ETV Bharat / bharat

പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിൽ വെടിയേറ്റ് മരിച്ച നിലയില്‍

author img

By PTI

Published : Feb 21, 2024, 3:29 PM IST

Updated : Feb 22, 2024, 6:36 AM IST

മകൾ മുറിയിൽ പഠിക്കുകയായിരുന്നു. പെട്ടന്നാണ് വെടിയൊച്ച കേട്ടത്. മുറിയില്‍ എത്തിയപ്പോഴേക്കും മകള്‍ മരിച്ചു കിടക്കുകയിരുന്നുവെന്ന് അമ്മ പറഞ്ഞു.

Shahjahanpur Uttar Pradesh student committed suicide സ്വയം വെടിവെച്ച് വിദ്യാര്‍ഥി ഉത്തര്‍പ്രദേശ് ഷാജഹാൻപൂര്‍
10th class student committed suicide by shooting herself

ഉത്തര്‍പ്രദേശ്: വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി. ഉത്തര്‍പ്രദേശിലെ ഷാജഹാൻപൂര്‍ സ്വദേശിയായ വിനതി ഭാരതി (14)യാണ് സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മുറിയിൽ നിന്നും കുറിപ്പ് കണ്ടെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി അശോക് കുമാർ മീണ അറിയിച്ചു. തന്‍റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നാണ് കുറിപ്പ് (10th class student committed suicide by shooting herself).

ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം. മകൾ മുറിയിൽ പഠിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. പെട്ടന്നാണ് മകളുടെ മുറിയില്‍ നിന്നും വെടിയൊച്ച കേട്ടത്. മുറിയില്‍ എത്തിയപ്പോഴേക്കും പെൺകുട്ടി മരിച്ചു കിടക്കുകയിരുന്നുവെന്നും അമ്മ പറഞ്ഞു.

പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി അശോക് കുമാർ മീണ പറഞ്ഞു.

Last Updated : Feb 22, 2024, 6:36 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.