ഹരിദ്വാർ: ഹരിദ്വാർ ജില്ലയില്‍ ലക്‌സർ തഹ്‌സിലില്‍ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. തിങ്കളാഴ്‌ച ഇസ്‌മയിൽപൂർ ഗ്രാമത്തോട് ചേർന്നുള്ള വയലില്‍ നിന്നുമാണ് പെരുമ്പാമ്പിനെ പിടികൂടിയത്. 13 അടി നീളവും ഒന്നേകാല്‍ ക്വിന്‍റലോളം ഭാരവുമുള്ള പെരുമ്പാമ്പിനെ പിടിക്കാന്‍ വനപാലകർ ഏറെ വിയർക്കേണ്ടി വന്നു.
കര്‍ഷകരാണ് പെരുമ്പാമ്പിനെ ആദ്യം കണ്ടത്. ഭയന്ന ഇവര്‍ വനപാലകരെ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ലക്‌സര്‍ വനം വകുപ്പ് സംഘം സ്ഥലത്ത് എത്തി. കുറ്റിക്കാട്ടിൽ കയറിയിരുന്ന പെരുമ്പാമ്പിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്.
പാമ്പിനെ പിന്നീട് വനത്തിനുള്ളിലെ സുരക്ഷിത സ്ഥാനത്തേക്ക് വിട്ടയച്ചു. വിവരമറിഞ്ഞയുടന്‍ തന്നെ വനം വകുപ്പ് സ്ഥലത്ത് എത്തുകയും പാമ്പിനെ പിടികൂടി സുരക്ഷതമായി കാട്ടിലേക്ക് വിട്ടയച്ചുവെന്നും റേഞ്ച് ഓഫീസർ ശൈലേന്ദ്ര സിംഗ് നേഗി പറഞ്ഞു.
"ഏകദേശം 13 അടി നീളവും 1.25 ക്വിന്‍റലുമായിരുന്നു പാമ്പിന്‍റെ ഭാരം. അതിനാൽ തന്നെ പെരുമ്പാമ്പിനെ പികൂടാന്‍ വനപാലകർക്ക് ഏറെ പണിപ്പെട്ടേണ്ടി വന്നു. ഗ്രാമവാസികളുടെ സഹായത്തോടെയാണ് വനം വകുപ്പ് സംഘം ഭീമാകാരനായ പെരുമ്പാമ്പിനെ പിടികൂടിയത്. പിന്നീട് സംരക്ഷിത വനമേഖലയിൽ തുറന്നുവിടുകയാണുണ്ടായത്". റേഞ്ച് ഓഫീസർ ശൈലേന്ദ്ര സിംഗ് നേഗി വ്യക്തമാക്കി.
ALSO READ: തിരുവനന്തപുരം മൃഗശാലയില്‍ പെരുമ്പാമ്പുകള്‍ തമ്മില്‍ പോര് : പ്രത്യേകം കൂടൊരുക്കി അധികൃതര്‍