ഭൂരിപക്ഷം ഒരു ദിവസം ന്യൂനപക്ഷമായി മാറുമെന്ന് അലഹാബാദ് ഹൈക്കോടതി. ജസ്‌റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്‍റെ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. രാജ്യത്ത് മതപരമായ പരിപാടികളില്‍ എവിടെയെങ്കിലും മതപരിവര്‍ത്തനം നടത്തുന്നുണ്ടെങ്കില്‍ അതു ഉടനെ നിര്‍ത്തണമെന്നും കോടതി നിര്‍ദേശിച്ചു.

"ഈ പ്രക്രിയ നടപ്പിലാക്കാൻ അനുവദിച്ചാൽ, ഈ രാജ്യത്തെ ജനസംഖ്യയുടെ ഭൂരിപക്ഷം വൈകാതെ ന്യൂനപക്ഷമായി മാറും, മതപരിവർത്തനം നടത്തുന്നതും ഇന്ത്യൻ പൗരന്‍റെ മതം മാറ്റുന്നതുമായ മതസഭകൾ ഉടനടി അവസാനിപ്പിക്കണം" - കോടതി പറഞ്ഞു.

ഇത്തരം പ്രവർത്തനങ്ങൾ ഭരണഘടനയുടെ 25-ാം അനുച്‌ഛേദം അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ നേരിട്ട് ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മതസഭകൾ ഉടൻ നിരോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചില നിയന്ത്രണങ്ങൾക്ക് വിധേയമായി ഏത് മതത്തിലും വിശ്വസിക്കാനും ആരാധിക്കാനും മതം പ്രചരിപ്പിക്കാനും വ്യക്തികൾക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ് ആർട്ടിക്കിൾ 25 പറയുന്നത്.

'പ്രചാരണം' എന്ന വാക്കിന്‍റെ അർഥം പ്രോത്സാഹിപ്പിക്കുക എന്നാണ്, മറിച്ച് ഒരാളെ അവൻ്റെ മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യുക എന്നല്ല എന്നും കോടതി വ്യക്തമാക്കി. പ്രധാനമായും, നിയമവിരുദ്ധമായ മതപരിവർത്തനം നിരവധി കേസുകളിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

പട്ടികജാതി അഥവ പട്ടികവർഗ വിഭാഗങ്ങളിൽ നിന്നും മറ്റ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകളെ തെറ്റിദ്ധരിപ്പിച്ച് ക്രിസ്‌തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന സംഭവങ്ങൾ ഉത്തർപ്രദേശിൽ നടക്കുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കോടതി സൂചിപ്പിച്ചു.

ഐപിസി സെക്ഷൻ 365 പ്രകാരം യുപി പൊലീസ് കേസെടുത്ത കൈലാഷ് എന്നയാളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. 2021 ൽ നിയമവിരുദ്ധമായി ആളുകളെ മതപരിവർത്തനം നടത്തി എന്ന കേസിലെ പ്രതിയാണ് കൈലാഷ്. കേസിന്‍റെ ഗൗരവം കണക്കിലെടുത്താണ്, ഹാമിർപൂർ ജില്ലയിലെ മൗദഹയിൽ നിന്നുള്ള കൈലാഷിന് ജാമ്യം നൽകാൻ കോടതി വിസമ്മതിച്ചത്.

രാംകാളി പ്രജാപതി എന്നയാളുടെ പരാതിയിന്മേലാണ് കൈലാഷിനെതിരെ പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്‌തത്. രാംകാളി പ്രജാപതിയുടെ മാനസിക രോഗിയായ സഹോദരനെ ഒരാഴ്‌ചത്തേക്ക് ഡൽഹിയിലേക്ക് കൊണ്ടുപോയി ചികിത്സിച്ച് സുഖപ്പെടുത്താമെന്നായിരുന്ന് കൊലാഷ് പറഞ്ഞിരുന്നു. എന്നാൽ അതിന് പകരം എല്ലാവരും ക്രിസ്‌തുമതത്തിൽ ചേരണമെന്ന് കൈലാഷ് പറഞ്ഞു. നിരവധി പേരെ ക്രിസ്ത്യാനികളാക്കി മാറ്റിയെന്നാണ് കൊലാഷിനെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.

Also Read: ജയിലില്‍ പ്രാര്‍ഥനയും ധ്യാനവും: പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കൊന്നവര്‍ക്ക് ശിക്ഷയിളവ്; കുറ്റവാളികള്‍ ദൈവത്തിന് മുന്നില്‍ കീഴടങ്ങിയെന്ന് ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.