ETV Bharat / bharat

വീടിൻ്റെ അടുക്കളയിൽ രാജവെമ്പാല; പിടികൂടി വനത്തിൽ തുറന്നുവിട്ടു - King cobra inside home - KING COBRA INSIDE HOME

പാമ്പിനെ പിടികൂടിയത് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ.

വീടിൻ്റെ അടുക്കളയിൽ രാജവെമ്പാല  രാജവെമ്പാലയെ പിടികൂടി  KING COBRA ENTERED KITCHEN  KING COBRA RESCUED FROM HOUSE
King cobra (ETV Bharat)
author img

By ETV Bharat Kerala Team

Published : May 26, 2024, 11:17 AM IST

രാജവെമ്പാലയെ പിടികൂടി വനത്തിൽ തുറന്നുവിട്ടു (ETV Bharat)

ചിക്കമംഗളൂരു (കർണാടക) : അടുക്കളയിൽ ഒളിച്ചിരുന്ന് വീട്ടുകാരെ പരിഭ്രാന്തിയിലാക്കി രാജവെമ്പാല. ചിക്കമംഗളൂരു ജില്ലയിലെ എൻആർ പുര താലൂക്കിലെ ഷെട്ടിക്കൊപ്പയ്ക്ക് സമീപമാണ് സംഭവം. ഷെട്ടിക്കൊപ്പയിലെ മഞ്ജുനാഥ് ഗൗഡ വീടിൻ്റെ അടുക്കളയിലാണ് 12 അടി നീളമുള്ള രാജവെമ്പാല കയറിക്കൂടിയത്.

വീടിൻ്റെ പിൻവാതിൽ തുറന്നപ്പോൾ പാമ്പ് അകത്തേക്ക് ഇഴഞ്ഞെത്തുകയായിരുന്നു. പാമ്പിനെ കണ്ടതോടെ വീട്ടുകാരെല്ലാം ഭയന്ന് പുറത്തേക്കോടി. തുടർന്ന് പ്രാദേശിക പാമ്പ് പിടിത്തക്കാരനായ സ്‌നേക്ക് ഹരീന്ദ്രയെ വിവരമറിയിച്ചു.

ഉടൻ തന്നെ സ്ഥലത്തെത്തിയ ഹരീന്ദ്ര ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് അടുക്കളയിലുണ്ടായിരുന്ന പാമ്പിനെ പുറത്തെടുത്തത്. പിടികൂടിയ രാജവെമ്പാലയെ പിന്നീട് സുരക്ഷിതമായി വനത്തിലേക്ക് തുറന്നുവിട്ടു.

ALSO READ: സൈബറിടത്തിലെ ഗജ ഫ്രോഡുകൾ: ഇരപിടുത്തം നിക്ഷേപ തട്ടിപ്പ് വഴി; അറിയേണ്ടതെല്ലാം...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.