ബെറെയ്‌ലി: മോഷണത്തിനിടെ മൂന്ന് പേരെ കൊന്ന സംഭവത്തില്‍ രണ്ട് സ്‌ത്രീകളടക്കം എട്ട് പേര്‍ക്ക് വധശിക്ഷ. അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി രവികുമാര്‍ ദിവാകര്‍ ആണ് ശിക്ഷ വിധിച്ചത്(Death Sentence).
മോഷ്‌ടിച്ച സാധനങ്ങള്‍ വാങ്ങിയ സ്വര്‍ണ വ്യാപാരിയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. 2014 ഏപ്രിലിലാണ് കേസിനാസ്‌പദമായ സംഭവം. ബെറെയ്‌ലിയിലെ ബര്‍ദാരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സുരേഷ് ശര്‍മ്മ നഗറിലാണ് സംഭവം. ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് കൊലപ്പെടുത്തിയത്. ഇഷ്‌ടിക കൊണ്ട് അടിച്ച് കൊന്ന ശേഷം ഇവരുടെ വീട്ടില്‍ സംഘം മോഷണം നടത്തുകയായിരുന്നു(Triple Murde).
പുഷ്‌പദേവിയും ഇളയമകന്‍ യോഗേഷും ഭാര്യ പ്രിയയുമാണ് കൊല്ലപ്പെട്ടത്. യോഗേഷിന്‍റെ സഹോദരന്‍ രവികാന്ത് മിശ്ര ആദായനികുതി ഇന്‍സ്‌പെക്‌ടറാണ്. വീട്ടില്‍ അതിക്രമിച്ച് കടന്ന സംഘം പുഷ്‌പദേവിയെ മര്‍ദ്ദിക്കുകയും യോഗേഷിനെയും ഭാര്യയെയും കല്ലുകൊണ്ട് ഇടിക്കുകയുമായിരുന്നു. പിന്നീട് മോഷണം നടത്തി. മോഷ്‌ടിച്ച വസ്‌തുക്കള്‍ പിന്നീട് സ്വര്‍ണ വ്യാപാരി രാജുവര്‍മ്മയില്‍ നിന്ന് കണ്ടെത്തി( IT Inspector).
ഭിക്ഷക്കാരെന്ന വ്യാജേന സ്‌ത്രീകള്‍ പകലെത്തി സ്ഥലം കണ്ട് വയ്ക്കുകയും രാത്രിയില്‍ സംഘാംഗങ്ങളോടൊപ്പം എത്തി മോഷണം നടത്തുകയുമായിരുന്നു. വാജിദ്, ഹസന്‍,യാസിന്‍, സമീര്‍, ജുല്‍ക്കം, ഫഹീം, നസീമ, ഹാഷിമ എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്.
കേസിന്‍റെ വാദത്തിനിടെ പത്ത് സാക്ഷികള്‍ ഹാജരായി.
Also Read: ജിം പരിശീലകന്‍റെ മരണം; വിവാഹത്തലേന്ന് പരിശീലകനെ അക്രമി സംഘം കുത്തിക്കൊന്നു