ന്യൂഡൽഹി : അഞ്ച് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. 14കാരനായ ആൺകുട്ടി പീഡിപ്പിച്ചതായാണ് പരാതി. വ്യാഴാഴ്‌ച (ഓഗസ്റ്റ് 29) ഉച്ചയ്ക്ക് വീട്ടില്‍ കുട്ടി തനിച്ചായിരുന്നപ്പോഴാണ് സംഭവം ഉണ്ടായത്.
കൂലിപ്പണിക്കാരായ മാതാപിതാക്കൾ ജോലിക്ക് പോയ സമയം നോക്കിയാണ് അയല്‍വാസിയായ ആണ്‍കുട്ടി പീഡിപ്പിച്ചത്. ബിഎന്‍എസ് സെക്ഷൻ 65 (2) പ്രകാരം പ്രതിയായ കൂട്ടിയ്ക്ക് എതിരെ കേസെടുത്തു. കുട്ടിയെ ഒബ്‌സർവേഷൻ ഹോമിലേക്ക് അയക്കുകയും ചെയ്‌തു.
വിവരം ലഭിച്ചയുടൻ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കൗൺസിലിങ് നടത്തുകയും ചെയ്‌തു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Also Read: ഏഴു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ക്ഷേത്ര പൂജാരിക്ക് 20 വർഷം കഠിനതടവ്