ETV Bharat / bharat

ചലച്ചിത്രതാരം ദര്‍ശന്‍ ഉള്‍പ്പെട്ട കൊലപാതകക്കേസ്; പ്രതികളില്‍ ഒരാളുടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു - Father of a accused died

ചലച്ചിത്രതാരം ദര്‍ശന്‍ ഉള്‍പ്പെട്ട കൊലക്കേസിലെ മറ്റൊരു പ്രതിയുടെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.

രേണുകാസ്വാമി കൊലക്കേസ്  അനുകുമാര്‍  ചന്ദ്രപ്പ  ACTOR DARSHAN CASE
അറസ്റ്റിലായ അനുകുമാറും ഇയാളുടെ പിതാവ് അന്തരിച്ച ചന്ദ്രപ്പയും (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 15, 2024, 7:20 PM IST

ചിത്രദുര്‍ഗ: രേണുകാസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒരാളുടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. അനുകുമാര്‍ എന്നയാളുടെ പിതാവ് ചന്ദ്രപ്പ(60) ആണ് മരിച്ചത്. മകന്‍ കൊലക്കേസില്‍ കീഴടങ്ങിയെന്ന വിവരം അറിഞ്ഞ പിതാവ് കഴിഞ്ഞ ദിവസം പെട്ടെന്ന് മരിക്കുകയായിരുന്നു.

ചലച്ചിത്രതാരം ദര്‍ശന്‍ അടക്കം പതിനെട്ട് പേരാണ് രേണുകാസ്വാമി കൊലക്കേസില്‍ ഇതുവരെ പിടിയിലായിട്ടുള്ളത്. അനുകുമാറിനും കൊലപാതകത്തല്‍ പങ്കുണ്ടെന്നാണ് സൂചന. ഓട്ടോ ഡ്രൈവറായ അനുകുമാറാണ് കുടുംബത്തിന്‍റെ ഏക അത്താണി.

മകന്‍റെ അറസ്റ്റും ഭര്‍ത്താവിന്‍റെ പെട്ടെന്നുള്ള മരണവും അനുകുമാറിന്‍റെ അമ്മയെ തളര്‍ത്തിയിരിക്കുകയാണ്. പിതാവിന്‍റെ സംസ്‌കാര ചടങ്ങുകളിലേക്ക് അനുകുമാറിനെ എത്തിക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. ഇയാളെ ചിത്രദുര്‍ഗയില്‍ ജില്ല ജഡ്ജിന് മുന്നില്‍ ഹാജരാക്കി അനുമതി തേടിയ ശേഷം സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തിക്കാനാണ് നീക്കം.

Also Read: രേണുകസ്വാമി വധക്കേസ്: അഞ്ച് പേർ കൂടി അറസ്‌റ്റിൽ, ആർക്കും പ്രത്യേക പരിഗണന ലഭിക്കില്ലെന്ന് ആഭ്യന്തര മന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.