ഭോപ്പാല്‍: മധ്യപ്രദേശിലെ 32 സ്വകാര്യ സര്‍വകലാശാലകളിലെ വൈസ്‌ചാന്‍സലര്‍മാര്‍ അയോഗ്യരാണെന്ന് സര്‍ക്കാര്‍. ഇവര്‍ക്ക് യുജിസി മാനദണ്ഡപ്രകാരം മതിയായ അധ്യാപക പ്രവൃത്തിപരിചയ യോഗ്യതയില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സ്വകാര്യ സര്‍വകലാശാല മാനേജര്‍മാരാണ് ഇവരെ നിയമിച്ചിട്ടുള്ളത്. പ്രൊഫസര്‍ തസ്‌തികയില്‍ പത്ത് കൊല്ലം അധ്യാപന പരിചയം വേണമെന്നാണ് യുജിസി നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ഇതോടെ ഇവരെ നീക്കം ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മധ്യപ്രദേശ് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഉമാങ് സിഘാര്‍ ഉയര്‍ത്തിയ ചോദ്യത്തിന് മറുപടി നല്‍കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ 54 സ്വകാര്യ സര്‍വകലാശാലകളില്‍ 21 വൈസ്‌ചാന്‍സലര്‍മാര്‍ക്ക് മാത്രമാണ് മതിയായ യോഗ്യത ഉള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
മാനദണ്ഡങ്ങള്‍ പാലിച്ച് വിസിമാരെ നിയമിക്കാന്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് മധ്യപ്രദേശ് സ്വകാര്യ സര്‍വകലാശാല റെഗുലേറ്ററി കമ്മീഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആരെയൊക്കെ നിയമിച്ചു. ആരെയൊക്കെ നീക്കം ചെയ്‌തു എന്നത് സംബന്ധിച്ച വിവരം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അയോഗ്യരായ വിസിമാരെ ഉടന്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് 2024 സെപ്റ്റംബര്‍ 20ന് മധ്യപ്രദേശ് സ്വകാര്യ സര്‍വകലാശാല റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍സിങ് പാര്‍മര്‍ മറുപടി നല്‍കിയിട്ടുണ്ട്.
Also Read: രാജ്യത്ത് ആദ്യം; ഫൈൻ ആർട്‌സ് ആൻഡ് കൾച്ചർ എക്‌സലൻസ് ക്വാട്ട ഏർപ്പെടുത്താന്‍ മദ്രാസ് ഐഐടി