ETV Bharat / bharat

'ആശംസകള്‍, രാജ്യത്തെ ജനങ്ങളെ സേവിക്കാനാകട്ടെ': രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് വിജയ് - VIJAY CONGRATULATES RAHUL GANDHI

ഇന്നലെയാണ് രാഹുൽ ഗാന്ധി എതിരില്ലാതെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. രാഹുൽ ഗാന്ധിക്ക് ആശംസകൾ നേർന്ന് നടൻ വിജയ്.

RAHUL GANDHI OPPOSITION LEADER  പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി  നടൻ വിജയ്  TVK
Actor Vijay & Opposition leader Rahul Gandhi (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 26, 2024, 5:52 PM IST

ന്യൂഡൽഹി : പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്. ഇന്ത്യ സഖ്യത്തിന്‍റെ പ്രതിപക്ഷ നേതാവായി ഐക്യകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് രാജ്യത്തെ ജനങ്ങളെ സേവിക്കാൻ കഴിയട്ടെയെന്നും തന്‍റെ എല്ലാവിധ ആശംസകളും അറിയിക്കുന്നതായും വിജയ് പറഞ്ഞു. എക്‌സിലൂടെയാണ് വിജയ് ആശംസകൾ നേർന്നത്. ഡൽഹിയിൽ ചേർന്ന ഇന്ത്യ സഖ്യത്തിന്‍റെ യോ​ഗത്തിൽ ഇന്നലെയാണ് (ജൂൺ 25) രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്.

ഏറ്റവും വലിയ ഒറ്റ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന് 10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കുന്നത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ലോക്‌സഭയിൽ സ്ഥാനം ഉറപ്പിക്കാൻ ആവശ്യമായ 10 ശതമാനം അംഗങ്ങളെ നേടുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. ഇന്ത്യ സഖ്യത്തിന്‍റെ മുതിര്‍ന്ന നേതാക്കളുമായി ഇന്നലെ ചേർന്ന യോഗത്തിന് ശേഷമാണ് രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി നിയമിക്കുന്നത് സംബന്ധിച്ച് തീരുമാനമായത്.

Also Read: രാഹുൽ ​ഗാന്ധി പ്രതിപക്ഷ നേതാവ്: പ്രോടേം സ്‌പീക്കര്‍ക്ക് കത്ത് നല്‍കി സോണിയ, തീരുമാനം ഇന്ത്യാസഖ്യത്തിന്‍റെ യോഗത്തില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.