ETV Bharat / bharat

തീര്‍ഥാടകരുമായി പോയ ട്രാക്‌ടര്‍ കുളത്തിലേക്ക് മറിഞ്ഞു; 24 പേര്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ 8 കുട്ടികള്‍ - ട്രാക്‌ടര്‍ മറിഞ്ഞു

ഉത്തര്‍പ്രദേശില്‍ തീര്‍ഥാടകരുമായി പോയ ട്രാക്‌ടര്‍ കുളത്തില്‍ വീണ് 24 മരണം. ദാരുണ സംഭവത്തിന് ഇരയായത് ഗംഗ സ്‌നാനത്തിനായി പോയ ഭക്തര്‍.

UP Kasganj accident  Patiali Dariavganj Road  8 Children Among 24 Death  ട്രാക്‌ടര്‍ മറിഞ്ഞു  24 മരണം മരിച്ചതില്‍ 8കുട്ടികള്‍
UP: 8 Children Among 24 Dead After Tractor Trolley Of Devotees Falls Into Pond In Kasganj
author img

By ETV Bharat Kerala Team

Published : Feb 24, 2024, 5:05 PM IST

കസ്‌ഗഞ്ച് (ഉത്തര്‍പ്രദേശ്) : തീര്‍ഥാടകരുമായി പോയ ട്രാക്‌ടര്‍ കുളത്തിലേക്ക് മറിഞ്ഞ് 24 പേര്‍ മരിച്ചു. ഇതില്‍ എട്ട് പേര്‍ കുട്ടികളും 13 പേര്‍ സ്‌ത്രീകളുമാണ്. ഉത്തര്‍പ്രദേശിലെ കസ്‌ഗഞ്ച് ജില്ലയിലാണ് നിയന്ത്രണം വിട്ട ട്രാക്‌ടര്‍ കുളത്തില്‍ വീണത് (UP Kasganj accident).

രാവിലെ പത്ത് മണിയോടെ പട്യാലി ദരിയാവ്‌ഗഞ്ച് റോഡിലായിരുന്നു അപകടം. അപകടമുണ്ടായ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനായി. ആദ്യം നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയത്. പിന്നാലെ പൊലീസും ഭരണകൂടവും രംഗത്ത് എത്തി.

പതിനഞ്ച് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഗംഗ സ്‌നാനത്തിന് പോയവരാണ് അപകടത്തില്‍ പെട്ടത്. എട്ട് അടിയോളം ആഴമുള്ള കുളത്തിലേക്കാണ് ട്രാക്‌ടര്‍ പതിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അലിഗഢ് മേഖലയിലെ ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ ശലഭ് മാത്തൂര്‍ പറഞ്ഞു (Patiali-Dariavganj Road).

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മുഖ്യമന്ത്രി ആദിത്യനാഥ് മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ അടിയന്തര സഹായം അനുവദിച്ചു. പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും അനുവദിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി ആദിത്യനാഥ് എക്‌സില്‍ കുറിച്ചു.

പരിക്കേറ്റവര്‍ക്കെല്ലാം സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് ജില്ലാഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മരിച്ചവരുടെ ആത്മാവിന് നിത്യ ശാന്തി നല്‍കണമെന്നും പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖമാകണമെന്നും താന്‍ ഭഗവാന്‍ ശ്രീരാമനോട് പ്രാര്‍ഥിക്കുന്നുവെന്ന് ആദിത്യനാഥ് കുറിച്ചു (8 Children Among 24 Death).

Also Read: ദുബായില്‍ വാഹനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ച് 5 വയസുകാരി മരിച്ചു; അപകടം അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് വരുംവഴി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.