ETV Bharat / bharat

ഒറ്റ ദിവസം 41 വിമാനത്താവളങ്ങള്‍ക്ക് ബോംബ് ഭീഷണി, മണിക്കൂറുകള്‍ നീണ്ട പരിശോധന; ഒടുവില്‍... - 41 AIRPORTS BOMB THREAT

വാരണാസി, ചെന്നൈ, പട്‌ന, ജയ്‌പൂർ തുടങ്ങിയ പ്രധാന നഗരങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ 41 വിമാനത്താവളങ്ങളിലേക്കാണ് കഴിഞ്ഞ ദിവസം ഇ മെയിലിലൂടെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.

BOMB THREAT TO AIRPORTS  HOAX BOMB THREAT ON EMAIL  HOAX BOMB THREAT  BOMB THREAT
Hyderabad airport visuals (IANS)
author img

By ETV Bharat Kerala Team

Published : Jun 19, 2024, 11:18 AM IST

ന്യൂഡൽഹി: രാജ്യത്തെ 41 വിമാനത്താവളങ്ങളിലേക്ക് ലഭിച്ച ബോംബ് ഭീഷണികള്‍ വ്യാജമെന്ന് അധികൃതര്‍. ഇന്നലെ ഉച്ചയോടെയാണ് വാരാണസി, ചെന്നൈ, പട്‌ന, ജയ്‌പൂർ ഉള്‍പ്പടെയുള്ള 41 വിമാനത്താവളങ്ങള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ക്കൊടുവിലാണ് ഭീഷണി സന്ദേശങ്ങള്‍ വ്യാജമെന്ന് കണ്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് 12.40 ഓടെയാണ് exhumedyou888@gmail.com എന്ന ഐഡിയിൽ നിന്ന് ഇമെയിലുകൾ ലഭിച്ചത്. തുടർന്ന് ഏജൻസികൾ എയർപോർട്ട് ടെർമിനലുകളിൽ സുരക്ഷ ശക്തമാക്കി. വാരണാസി, ചെന്നൈ, പട്‌ന, നാഗ്‌പൂർ, ജയ്‌പൂർ, വഡോദര, കോയമ്പത്തൂർ, ജബൽപൂർ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് വ്യാജ ഭീഷണി ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ജൂൺ 4 ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ തന്‍റെ പാർലമെൻ്റ് മണ്ഡലമായ വാരണാസിയിൽ എത്തിയിരുന്നു. "KNR" എന്ന ഓൺലൈൻ ഗ്രൂപ്പാണ് ഈ വ്യാജ ഭീഷണി ഇമെയിലുകൾക്ക് പിന്നിലെന്ന് സംശയിക്കുന്നുതായി അധികൃതർ അറിയിച്ചു. മെയ് ഒന്നിന് ഡൽഹി - ദേശീയ തലസ്ഥാന മേഖലയിലെ നിരവധി സ്‌കൂളുകളിലേക്കും ഗ്രൂപ്പ് സമാനമായ ഇമെയിലുകൾ അയച്ചതായി വൃത്തങ്ങൾ അറിയിച്ചു.

എയർപോർട്ടിൽ സ്ഫോടകവസ്‌തുക്കൾ ഒളിപ്പിച്ചിരിക്കുന്നു. ബോംബുകൾ ഉടൻ പൊട്ടിത്തെറിക്കും. നിങ്ങൾ എല്ലാവരും മരിക്കും എന്നാണ് എയർപോർട്ടുകൾക്ക് ലഭിച്ച ഇമെയിലുകളിൽ പറയുന്നത്.

ചെന്നൈ വിമാനത്താവളത്തിൽ 286 യാത്രക്കാരുമായി ദുബായിലേക്കുള്ള വിമാനം വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് വൈകിയിരുന്നു. വിമാനത്തിൽ ബോംബുണ്ടെന്ന ഭീഷണി ലഭിച്ചയുടൻ സുരക്ഷ ഏജൻസികൾ വിമാനത്തിൽ സമഗ്രമായ തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്‌പദമായ ഒന്നും തന്നെ കണ്ടെത്താനായില്ല. വിമാനത്തിന് പിന്നീട് ലക്ഷ്യസ്ഥാനത്തേക്ക് പോകാനുള്ള അനുമതി ലഭിച്ചു.

ബോംബ് ഭീഷണി ഇമെയിൽ ലഭിച്ചതിനെ തുടർന്ന് ജയ്‌പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിലും അധികൃതർ പരിശോധന നടത്തി. പൊലീസും സിഐഎസ്എഫും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമായതിനാല്‍ സർവീസുകളെ ബാധിച്ചിട്ടില്ലെന്ന് മുംബൈ വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു.

വ്യാജ ഭീഷണിയെത്തുടർന്ന് നാഗ്‌പൂർ, പട്‌ന വിമാനത്താവളങ്ങളിലെ അധികൃതർ അവരുടെ സ്ഥലങ്ങളിലും സമഗ്രമായ പരിശോധന നടത്തിയിരുന്നു. അതേസമയം, തിങ്കളാഴ്‌ച രാവിലെ 9.30 ഓടെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കുള്ള വിമാനത്തിൽ ബോംബ് ഭീഷണി ഉണ്ടെന്ന് മുന്നറിയിപ്പ് നൽകുന്ന ഇമെയിൽ ലഭിച്ചെങ്കിലും പരിശോധനയിൽ സംശയാസ്‌പദമായ ഒന്നും കണ്ടെത്തിയില്ല. ഏപ്രിലിലും സമാനമായ വ്യാജ ഇമെയിലുകൾ നിരവധി വിമാനത്താവളങ്ങൾക്ക് ലഭിച്ചിരുന്നു. വിദേശത്ത് നിന്ന് അയച്ച ഈ ഇമെയിലുകളുടെ ഉത്ഭവം കണ്ടെത്താൻ ഇന്ത്യൻ സൈബർ സുരക്ഷ ഏജൻസികൾ പ്രവർത്തിക്കുമെന്ന് അറിയിച്ചു.

ALSO READ : കോള്‍ സെന്‍ററിലേക്ക് ബോംബ് ഭീഷണി സന്ദേശം; പറന്നുയര്‍ന്ന വിമാനം സുരക്ഷിതമായി ഇറക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.