ETV Bharat / bharat

അവധിയെടുത്ത ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ, നിരവധി സര്‍വീസുകള്‍ റദ്ദാക്കി ; പ്രതിഷേധം - Air India Terminates Employees

കൂട്ടത്തോടെ അവധിയെടുത്ത ജീവനക്കാരെ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് പിരിച്ചുവിട്ടു. 25 കാബിന്‍ ക്ര്യൂ അംഗങ്ങള്‍ക്കെതിരെയാണ് നടപടി. എയര്‍ ഇന്ത്യയുടെ പകുതിയിലധികം സര്‍വീസുകളും അവതാളത്തിലായി. സംഭവത്തില്‍ വിശദീകരണം തേടി വ്യോമയാന മന്ത്രാലയം.

AIR INDIATERMINATES EMPLOYEES  AIR INDIA EXPRESS  CABIN CREW ISSUE OF AIR INDIA  എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്
Air India Express Terminates (Source: ETV Bharat Network)
author img

By ETV Bharat Kerala Team

Published : May 9, 2024, 10:20 AM IST

ന്യൂഡല്‍ഹി : കൂട്ടത്തോടെ സിക്ക് ലീവെടുത്ത് മിന്നൽ സമരം നടത്തിയ ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്. 25 കാബിന്‍ ക്ര്യൂ അംഗങ്ങളെയാണ് പിരിച്ചുവിട്ടത്. ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയുമായി അവധിയെടുത്ത ജീവനക്കാര്‍ക്കെതിരെയാണ് നടപടി.

ജോലി തടസപ്പെടുത്തും വിധം അവധിയെടുത്തുവെന്നും ഇത് ആയിരക്കണക്കിന് യാത്രക്കാരെ പ്രതികൂലമായി ബാധിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഫ്ലൈറ്റ് ഓപ്പറേഷന് തൊട്ടുമുമ്പായി അവധിയെടുത്ത മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മൊബൈല്‍ സ്വിച്ച് ഓഫാക്കിയെന്നും എയര്‍ ഇന്ത്യ ആരോപിക്കുന്നു. മുന്‍കൂട്ടി അവധിയെടുക്കുന്നത് അറിയിക്കാത്തതും ജീവനക്കാരുമായി ബന്ധപ്പെടാന്‍ കഴിയാത്തതുമാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്.

സംഭവത്തില്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിനെതിരെ യാത്രക്കാരുടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ജോലി തടസപ്പെടുത്തുംവിധം അവധിയെടുത്തതുകൊണ്ടാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നും ന്യായമായ കാരണങ്ങളില്ലാതെയാണ് പലരും അവധിയെടുത്തതെന്നും അതാണ് ഇത്തരമൊരു നടപടിക്ക് കാരണമായതെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് സിഇഒ അലോക് സിങ് പറഞ്ഞു. ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തതോടെ നിരവധി വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. ഇത് യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടിയാവുകയായിരുന്നു. പ്രശ്‌നം പരിഹരിക്കുന്നത് വരെ ഏതാനും വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും സിഇഒ പറഞ്ഞു.

ഇന്നും ഏതാനും സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലേക്കുള്ള നാല് വിമാനങ്ങളാണ് റദ്ദാക്കിയത്. തലസ്ഥാനത്തുനിന്നും പുറപ്പെടേണ്ട രണ്ട് സര്‍വീസുകളും റദ്ദാക്കി. യുഎഇയില്‍ നിന്നും തിങ്കളാഴ്‌ച വരെ പുറപ്പെടേണ്ട വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. പ്രതിദിനം 350 ലധികം സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്‌പ്രസിനുള്ളത്. ഇതില്‍ പകുതിയോളം സര്‍വീസുകള്‍ റദ്ദാക്കുമെന്നാണ് വിവരം.

കാബിന്‍ ക്ര്യൂ അംഗങ്ങളെ പിരിച്ചുവിട്ട നടപടിയ്‌ക്ക് പിന്നാലെ മറ്റ് ജീവനക്കാര്‍ അവധിയെടുത്ത് പ്രതിഷേധത്തിലാണ്. ഇവരുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നും ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും സിഇഒ അലോക് സിങ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ജീവനക്കാര്‍ പ്രതികരിച്ചിട്ടില്ല.

വിശദീകരണം തേടി വ്യോമയാന മന്ത്രാലയം: വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും കാലതാമസവും ഉണ്ടാവുകയും ചെയ്‌ത സംഭവത്തില്‍ എയര്‍ ഇന്ത്യയോട് വ്യോമയാന മന്ത്രാലയം വിശദീകരണം തേടി. നിലവിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും ഡിജിസിഎ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം എയര്‍ലൈനിനോട് ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.