ETV Bharat / bharat

വിരുദുനഗര്‍ ക്വാറിയില്‍ സ്ഫോടനം ; നാല് മരണം - VIRUDHUNAGAR EXPLOSION - VIRUDHUNAGAR EXPLOSION

തമിഴ്‌നാട്ടിലെ ക്വാറിയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് മരണം. ഇരുപത് കിലോമീറ്റര്‍ ചുറ്റളവില്‍ നാശനഷ്‌ടം. വീടുകള്‍ക്ക് കേടുപാടുകള്‍.

VIRUDHUNAGAR DISTRICT  EXPLOSION AT STONE QUARRY  TAMILNADU EXPLOSION  GRAVEL M SAND
വിരുദുനഗര്‍ ക്വാറിയില്‍ സ്ഫോടനം, നാല് മരണം
author img

By ETV Bharat Kerala Team

Published : May 1, 2024, 12:34 PM IST

വിരുദുനഗര്‍ ക്വാറിയില്‍ സ്ഫോടനം, നാല് മരണം

വിരുദുനഗര്‍ : തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ ക്വാറിയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് മരണം. വിരുദുനഗര്‍ ജില്ലയിലെ കരിയപാട്ടിയിലാണ് ദുരന്തമുണ്ടായത്. അവിയൂര്‍ -കീലൗപാലികുണ്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ക്വാറിയിലാണ് അപകടമുണ്ടായത്. പാറയില്‍ നിന്ന് ഗ്രാവലും എം സാന്‍ഡും മറ്റും ഉത്പാദിപ്പിക്കുന്ന കേന്ദ്രമാണിത്.

പാറ തകര്‍ക്കുന്നതിനായി ഉപയോഗിക്കുന്ന സ്ഫോടക വസ്‌തുക്കള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സ്ഫോടക വസ്‌തുക്കള്‍ വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.

Also Read: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാലും അഞ്ചും വയസുള്ള സഹോദരിമാര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

സ്ഫോടകവസ്‌തുക്കള്‍ എത്തിച്ച രണ്ട് വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. സമീപപ്രദേശത്തെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ ആഘാതമുണ്ടായിട്ടുണ്ട്. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.