ETV Bharat / bharat

റാഗിങ്ങ് : ഭരത്പൂര്‍ മെഡിക്കല്‍ കോളജിലെ നാല് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍, ഓരോരുത്തര്‍ക്കും 25000 രൂപ പിഴ

author img

By ETV Bharat Kerala Team

Published : Mar 8, 2024, 10:23 PM IST

ഭരത്‌പൂര്‍ മെഡിക്കല്‍ കോളജില്‍ റാഗിംഗ്, റാഗിംഗിനിരയായ വിദ്യാര്‍ത്ഥി ദേശീയ മെഡിക്കല്‍ കൗണ്‍സിലിന് പരാതി നല്‍കി. നാല് പേര്‍ക്ക് സസ്‌പെന്‍ഷന്‍.

Four students were suspended  Bharatpur Medical College  fined Rs 25000 each  റാഗിംഗ്
Rajasthan: Four students were suspended on charges of ragging in Bharatpur Medical College, and fined Rs 25,000 each

ഭരത്‌പൂര്‍ (രാജസ്ഥാന്‍) : ജഗന്നാഥ് പഹാഡിയ മെഡിക്കല്‍ കോളജില്‍ റാഗിംഗ്. റാഗിംഗിനിരയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി ദേശീയ മെഡിക്കല്‍ കൗണ്‍സിലിന് പരാതി നല്‍കി(Four students were suspended).

ഇതേ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ആന്‍റി റാഗിംഗ് സമിതി യോഗം ചേര്‍ന്ന് നാല് പേര്‍ക്കെതിരെ നടപടിയെടുത്തു. മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളെ മൂന്ന് മാസത്തേക്കും ഒരു വിദ്യാര്‍ത്ഥിയെ ഒരുമാസത്തേക്കും സസ്‌പെന്‍ഡ് ചെയ്‌തു. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും 25000 രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്( Bharatpur Medical College).

ജൂനിയര്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍മാരായ മൂന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആക്രമിച്ചതായും റാഗ് ചെയ്‌തതായും വ്യക്തമായെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ.സുഭാഷ് ബന്‍സാല്‍ അറിയിച്ചു. കോളജിന് പുറത്ത് വച്ചായിരുന്നു ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥി വിജയ് മധോത്തിയ ദേശീയ മെഡിക്കല്‍ കൗണ്‍സിലിന് പരാതി നല്‍കിയിട്ടുണ്ട്.

കോളജിലെ റാംഗിംഗ് വിരുദ്ധ സമിതി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ഇരുപക്ഷത്തെയും വിവരങ്ങള്‍ തേടി. സുരേഷ് വിഷ്‌ണോയ്, കുമാര്‍ മംഗല്‍, രൂപേന്ദ്ര എന്നിവരെയാണ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. വികാസ് എന്ന മറ്റൊരു വിദ്യാര്‍ത്ഥിയെ ഒരു മാസത്തേക്കും സസ്‌പെന്‍ഡ് ചെയ്‌തു. ഇയാള്‍ക്ക് റാഗിംഗില്‍ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്താനായിട്ടില്ല( fined Rs 25,000 each).

ജയ്‌പൂരിലെ സന്‍ഗാനെറുകാരനായ വിജയ് മധോത്തിയ നഗരത്തിലെ വിനായക് എന്ന പേയിംഗ് ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ സുരേഷ് വിഷ്‌ണോയ് ഇയാളെ ഫോണില്‍ വിളിച്ച് അടുത്തുള്ള കിഷോരി എന്ന പിജി ഹൗസിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

Also Read: ശീതളപാനീയത്തിൽ മൂത്രം കലർത്തി വിദ്യാർഥിനിയെ കുടിപ്പിച്ചു ; സഹപാഠികൾക്ക് സസ്‌പെൻഷൻ

എന്നാല്‍ ഇയാള്‍ വിസമ്മതിച്ചു. തുടര്‍ന്ന് സുരേഷ്, വിജയ് മധോത്തിയയെ അധിക്ഷേപിച്ചു. ഇക്കാര്യം മറ്റ് കുട്ടികള്‍ പറഞ്ഞ് അറിഞ്ഞ മധോത്തിയ സുരേഷിനെ വിളിച്ച് തന്‍റെ എതിര്‍പ്പ് അറിയിച്ചു. പിന്നാലെ ഒരു കാറില്‍ മധോത്തിയ താമസിക്കുന്നിടത്ത് സുരേഷും മംഗല്‍ കുമാറും മറ്റൊരു വിദ്യാര്‍ത്ഥിയും എത്തി. രുപേന്ദ്ര ഒല ബൈക്കിലും സ്ഥലത്തെത്തി. കുമാര്‍ മംഗല്‍ മധോത്തിയയെ മര്‍ദ്ദിച്ചു. എല്ലാവരും ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വിജയ് ദേശീയ മെഡിക്കല്‍ കൗണ്‍സിലിന് പരാതി നല്‍കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.