ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ , പാർട്ടി നേതാക്കൾക്കെതിരെ ഇഡിക്ക് തെളിവില്ലെന്നും കേസ് ബിജെപിയുടെ ഗൂഢാലോചനയാണെന്നും എഎപിയുടെ അഭിഭാഷക സംഘം. ആരുടെയോ സമ്മർദത്തിന് കീഴിലാണ് ഇഡി പ്രവർത്തിക്കുന്നതെന്നും എഎപി ലീഗൽ സെൽ സംസ്ഥാന പ്രസിഡൻ്റ് സഞ്ജീവ് നസിയാർ ആരോപിച്ചു.
സത്യം വിജയിച്ചു. ഇത് എഎപി പാർട്ടിയുടെയും രാജ്യത്തിന്‍റെയും വിജയമാണ്. ഞങ്ങളുടെ ഒരു നേതാക്കൾക്കെതിരെയും ഇഡിയുടെ പക്കൽ തെളിവില്ല. അരവിന്ദ് കെജ്‌രിവാളിൻ്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ അവർ ആഗ്രഹിച്ചുവെന്നും പക്ഷേ, അതിൽ പരാജയപ്പെട്ടുവെന്നും സഞ്ജീവ് നാസിയാർ പ്രതികരിച്ചു.
ചരിത്രപരമായ വിധി നൽകിയതിന് തങ്ങൾ കോടതിയോട് വളരെ നന്ദിയുള്ളവരാണെന്ന് എഎപിയുടെ ലീഗല്‍ സംഘത്തിലെ അഭിഭാഷകൻ ഋഷികേശ് കുമാറും പറഞ്ഞു. ബിജെപിയുടെ ഓഫീസില്‍ എഴുതപ്പെട്ട വ്യാജ കേസായിരുന്നു ഇതെന്ന് എഎപിയുടെ സ്‌പോക്ക് പേര്‍സണ്‍ പ്രിയങ്ക കക്കർ പ്രതികരിച്ചു.
പാർട്ടി മേധാവിക്ക് ജാമ്യം അനുവദിച്ചതിന് പഞ്ചാബ് മന്ത്രിയും എഎപി നേതാവുമായ ഹർപാൽ സിംഗ് ചീമ ജുഡീഷ്യറിക്ക് നന്ദി പറഞ്ഞു. ഡൽഹി മുഖ്യമന്ത്രിക്ക് റൂസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ഭരണഘടന വിജയിച്ചുവെന്നാണ് ആം ആദ്‌മി നേതാവും പഞ്ചാബ് വൈദ്യുതി മന്ത്രിയുമായ ഹർഭജൻ സിംഗ് ഇടിഒ പ്രതികരിച്ചത്. അദ്ദേഹത്തിൻ്റെ മോചനം ജനാധിപത്യത്തെ വിജയിപ്പിച്ചുവെന്നും കോടതിയിലുള്ള ജനങ്ങളുടെ വിശ്വാസം അത് ദൃഢമായിരിക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചത് ജനാധിപത്യത്തിൻ്റെ എതിരാളികളുടെ മുഖത്തേറ്റ ശക്തമായ അടിയാണെന്ന് ഡൽഹി നിയമസഭാ സ്‌പീക്കർ രാം നിവാസ് പറഞ്ഞു.
ALSO READ: എന്താണ് രാഹുലിന്‍റെ പുത്തന്‍ വെള്ള ടീ ഷര്‍ട്ട് പ്രചാരണം? അറിയേണ്ടതെല്ലാം