ETV Bharat / automobile-and-gadgets

125 സിസി സെഗ്‌മെന്‍റിൽ ഏറ്റവും വേഗതയേറിയ ബൈക്ക്: ബൂസ്റ്റ് മോഡുമായി ടിവിഎസ് റൈഡർ ഇഗോ

ടിവിഎസ് റൈഡർ 125ൻ്റെ പുതിയ വേരിയന്‍റായ റൈഡർ ഇഗോ പുറത്തിറക്കി. ഇഗോ അസിസ്റ്റ് ടെക്‌നോളജി, പ്രത്യേക ബൂസ്റ്റ് മോഡ് എന്നീ ഫീച്ചറുകളോടെ പുറത്തിറക്കിയ മോഡൽ 125 സിസി സെഗ്‌മെന്‍റിൽ ഏറ്റവും വേഗതയേറിയ ബൈക്കാണ്.

TVS RAIDER IGO PRICE  FASTEST 125 CC BIKE  ടിവിഎസ് റൈഡർ 125  125 സിസി ബൈക്ക്
TVS Raider iGo Variant (Photo - TVS Motor Company)
author img

By ETV Bharat Kerala Team

Published : 2 hours ago

ഹൈദരാബാദ്: തദ്ദേശീയ ബൈക്ക് നിർമാതാക്കളായ ടിവിഎസ് തങ്ങളുടെ സ്‌പോർട്‌സ് കമ്മ്യൂട്ടർ ബൈക്കായ ടിവിഎസ് റൈഡർ 125ൻ്റെ പുതിയ വേരിയൻ്റ് പുറത്തിറക്കി. 125 സിസി സെഗ്‌മെന്‍റിൽ ഏറ്റവും വേഗതയേറിയ ബൈക്കാണ് ഇതെന്നാണ് ടിവിഎസ് അവകാശപ്പെടുന്നത്. ടിവിഎസ് റൈഡർ ഇഗോ(TVS Raider iGo) എന്ന പേരിലാണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. 98,389 രൂപയാണ് ഇഗോ വേരിയന്‍റിന്‍റെ എക്‌സ്‌ഷോറൂം വില.

ടിവിഎസിന്‍റെ ഇഗോ അസിസ്റ്റ് സാങ്കേതികവിദ്യയോടെയാണ് പുതിയ വേരിയന്‍റ് പുറത്തിറക്കിയിരിക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ ടിവിഎസ് ജൂപ്പിറ്ററിലും ഇതേ സാങ്കേതികവിദ്യ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ടിവിഎസ് റൈഡർ 10 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. മികച്ച പ്രകടനം കാഴ്‌ച വെയ്‌ക്കുന്ന റൈഡറിന് ഡിമാൻഡ് ഏറെയായതിനാലാണ് റൈഡറിന്‍റെ ഇഗോ വേരിയന്‍റും പുറത്തിറക്കിയത്.

ബജാജ് പൾസർ N125 പുറത്തിറക്കിയതിന് പിന്നാലെയാണ് 125 സിസി സെഗ്‌മെന്‍റിൽ ടിവിഎസ് തങ്ങളുടെ റൈഡർ ഇഗോ വേരിയന്‍റും പുറത്തിറക്കുന്നത്. വിപണിയിൽ ടിവിഎസ് റൈഡർ ഇഗോ മോഡലിന് പ്രധാന എതിരാളി ബജാജ് പൾസർ N125 ആയിരിക്കും. ഇഗോ വേരിയന്‍റിന്‍റെ ഡിസെനിനെ കുറിച്ച് പറയുകയാണെങ്കിൽ നാർഡോ ഗ്രേ കളർ ഓപ്ഷനിലാണ് ബൈക്ക് ലഭ്യമാകുക. ഇളം ചാരനിറവും കറുപ്പും ഇടകലർന്ന ഈ നിറത്തിൽ മാത്രമാണ് ഇഗോ വേരിയന്‍റ് നിലവിൽ ലഭ്യമാകുന്നത്.

ചുവപ്പ് നിറത്തിലുള്ള അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്. വോയ്‌സ് അസിസ്റ്റും ടേൺ-ബൈ-ടേൺ നാവിഗേഷനും ഉൾപ്പെടെ നിരവധി കണക്‌റ്റിവിറ്റി ഓപ്‌ഷനുകളും നൽകിയിട്ടുണ്ട്. ടിവിഎസ് SmartXonnect കണക്‌റ്റിവിറ്റി ഫീച്ചറുകൾക്കൊപ്പം എൽസിഡി ഡിജിറ്റൽ ക്ലസ്റ്ററും ബൈക്കിൽ നൽകിയിട്ടുണ്ട്.

TVS RAIDER IGO PRICE  FASTEST 125 CC BIKE  ടിവിഎസ് റൈഡർ 125  125 സിസി ബൈക്ക്
ടിവിഎസ് റൈഡർ ഇഗോ (ഫോട്ടോ: ടിവിഎസ്)

എഞ്ചിൻ:

124.8 സിസി, എയർ ആൻഡ് ഓയിൽ കൂൾഡ് 3V എഞ്ചിനാണ് ഇഗോ വേരിയന്‍റിന് നൽകിയിരിക്കുന്നത്. എഞ്ചിൻ ഇന്‍റഗ്രേറ്റഡ് സ്റ്റാർട്ടഡ് ജനറേറ്ററുമായി (ISG) ജോഡിയാക്കിയിട്ടുണ്ട്. ഇത് പവർ മോഡിൽ അധിക ബൂസ്റ്റ് നൽകാൻ സഹായിക്കും. 125 സെഗ്‌മെന്‍റിലെ ഏറ്റവും വേഗതയേറിയ ബൈക്കാണിതെന്നാണ് ടിവിഎസ് അവകാശപ്പെടുന്നത്.

11.22 ബിഎച്ച്പി പവറും 11.3 എൻഎം ടോർക്കുമാണ് സാധാരണയായി എഞ്ചിൻ നൽകുന്നത്. എന്നാൽ ബൂസ്റ്റ് മോഡിൽ 11.75 എൻഎം ടോർക്ക് ലഭിക്കും. മറ്റ് വേരിയന്‍റുകളേക്കാൾ 10 ശതമാനം കൂടുതൽ ഇന്ധനക്ഷമതയുള്ളതാണ് റൈഡർ ഐഗോയെന്നാണ് ടിവിഎസിന്‍റെ അവകാശവാദം. റൈഡർ ഐഗോ വേരിയന്‍റിന്‍റെ മെക്കാനിക്കൽ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ, 5-സ്‌പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കും പിൻവശത്ത് മോണോഷോക്കും നൽകിയിട്ടുണ്ട്. ബ്രേക്കിങിനായി മുന്നിൽ ഡിസ്‌ക് ബ്രേക്കും പിൻവശത്ത് ഡ്രം ബ്രേക്കുമാണ് നൽകിയിരിക്കുന്നത്. 17 ഇഞ്ച് വീലാണ് ബൈക്കിന് നൽകിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ടിവിഎസ് റൈഡർ ഹീറോ എക്‌സ്ട്രീം 125 ആർ, ഹോണ്ട എസ്‌പി 125, ബജാജ് പൾസർ എൻ125 എന്നിവയുമായാണ് മത്സരിക്കുന്നത്.

Also Read: 125 സിസി സെഗ്‌മെന്‍റിൽ മത്സരിക്കാൻ പൾസർ N125, ലോഞ്ചിന് ഒരുങ്ങുന്നു: ചിത്രങ്ങൾ പുറത്ത് വിട്ട് ബജാജ് ഓട്ടോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.