ETV Bharat / bharat

ഫരീദാബാദിൽ 15 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു - ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു

വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

CHILD DROWNS Faridabad  baby drowned in bucket water  ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു  മുങ്ങിമരണം
CHILD DROWNS
author img

By ETV Bharat Kerala Team

Published : Jan 28, 2024, 8:02 PM IST

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. 15 മാസം പ്രായമുള്ള ആയുഷിനെയാണ് വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്‌ച (ജനുവരി 27) വൈകുന്നേരം ആയിരുന്നു സംഭവം (A 15-month-old baby drowned in bucket water in Faridabad).

വീട്ടിൽ മറ്റ് കുട്ടികൾക്കൊപ്പം കാർട്ടൂൺ കാണുകയായിരുന്ന കുട്ടിയെ കാണാതാവുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബക്കറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു എന്ന് കുഞ്ഞിന്‍റെ അമ്മാവനും ഇന്ദിര കോളനി നിവാസിയുമായ രാമൻ പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു. ആയുഷ് ശനിയാഴ്‌ച വൈകുന്നേരം മറ്റ് കുട്ടികൾക്കൊപ്പം വീട്ടിലെ ടിവിക്ക് മുന്നിൽ ഇരിക്കുകയായിരുന്നു.

കുഞ്ഞിന്‍റെ അമ്മ അടുക്കളയിലും മുത്തശ്ശിമാർ മുറിയിലും ആയിരുന്നു. ഇതിനിടെ ആയുഷ് പെട്ടെന്ന് കുളിമുറിയിലേക്ക് പോയി. എന്നാൽ ഇത് മറ്റുള്ളവരുടെ ശ്രദ്ധയിൽ പെട്ടില്ല. തുടർന്ന് കുഞ്ഞിനെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കുളിമുറിയിലെ ബക്കറ്റിൽ നിന്ന് കണ്ടെത്തുന്നത്.

ബക്കറ്റിലെ വെള്ളത്തിൽ തല താഴ്‌ന്ന നിലയിലായിരുന്നു മൃതദേഹം. ഉടൻ തന്നെ ബന്ധുക്കൾ കുഞ്ഞിനെ പുറത്തെടുത്ത് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് കസ്റ്റഡിയിലെടുത്ത കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഞായറാഴ്‌ച ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.