ETV Bharat / bharat

12 പുരുഷന്മാരെ വിവാഹം കഴിച്ച് സ്വര്‍ണ്ണവും പണവും തട്ടി; 30 കാരി അറസ്‌റ്റിൽ - WOMAN ARRESTED FOR CHEATING 12 MEN

മൊബൈൽ ഫോൺ ആപ്പ് വഴി പരിചയപ്പെടുന്ന പുരുഷന്മാരുമായി സൗഹൃദത്തിലാകുകയും വിവാഹ വാഗ്‌ദാനം നൽകി പണം തട്ടുകയും പിന്നീട് കടന്നുകളയുകയുമാണ് യുവതിയുടെ പതിവ്.

MOBILE PHONE APP SCAM  CHEATING THROUGH MOBILE APP  സൈബർ കുറ്റകൃത്യം  മൊബൈൽ ആപ്പ് വഴി പണം തട്ടി
Sathya (30) (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 15, 2024, 9:32 PM IST

തിരുപ്പൂർ: മൊബൈൽ ആപ്പ് വഴി പന്ത്രണ്ടിലധികം പുരുഷന്മാരുമായി സൗഹൃദത്തിലാകുകയും അവര്‍ക്ക് വിവാഹ വാഗ്‌ദാനം നൽകി പണം തട്ടുകയും ചെയ്‌ത കേസിൽ യുവതി അറസ്‌റ്റിൽ. ഈറോഡ് ജില്ലയിലെ കൊടുമുടി സ്വദേശിയായ സത്യ (30) യെ ആണ് അറസ്‌റ്റ് ചെയ്‌തത്. ധാരാപുരം സ്വദേശി മഹേഷ് അരവിന്ദ് ധാരാപുരം പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിലാണ് അറസ്‌റ്റ്.

ആറ് മാസം മുമ്പാണ് മൊബൈൽ ഫോൺ ആപ്പ് വഴി മഹേഷ് അരവിന്ദിനെ സത്യ പരിചയപ്പെടുന്നത്. തുടർന്ന് ഇവർ വാട്ട്‌സ് ആപ്പിലൂടെ ചാറ്റ് ചെയ്യാൻ തുടങ്ങി. താൻ ഒരു മധ്യവയസ്‌കനായ വരനെ തേടുകയാണെന്ന് പറഞ്ഞ് സത്യ, തമിഴ് സെൽവി എന്ന മറ്റൊരു യുവതിയെ മഹേഷിന് പരിചയപ്പെടുത്തി. സത്യയുടെ അമ്മയ്‌ക്ക് സുഖമില്ലെന്നും അതിനാൽ വേഗം തന്നെ വിവാഹം നടത്തണമെന്നുളള നിർബന്ധപ്രാകാരം തമിഴ് ശെൽവിയുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ജൂൺ മാസം ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചു.

പിന്നീട് മഹേഷിൻ്റെ മാതാപിതാക്കൾ ഈ വിവാഹം അംഗീകരിക്കുകയും സത്യയ്‌ക്ക് 12 പവൻ സ്വർണ്ണം നൽകുകയും ചെയ്‌തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം മഹേഷ്, സത്യയുടെ ആധാർ കാർഡ് കണ്ടതോടെ സംശയങ്ങൾ ഉണ്ടാകുകയായിരുന്നു. അതിൽ ഭർത്താവിൻ്റെ സ്ഥാനത്ത് മറ്റൊരാളുടെ പേര് നൽകിയിരിക്കുകയും യുവതിയുടെ പ്രായം കൂടുതലാണെന്നും കണ്ടെത്തി. പിന്നീട് പൊലീസിൽ വിവരമറിയിക്കുകയും സത്യയെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.

ഇതേതുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പത്ത് വർഷം മുമ്പ് യുവതി ചെന്നൈ സ്വദേശിയായ ഒരാളെ വിവാഹം കഴിച്ചതായും ഇവർക്ക് ഒരു കുട്ടിയുണ്ടെന്നും വ്യക്തമായി. പുരുഷന്മാരുമായി സൗഹൃദത്തിലാകുകയും അവരെ വിവാഹം കഴിച്ചതിനുശേഷം മനഃപൂർവം വഴക്കുണ്ടാക്കുകയും ആഭരണങ്ങളും പണവുമായി ഒളിച്ചോടുകയും ചെയ്യുന്നത് സ്ഥിരമാണെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തിൽ പലരിൽ നിന്നായി ലക്ഷങ്ങളുടെ പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Also Read: അത് ചാറ്റിങ്ങല്ല, ചീറ്റിങ്; ഡേറ്റിങ് ആപ്പ് വഴി 77 കാരന് നഷ്ടമായത് 11 ലക്ഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.