ETV Bharat / bharat

യുവാക്കളെ കീഴ്‌പ്പെടുത്തി മസ്‌തിഷ്‌കാഘാതം; 25 ശതമാനം ഇരകളും 21-45 പ്രായപരിധിയില്‍പ്പെട്ടവര്‍, എയിംസ് പഠനം

author img

By ETV Bharat Kerala Team

Published : Jan 19, 2024, 11:11 PM IST

Brain Stroke Attacking Young Population എയിംസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മസ്‌തിഷ്‌കാഘാതം ബാധിച്ചവരില്‍ കൂടുതലും യുവാക്കള്‍. ക്രമമായ വ്യായാമത്തിലൂടെയും കുറഞ്ഞ അളവിലുള്ള ഉപ്പിന്‍റെ ഉപയോഗത്തിലൂടെയും മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയെ തിരികെ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കണമെന്ന്‌ റിപ്പോർട്ട് ശുപാർശ ചെയ്‌തിട്ടുണ്ട്.

AIIMS study  Brain stroke attacking young  മസ്‌തിഷ്‌കാഘാതം  എയിംസ്
Brain Stroke Attacking Young Population

ഹൈദരാബാദ്: പ്രായമായവരിൽ കാണപ്പെട്ടിരുന്ന ബ്രെയിന്‍ സ്‌ട്രോക്ക്‌ ഇപ്പോൾ യുവാക്കളെയും കീഴ്‌പ്പെടുത്തുന്നു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം കൂടുതലും 21 വയസിന് താഴെയുള്ള യുവാക്കൾ ഇതിന്‌ ഇരയാകുന്നു(Brain Stroke Attacking The Young Population Says AIIMS Study). നിലവിൽ മസ്‌തിഷ്‌കാഘാതം ചെറുപ്പക്കാരോ പ്രായമായവരോ എന്ന വ്യത്യാസമന്ന്യേ എല്ലാവരെയും ബാധിക്കുന്നുണ്ടെന്നും പ്രത്യേകിച്ചും യുവാക്കളെ വേട്ടയാടുന്നുണ്ടെന്നും ഡൽഹി എയിംസ് പുറത്തുവിട്ട കണക്കുകൾ വെളിപ്പെടുത്തുന്നു.

ഓരോ 100 മസ്‌തിഷ്‌കാഘാത കേസുകളിൽ രണ്ടെണ്ണമെങ്കിലും 20 വയസിന് താഴെയുള്ളവരാണെന്നും എയിംസ്‌ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. കൂടാതെ കഴിഞ്ഞ വർഷം തളർവാതം ബാധിച്ച 300 രോഗികളിൽ 77 പേരും അതായത്‌ 25 ശതമാനം രോഗികളും 21 നും 45 നും ഇടയിൽ പ്രായമുള്ളവരാണെന്ന് കണ്ടെത്തി.

തെലങ്കാനയിലെ നിംസ്, ഗാന്ധി, ഒസ്‌മാനിയ ആശുപത്രികളിലെത്തുന്ന രോഗികളിൽ 40 വയസിന് താഴെയുള്ള യുവാക്കളുണ്ടെന്ന് ഡോക്‌ടർമാർ പറയുന്നു. എല്ലാ രോഗികളിലും 15 ശതമാനം വരെ യുവ ഇരകളാണെന്ന്‌ റിപ്പോർട്ടുകൾ പറയുന്നു.

മസ്‌തിഷ്‌കാഘാതത്തെ സംബന്ധിച്ചിടത്തോളം, ഉയർന്ന രക്തസമ്മർദ്ദമാണ് രോഗത്തിന്‍റെ പ്രധാന കാരണം. വർഷത്തിലൊരിക്കൽ പോലും രക്തസമ്മർദ്ദം പരിശോധിക്കാത്തവരാണ് ഭൂരിഭാഗം പേരുമെന്ന് എയിംസ് റിപ്പോർട്ട്.

ഇരകൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടെന്നും എന്നാൽ അവർക്ക് ബാഹ്യ ലക്ഷണങ്ങളൊന്നും ഇല്ലാത്തത്‌ കൊണ്ടുതന്നെ അവർ പ്രതിരോധ നടപടികളോ ചികിത്സയോ സ്വീകരിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, പ്രായമായവരിൽ മൂന്നിൽ ഒരാൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ട്.

മസ്‌തിഷ്‌കാഘാതത്തിന്‍റെ ലക്ഷണങ്ങൾ രക്തപ്രവാഹം എവിടെയാണ് തടസപ്പെടുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. കാലുകളും കൈകളും നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗങ്ങളിലേക്കുള്ള രക്ത വിതരണം നിലച്ചാൽ, ഇരകൾ മരിക്കാൻ സാധ്യതയുണ്ട്.

കൂടാതെ മുഖം, വായ, കണ്ണുകൾ, ചിലപ്പോൾ ശരീരത്തിന്‍റെ ഇരുവശങ്ങളെയും ബാധിക്കാം ഇത്‌ വൈകല്യമുള്ള സംസാരം, അസ്ഥിരത, കാഴ്‌ച നഷ്‌ടപ്പെടൽ, ബോധക്ഷയം എന്നിവയും ഇരകളിൽ റിപ്പോർട്ട് ചെയ്യപ്പെടാം. പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് രക്തസമ്മർദ്ദം പതിവായി പരിശോധിക്കാൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു.

കുറഞ്ഞത് ആറ്‌ മുതല്‍ ഏഴ്‌ മണിക്കൂർ വരെ ഉറങ്ങാനും സമ്മർദ്ദം കുറയ്ക്കാനും വിദഗ്‌ദര്‍ ശുപാർശ ചെയ്യുന്നു. കൂടാതെ ദിവസവും 45 മിനിറ്റ് വ്യായാമം ചെയ്യാനും പുകവലിയും മദ്യപാനവും ഉപേക്ഷിക്കാനും പ്രതിദിനം കഴിക്കുന്ന ഉപ്പിന്‍റെ അളവ്‌ നാല്‌ ഗ്രാമില്‍ കൂടാതിരിക്കാനും ശുപാർശ ചെയ്യുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.