ETV Bharat / bharat

'പ്രാണ പ്രതിഷ്‌ഠയ്ക്ക് മുമ്പ് രാം ലല്ലയുടെ കണ്ണുകൾ പുറം ലോകം കാണാൻ പാടില്ല': മുഖ്യ പുരോഹിതൻ

Acharya Satyendra Das About Pran Pratishtha വിഗ്രഹത്തിന്‍റെ കണ്ണുകൾ വെളിപ്പെടുത്താനാകില്ല, പ്രതിഷ്‌ഠ ദിനം പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന അനുഷ്‌ഠാനങ്ങളെക്കുറിച്ചും ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ

Acharya Satyendra Das  Pran Pratishtha at Ayodhya  idol Ram Lalla  പ്രാണ പ്രതിഷ്‌ഠ  രാമ ക്ഷേത്രം
Acharya Satyendra Das About Pran Pratishtha
author img

By ETV Bharat Kerala Team

Published : Jan 20, 2024, 10:53 PM IST

അയോധ്യ: പ്രാണ പ്രതിഷ്‌ഠയ്ക്ക് മുമ്പ് രാമലല്ല വിഗ്രഹത്തിന്‍റെ കണ്ണുകൾ പുരം ലോകം കാണരുതെന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് (Acharya Satyendra Das About Pran Pratishtha). വിഗ്രഹം ക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിക്കുന്ന ചടങ്ങിനിടെയാണ് മുഖം മറച്ച രീതിയിലുള്ള വിഗ്രഹത്തിന്‍റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവന്നത്‌. പിന്നീട്‌ മുഖം വെളിപ്പെടുത്തിയിട്ടുള്ള വിഗ്രഹത്തിന്‍റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

'പ്രാണപ്രതിഷ്‌ഠ പൂർത്തിയാകുന്നതിന് മുമ്പ് ശ്രീരാമ വിഗ്രഹത്തിന്‍റെ കണ്ണുകൾ പുറം ലോകം കാണാൻ പാടില്ല, ശ്രീരാമന്‍റെ കണ്ണുകൾ കാണുന്ന വിഗ്രഹം യഥാർത്ഥ വിഗ്രഹമല്ല, യഥാര്‍ത്ഥമെങ്കില്‍ വിഗ്രഹത്തിന്‍റെ ചിത്രങ്ങൾ എങ്ങനെ പുറത്തുവന്നെന്ന്‌ അന്വേഷിക്കണമെന്നും ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.

ശ്രീരാമലല്ലയുടെ വിഗ്രഹം ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചും പുതിയ വിഗ്രഹം സ്ഥാപിക്കുന്ന ക്ഷേത്രത്തിലെ ശ്രീകോവിലിൽ തന്നെ ഇത്‌ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ താത്കാലികമായി നിർമ്മിച്ച ക്ഷേത്രത്തിലേക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഗ്രഹം വഹിച്ചിരുന്നു. മുഖ്യമന്ത്രി യോഗി തന്നെയാകും വിഗ്രഹം ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നതെന്നും ആചാര്യദാസ് പറഞ്ഞു.

പ്രതിഷ്‌ഠാ ദിനം പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന അനുഷ്‌ഠാനത്തിന്‍റെ നടപടിക്രമങ്ങളെക്കുറിച്ചും ആചാര്യ സംസാരിച്ചു. അനുഷ്‌ഠാനം ചെയ്യുന്നയാൾ തറയിൽ ഉറങ്ങണം, കള്ളം പറയരുത്, ഗായത്രി മന്ത്രം പോലുള്ള മന്ത്രങ്ങൾ ജപിക്കണം, ഇലയിൽ ഭക്ഷണം കഴിച്ച് ബ്രഹ്മചര്യം പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിന് മുന്നോടിയായി 11 ദിവസത്തെ പ്രത്യേക അനുഷ്‌ഠാനങ്ങള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി മോദി തന്നെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തിരക്കേറിയ ഉത്തരവാദിത്തങ്ങള്‍ ഉണ്ടെങ്കിലും എല്ലാ ആചാരങ്ങളും കർശനമായി പാലിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. അതിന്‍റെ ഭാഗമായി 11 ദിവസത്തെ ആചാര അനുഷ്‌ഠാനങ്ങള്‍ ആരംഭിച്ചു. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സാധിച്ചത് ഭാഗ്യമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.

'ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഈ വികാരത്തിലൂടെ കടന്നുപോകുന്നത്. ഞാൻ മറ്റൊരു തരത്തിലുള്ള ഭക്തി അനുഭവിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഈ വൈകാരിക യാത്ര ഒരു തിരിച്ചറിവിന്‍റെ നിമിഷമാണ്, അതിന്‍റെ ആഴവും തീവ്രതയും വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയുന്നില്ല. നിരവധി തലമുറകൾ കണ്ട സ്വപ്‌നം അത് സാക്ഷാത്കരിക്കാനുള്ള ഭാഗ്യമെനിക്കുണ്ട്‌ പ്രധാനമന്ത്രി പറഞ്ഞു.

ജനുവരി 22 ന്‌ പ്രധാനമന്ത്രി മോദി നിർവഹിക്കുന്ന പുതിയ രാംലല്ല വിഗ്രഹത്തിന്‍റെ പ്രതിഷ്‌ഠ ചടങ്ങുകള്‍ നടക്കും. ലക്ഷ്‌മികാന്ത് ദീക്ഷിതിന്‍റെ നേതൃത്വത്തിലുള്ള വൈദികസംഘം ചടങ്ങുകൾക്ക് നേതൃത്വം നൽകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.