ETV Bharat / bharat

'ബിജെപിയുമായി കൂട്ടുകൂടുന്നത് അപമാനകരം': നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് അഗ രുഹുള്ള മെഹ്‌ദി - AGA RUHULLAH MEDHI ON BJP COALITION - AGA RUHULLAH MEDHI ON BJP COALITION

തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ജമ്മു കശ്‌മീരില്‍ തന്‍റെ കക്ഷി ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് വ്യക്തമാക്കി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് അഗ രുഹുള്ള മെഹ്‌ദി. ഇടിവി ഭാരത് പ്രതിനിധി മിര്‍ ഫര്‍ഹത് മെഹ്‌ദിയുമായി നടത്തിയ അഭിമുഖത്തിലേക്ക് .....

National Conference  Aga Ruhullah Mehdi  bjp  Jammu election
Aga Ruhullah Medhi speaking to ETV Bharat (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 27, 2024, 1:59 PM IST

ശ്രീനഗര്‍: ജമ്മുകശ്‌മീര്‍ നിയമസഭ തെരഞ്ഞെടുപ്പ് അതിന്‍റെ അവസാന പാദത്തിലേക്ക് കടക്കുകയാണ്. തെരഞ്ഞെടുപ്പ് സഖ്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാവുകയാണ്. ഈ സാഹചര്യത്തിൽ ബിജെപിയുമായിച്ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ശ്രീനഗര്‍ ലോക്‌സഭ സീറ്റില്‍ നിന്നുള്ള പാര്‍ലമെന്‍റംഗവുമായ അഗ റുഹുള്ള മെഹ്‌ദി. മറിച്ച് തങ്ങളുടെ പാര്‍ട്ടിയുടെ പ്രത്യശാസ്‌ത്രത്തോട് പ്രതിബദ്ധത പുലര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്‌മീര്‍ ജനതയുടെ വികാരങ്ങള്‍ മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ കോണ്‍ഫറന്‍സിന്‍റെ മുഖ്യപ്രചാരകനായ അഗ റഹുള്ള മെഹ്‌ദി ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങളിലേക്ക്....

ചോദ്യം: ജമ്മുകശ്‌മീര്‍ തെരഞ്ഞെടുപ്പിന്‍റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയായിരിക്കുന്നു. എന്താണ് ഒരു വിലയിരുത്തല്‍?.

ഉത്തരം: ആദ്യ രണ്ട് ഘട്ടങ്ങളിലും വളരെ മികച്ച പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. നാഷണല്‍ കോണ്‍ഫറന്‍സിന് പ്രകടനം മെച്ചപ്പെടുത്താനാകുമെന്നാണ് കരുതുന്നത്. ഞങ്ങള്‍ നടത്തിയ പ്രചാരണങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്.

NATIONAL CONFERENCE  AGA RUHULLAH MEHDI  BJP  JAMMU ELECTION
'ബിജെപിയെ ഒപ്പം കൂട്ടിയുള്ള സഖ്യം അപമാനകരം'; നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് അഗ രുഹുള്ള മെഹ്‌ദി (ETV Bharat)

ചോദ്യം: നിയമസഭ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കണ്‍ഫറന്‍സിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ അത് എന്ത് സന്ദേശമാണ് കേന്ദ്രത്തിനും ലോകത്തിനും നല്‍കുക?

ഉത്തരം: ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ ബിജെപി സര്‍ക്കാരിന്‍റെ 2019 ഓഗസ്റ്റ് അഞ്ചിലെ തീരുമാനത്തില്‍ ജമ്മു കശ്‌മീര്‍ ജനത സന്തുഷ്‌ടരല്ലെന്ന കൃത്യമായ സന്ദേശമാകും ഇന്ത്യയ്ക്കും ലോകത്തിനും തെരഞ്ഞെടുപ്പ് ഫലം നല്‍കുക. ബിജെപി സര്‍ക്കാര്‍ പടച്ച് വിട്ട നുണകള്‍ക്കുള്ള ഉത്തരം കൂടിയാകുമിത്.

