ETV Bharat / bharat

ഇവിഎം വോട്ടുകളുടെ പൂര്‍ണമായ വിവിപാറ്റ് പരിശോധന; മാനുഷിക ഇടപെടല്‍ പ്രശ്‌നമുണ്ടാക്കുമെന്ന് സുപ്രീംകോടതി - VVPAT Verification Of EVM Votes

ഇവിഎം വോട്ടുകളുടെ മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും പരിശോധിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് നല്‍കിയ ഹര്‍ജി ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.

VVPAT VERIFICATION OF EVM VOTES  SC  സഞ്ജീവ് ഖന്ന ദീപാങ്കര്‍ ദത്ത  പ്രശാന്ത്ഭൂഷണ്‍
100% VVPAT Verification Of EVM Votes: SC Says Human Intervention Leads To A Problem
author img

By ETV Bharat Kerala Team

Published : Apr 16, 2024, 11:00 PM IST

ന്യൂഡല്‍ഹി: ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് രേഖപ്പെടുത്തിയ മുഴുവന്‍ വോട്ടുകളുടെയും വിവിപാറ്റ് സ്ലിപ്പുകള്‍ പരിശോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി വിചാരണ നടപടികള്‍ ആരംഭിച്ചു. ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്.

നിലവില്‍ അഞ്ച് ഇവിഎമ്മുകളുടെ വിവിപാറ്റുകള്‍ എന്ന തോതിലാണ് പരിശോധന നടക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള മനുഷ്യ ഇടപെടലുകള്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇത് ബാലറ്റിന്‍റെ രഹസ്യ സ്വഭാവത്തെ ബാധിക്കും. തങ്ങള്‍ അറുപതുകളിലെത്തിയവരാണ്. ബാലറ്റ് പേപ്പറില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാം. നിങ്ങള്‍ക്കുമറിയാം. അക്കാര്യം നമ്മള്‍ മറക്കാനും പാടില്ലെന്ന് എഡിആറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെ കോടതി ധരിപ്പിച്ചു.

മനുഷ്യ ഇടപെടലില്ലെങ്കില്‍ യന്ത്രങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കും. കൃത്യമാ ഫലവും അത് നല്‍കും. എന്നാല്‍ മനുഷ്യ ഇടപെടലുകള്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ബൂത്ത് പിടിത്തം പോലുള്ള പ്രശ്‌നങ്ങളാണ് കോടതി പരാമര്‍ശിക്കുന്നതെന്ന് ഭൂഷണ്‍ പറഞ്ഞു. ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് കോടതിക്കറിയാം. പ്രശ്‌നം കൂടുതല്‍ ബൃഹത്താണ്. ജര്‍മ്മനി ബാലറ്റ് പേപ്പറിലേക്ക് മടങ്ങിയതായി ഭൂഷണ്‍ ചൂണ്ടിക്കാട്ടി. നമ്മുടെ രാജ്യവും ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ ഹാക്കിങിന് സാധ്യതയുള്ളതിനാലാണ് താന്‍ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ വിവിപാറ്റ് സ്ലിപ്പുകള്‍ വോട്ടര്‍മാരുടെ കയ്യില്‍ കൊടുക്കണം. പിന്നീട് അവര്‍ക്കത് ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കാനുള്ള അവസരവും നല്‍കണമെന്നും ഭൂഷണ്‍ ആവശ്യപ്പെട്ടു.

ഭൂഷണ്‍ ജര്‍മ്മനിയുടെ കാര്യം പരാമര്‍ശിച്ചതിനാല്‍ അവിടുത്തെ ജനസംഖ്യയെക്കുറിച്ച് ദീപാങ്കര്‍ ദത്ത ആരാഞ്ഞു. അവിടെ ആറ് കോടിയാണ് ജനസംഖ്യയെന്ന് ഭൂഷണ്‍ മറുപടി നല്‍കി. എന്നാല്‍ നമ്മുടെ രാജ്യത്ത് അന്‍പത് കോടി വോട്ടര്‍മാരുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിവിപാറ്റുകളുടെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഭൂഷണ്‍ പറഞ്ഞു. ഇതിന് സുതാര്യമായ ഗ്ലാസാണ് ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ ഇത് അവ്യക്തമായ ഗ്ലാസാണെന്നും ഭൂഷണ്‍ കോടതിയെ ധരിപ്പിച്ചു. വെളിച്ചത്തില്‍ ഏഴ് സെക്കന്‍ഡ് മാത്രമാണ് ഇത് ദൃശ്യമാകുക. വിവിപാറ്റുകള്‍ എണ്ണുന്നതിന് അധിക സമയമെടുക്കില്ലെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞിരുന്നതായും ഭൂഷണ്‍ ചൂണ്ടിക്കാട്ടി.

ഭൂരിപക്ഷം വോട്ടര്‍മാര്‍ക്കും ഇവിഎമ്മില്‍ വിശ്വാസമില്ല. തട്ടിപ്പുകള്‍ക്ക് സാധ്യതയുണ്ടെന്ന് അവര്‍ കരുതുന്നു. ഇവയിലെ ചിപ്പുകളുടെ സോഴ്‌സ് കോഡ് വെളിപ്പെടുത്താത്തത് ഇവയില്‍ സംശയം ഉണ്ടാക്കുന്നെന്നും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇവിഎമ്മില്‍ യാതൊരു തട്ടിപ്പുകള്‍ക്കും സാധ്യതയില്ലെന്നും 95 ശതമാനം സുതാര്യമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ചില കുഴപ്പങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇത് മനുഷ്യര്‍ ഉണ്ടാക്കുന്നതല്ല, യന്ത്രത്തിന്‍റെ കുഴപ്പമാണെന്നും കമ്മീഷന്‍ വ്യക്‌തമാക്കി.

തുടര്‍ച്ചയായി രണ്ട് വോട്ടുകള്‍ ഒരു പാര്‍ട്ടിക്ക് നല്‍കുമ്പോള്‍ കൃത്രിമത്വം നടക്കാന്‍ സാധ്യതയുണ്ട്. ഇവിഎം മെഷീനുകള്‍ ഇലക്‌ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡുമാണ് ഇവയുടെ നിര്‍മ്മാതാക്കള്‍. ബിജെപിക്കാരാണ് ഈ കമ്പനിയുടെ മേധാവികളെന്ന് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.

നിര്‍മ്മാണം സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചാല്‍ അദ്ദേഹത്തിന് സന്തോഷമാകുമെന്ന് കോടതി പരാമര്‍ശിച്ചു. സ്വകാര്യ കമ്പനി മെഷീന്‍ നിര്‍മ്മിക്കാന്‍ തുടങ്ങുമ്പോള്‍ താങ്കള്‍ ഇവിടെ വന്ന് അതേക്കുറിച്ച് പരാതി പറയുമെന്നും കോടതി ആരാഞ്ഞു. അതേസമയം വോട്ടിങ് മെഷീനില്‍ കൃത്രിമത്വം നടത്തിയാല്‍ ശിക്ഷയുണ്ടെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ ഈ മാസം പതിനെട്ടിനും വാദം തുടരും.

Also Read: മുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന് ഹര്‍ജി; സുപ്രീംകോടതി അടുത്തയാഴ്‌ച വാദം കേള്‍ക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.