ETV Bharat / bharat

റഷ്യന്‍ സൈന്യത്തില്‍ ജോലി ചെയ്‌തിരുന്ന 10 ഇന്ത്യാക്കാര്‍ തിരിച്ചെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം - 10 Indians working in Russian Army - 10 INDIANS WORKING IN RUSSIAN ARMY

റഷ്യന്‍ സൈന്യത്തില്‍ ജോലിക്ക് നിയോഗിക്കപ്പെട്ട ഇന്ത്യാക്കാരില്‍ പത്ത് പേര്‍ തിരികെ എത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യാക്കാരെ റഷ്യയിലേക്ക് കടത്തുന്ന സംഘങ്ങള്‍ രാജ്യത്ത് സജീവമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ്.

MEA SPOKESPERSON RANDHIR JAISWAL  AJIT DOVAL  NATIONAL SECURITY ADVISOR  റഷ്യന്‍ സൈന്യം
10 Indian nationals working in Russian Army have returned, says MEA
author img

By ANI

Published : Apr 25, 2024, 10:57 PM IST

ന്യൂഡല്‍ഹി: റഷ്യന്‍ സൈന്യത്തില്‍ ജോലി ചെയ്‌തിരുന്ന ഇന്ത്യാക്കാരില്‍ പത്ത് പേര്‍ തിരിച്ചെത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിവിധ തലങ്ങളില്‍ ഇന്ത്യ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതിന്‍റെ ഫലമായാണ് ഇവര്‍ തിരിച്ചെത്തിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്‌താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

റഷ്യയിലെ വിദേശകാര്യ-പ്രതിരോധ മന്ത്രാലയങ്ങളുമായി നിരന്തരം തങ്ങള്‍ ആശയവിനിമയം നടത്തി. റഷ്യന്‍ സേനയിലുള്ള മുഴുവന്‍ ഇന്ത്യാക്കാരെയും തിരിച്ചെത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അവിടെയുള്ള മുഴുവന്‍ ഇന്ത്യാക്കാരെയും ഉടന്‍ തന്നെ അവരവരുടെ വീടുകളില്‍ എത്തിക്കുമെന്ന് റഷ്യ ഉറപ്പ് നല്‍കിയിട്ടുണ്ട്.

സുരക്ഷാ ചുമതലയുള്ള ഉന്നതരുടെ പന്ത്രണ്ടാമത് രാജ്യാന്തര യോഗത്തില്‍ പങ്കെടുക്കാനായി കേന്ദ്രസുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ ഇപ്പോള്‍ റഷ്യയിലെ സെന്‍റ് പീറ്റേഴ്‌സ് ബര്‍ഗിലാണ് ഉള്ളത്. ഇതിനിടെ ഡോവല്‍ വിവിധ ഉന്നതരുമായി കൂടിക്കാഴ്‌ച നടത്തുമെന്നും ജയ്‌സ്വാള്‍ വ്യക്തമാക്കി.

റഷ്യന്‍ സൈന്യത്തില്‍ സേവനമനുഷ്‌ഠിക്കുന്ന ഇന്ത്യാക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഇതിനിടെ രണ്ട് ഇന്ത്യാക്കാര്‍ക്ക് ജീവന്‍ നഷ്‌ടമാകുകയും ചെയ്‌തു. മറ്റ് തൊഴിലുകള്‍ വാഗ്‌ദാനം ചെയ്‌ത് ഇന്ത്യയില്‍ നിന്നെത്തിച്ച ഇരുപത് പേര്‍ യുക്രൈനിലെ യുദ്ധമുഖത്തുണ്ട്. ഇത്തരത്തില്‍ വന്‍തോതില്‍ മറ്റ് ആകര്‍ഷകമായ ജോലികള്‍ വാഗ്‌ദാനം ചെയ്‌ത് ഇന്ത്യയില്‍ നിന്ന് റഷ്യയിലെ യുദ്ധമുഖത്തേക്ക് ആളെ എത്തിക്കാന്‍ നിരവധി സംഘങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Also Read: റഷ്യയിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കും; കുറ്റകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എസ് ജയശങ്കർ

സാമൂഹ്യമാധ്യമങ്ങളിലൂടെയും പ്രാദേശിക ഇടപാടുകാരിലൂടെയും മറ്റുമാണ് ഉയര്‍ന്ന വേതനം വാഗ്ദാനം ചെയ്‌ത് ആളുകളെ യുദ്ധമുഖത്തേക്ക് എത്തിക്കുന്നത്. ചിലര്‍ക്ക് യുദ്ധമുഖത്ത് വച്ച് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.