ചോദ്യം: 2019 ഓഗസ്റ്റ് അഞ്ചിലെ തീരുമാനത്തിനെതിരെ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്ത് നടപടിയാകും കൈക്കൊള്ളുക?

ഉത്തരം: ജമ്മുകശ്‌മീരിലെ ജനതയുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തതും നിയമസഭയുടെ അന്തസ് ഹനിച്ചതും ഞങ്ങളെ ചതിച്ചതും എങ്ങനെയെന്ന് ജനാധിപത്യമാര്‍ഗങ്ങളിലുടെ ലോകത്തെ ധരിപ്പിക്കും.ജനാധിപത്യപരമായ പോരാട്ടങ്ങളിലൂടെ ഞങ്ങളുടെ അവകാശങ്ങളും പ്രത്യേക പദവിയും പുനഃസ്ഥാപിച്ച് കിട്ടാന്‍ നിയമസഭ പരിശ്രമിക്കും. നിയമസഭ ഇതിന് വേദിയാകും.

ചോദ്യം: ജമ്മു കശ്‌മീര്‍ പുനഃസംഘടന ചട്ടപ്രകാരം പാര്‍ലമെന്‍റ് കൈക്കൊണ്ട നിയമത്തിനെതിരെ പൊരുതാന്‍ നിയമസഭാംഗങ്ങളെ എങ്ങനെ പ്രാപ്‌തരാക്കും?

ഉത്തരം: ജനാധിപത്യ അവകാശങ്ങളും അധികാരങ്ങളും ആവശ്യപ്പെടാനുള്ള ജനാധിപത്യ ഇടമാണ് തെരഞ്ഞെടുക്കപ്പെട്ട നിയമസഭ. സംസ്ഥാന പദവി പുനഃസ്ഥാപിച്ച് കിട്ടാന്‍ നിയമസഭയ്ക്ക് സുപ്രീം കോടതിയെ സമീപിക്കാനാകും. ജമ്മുകശ്‌മീര്‍ ജനതയുമായി ചര്‍ച്ച ചെയ്‌താണോ 2019 ഓഗസ്റ്റ് അഞ്ചിലെ തീരുമാനം ഉണ്ടായതെന്നതാണ് ഏറ്റവും വലിയ ചോദ്യം. ഇതിനുള്ള മറുപടി നിയമസഭയില്‍ നല്‍കുന്നതാകും ഉചിതം. ഇതിന് തെരുവില്‍ പ്രതികരിക്കാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അനുമതി കിട്ടിയില്ല. ഞങ്ങള്‍ ആക്രമണങ്ങള്‍ക്ക് എതിരായത് കൊണ്ട് തന്നെ അത്തരമൊരു നീക്കം ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. ഞങ്ങളില്‍ നിന്ന് കവര്‍ന്നെടുത്ത ജനാധിപത്യ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങള്‍ക്ക് നിയമസഭയില്‍ തുടക്കമിടും.

ചോദ്യം: എന്‍ജിനീയര്‍ റഷിദിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഫാറൂഖ് അബ്‌ദുള്ളയും ഒമര്‍ അബ്‌ദുള്ളയും അടക്കമുള്ള നേതാക്കള്‍ നിരോധിത സംഘടനയായ ജമാ അത്തെ ഇസ്ലാമി അടക്കമുള്ള മറ്റ് പാര്‍ട്ടികളെ എന്തിനാണ് വിമര്‍ശിക്കുന്നത്?

