അയോധ്യ (ഉത്തർപ്രദേശ്): ദീപാവലിയുടെ ഭാഗമായി അയോധ്യയിൽ നടന്ന ദീപോത്സവം ഗിന്നസ് ബുക്കിൽ ഇടംപിടിച്ചു. 1,121 പേർ ചേർന്ന് 25 ലക്ഷം മൺചിരാതുകൾ തെളിയിച്ചതോടെയാണ് ദീപോത്സവം ലോക റെക്കോഡായത്. ഏറ്റവുമധികം ആളുകൾ ഒരേസമയം 'ആരതി' നടത്തിയതിനും ഏറ്റവുമധികം എണ്ണ വിളക്കുകൾ തെളിയിച്ചതിനുമാണ് റെക്കോഡ്.
25 ലക്ഷത്തിലധികം വിളക്കുകളാണ് ഇന്നലെ അയോധ്യ നഗരത്തിലെ സരയൂ നദിയുടെ തീരത്തുള്ള രാം 55 ഘാട്ടുകളിൽ തെളിയിച്ചത്. 1,121 ആളുകൾ വിളക്കുകൾ ഒരുമിച്ച് കത്തിക്കുകയും ഒരേസമയം 'ആരതി' നടത്തുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദീപോത്സവത്തിൻ്റെ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സിൽ നിന്നുള്ള 30 അംഗ സംഘം അയോധ്യയിൽ എത്തിയിരുന്നു. ഡ്രോണുകൾ ഉപയോഗിച്ചാണ് വിളക്കുകൾ എണ്ണിയത്. ഗിന്നസ് വേൾഡ് റെക്കോർഡിലെ വിധികർത്താവായ പ്രവീൺ പട്ടേൽ, ഗിന്നസ് കൺസൾട്ടൻ്റ് നിശ്ചൽ ഭരോട്ടിനൊപ്പം അയോധ്യ സന്ദർശിച്ച ശേഷമാണ് ഇന്നലെ വൈകുന്നേരം പുതിയ റെക്കോർഡുകൾ പ്രഖ്യാപിച്ചത്.