ഉത്തരം: ഒരു ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും മത്സരിക്കാന്‍ അവകാശമുണ്ട്. അവരുടെ തെരഞ്ഞെടുപ്പ് പങ്കാളിത്തമല്ല ഞങ്ങള്‍ ചോദ്യം ചെയ്യുന്നത് മറിച്ച് അവരുടെ പ്രത്യയശാസ്‌ത്രത്തെയും നയങ്ങളെയുമാണ് ഞങ്ങള്‍ ചോദ്യം ചെയ്യുന്നത്. എന്ത് ആശയത്തിന്‍റെയും നയത്തിന്‍റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്നതിനെയാണ് ഞങ്ങള്‍ ചോദ്യം ചെയ്യുന്നത്. ചിലകക്ഷികള്‍ ബിജെപിയുടെ സഖ്യമായി മത്സരിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നു. എന്‍ജിനീയര്‍ റാഷിദിനെ പോലുള്ള സ്വതന്ത്രര്‍ വോട്ടുകളും ജനഹിതവും ഭിന്നിപ്പിക്കും.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ചോദ്യം:പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്‌കര്‍ ഡിക്ലറേഷന്‍(പിഎജിഡി)നുമായി സഖ്യത്തിലാണല്ലോ പിഡിപി, എന്ത് കൊണ്ടാണ് കശ്‌മീരിന്‍റെ സ്വയംഭരണാവകാശത്തിന് വേണ്ടി നിലകൊള്ളുന്ന സഖ്യത്തിന്‍റെ ഭാഗമാകാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് തയാറാകാതിരുന്നത്?

ഉത്തരം: പിഡിപി നാഷണല്‍ കോണ്‍ഫറന്‍സിനെയും അതിന്‍റെ സ്ഥാപകന്‍ ഷെയ്ഖ് അബ്‌ദുള്ള സഹേബിനെയും ലക്ഷ്യമിടാന്‍ തുടങ്ങിയിരുന്നു. ഞങ്ങള്‍ പ്രതികരിക്കുകയുമുണ്ടായി. പിഎജിഡിയെ കരുത്തുറ്റതാക്കാന്‍ പിഡിപി സൃഷ്‌ടിച്ച സാഹചര്യത്തില്‍ സാധ്യമല്ല. ജില്ലാ വികസന സമിതി തെരഞ്ഞെടുപ്പിന് ശേഷമാണ് ഇവരുടെ പ്രസംഗങ്ങളും വിവാദങ്ങളും ഉടലെടുത്തത്. പിഎജിഡി സീറ്റ് പങ്ക് വയ്ക്കലിന് വേണ്ടിയല്ല രൂപീകരിച്ചത്. അതിന് വലിയ ലക്ഷ്യങ്ങളുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സ് ഈ ലക്ഷ്യം നേടാനായി പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്. അത് തുടരും.

ചോദ്യം: നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വന്‍ ഭൂരിപക്ഷം നല്‍കിയില്ലെങ്കില്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമോ?

ഉത്തരം: ബിജെപിയുമായി ചേര്‍ന്നൊരു സഖ്യം രൂപീകരിച്ച് സര്‍ക്കാരുണ്ടാക്കുക എന്നത് തികച്ചും അപമാനകരമാണ്. ബിജെപിയുമായി യാതൊരു സഖ്യത്തിനുമില്ല. ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്. പാര്‍ട്ടിയുടെ അഭിപ്രായം പാര്‍ട്ടിക്കറിയാം. ജനങ്ങളുടെ വികാരം കൊണ്ട് തമാശ കാട്ടില്ലെന്ന് ജനങ്ങള്‍ക്കറിയാം. അത്തരമൊരു തീരുമാനം പാര്‍ട്ടി കൈക്കൊണ്ടാല്‍ ഒരിക്കലും ഞാന്‍ അതിനൊപ്പം നില്‍ക്കില്ല.

ജനവികാരം മാനിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ നാഷണല്‍ കോണ്‍ഫറന്‍സിനാകും. പിഡിപി 2014ല്‍ ചെയ്‌തപോലെ തെരഞ്ഞെടുപ്പ് ഫലം നോക്കി ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ ആകില്ല. സമവാക്യങ്ങള്‍ ഒരു സഖ്യസര്‍ക്കാര്‍ രൂപീകരണത്തില്‍ വിഷയമാകില്ല. ഇത് പ്രത്യയശാസ്‌ത്രത്തെയും നിങ്ങളുടെ പ്രതിബദ്ധതയെയും ആശ്രയിച്ചാണ് നിലകൊള്ളുന്നത്. തെരഞ്ഞെടുപ്പ് സമവാക്യങ്ങള്‍ക്കനുസരിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് ഒന്നും ചെയ്യില്ല.

Also Read: നിര്‍ഭയമായി പോളിങ് ബൂത്തിലേക്ക് കശ്‌മീര്‍; സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.