ETV Bharat / automobile-and-gadgets

പുതിയ സ്‌മാർട്‌ഫോൺ വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? അറിയാം.... - SMARTPHONE BUYING GUIDE

പുതിയ ഫോൺ വാങ്ങാൻ പദ്ധതിയിടുന്നവരാണോ നിങ്ങൾ? ഫോൺ വാങ്ങുന്ന സമയത്ത് ഏറ്റവും മികച്ചത് തന്നെ വാങ്ങണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ലല്ലോ. ഇതിനായി ഫോൺ വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.

HOW TO BUY BEST SMARTPHONE  സ്‌മാർട്‌ഫോൺ ഗൈഡ്  മികച്ച സ്‌മാർട്‌ഫോണുകൾ  BEST SMARPHONE IN INDIA
Representative image (ETV Bharat)
author img

By ETV Bharat Tech Team

Published : Sep 24, 2024, 5:24 PM IST

ഹൈദരാബാദ്: നിരവധി ഫീച്ചറുകളോടെ വിവിധ മോഡൽ ഫോണുകൾ വിപണിയിലെത്തുന്ന ഇക്കാലത്ത് ഏത് ഫോൺ വാങ്ങണമെന്ന് തെരഞ്ഞെടുക്കുന്നത് പ്രയാസമേറിയ ഒന്നായിരിക്കും. വാങ്ങുന്ന സമയത്ത് ഒരു നല്ല ഫോൺ തന്നെ വാങ്ങണമെന്ന് ചിന്തിക്കുന്നവരായിരിക്കും എല്ലാവരും. എന്നാൽ ഫോൺ വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നോ, എന്തെല്ലാം ഫീച്ചറുകൾ പരിഗണിക്കണമെന്നോ പലർക്കും അറിയില്ല.

നമ്മുടെ ദൈനംദിന ജീവിതത്തിൽ സ്‌മാർട്ട്‌ഫോൺ വഹിക്കുന്ന പങ്ക് വലുതാണ്. ഉപഭോക്താക്കളുടെ വ്യത്യസ്‌ത ആവശ്യങ്ങൾ കണക്കിലെടുത്ത് വ്യത്യസ്‌ത ഫീച്ചറുകളോടെയുള്ള ഫോണുകൾ ഇന്ന് വിപണിയിലെത്തുന്നുണ്ട്. നിങ്ങൾ തെരഞ്ഞെടുത്ത ഫോൺ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതാണെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. പുതിയ മൊബൈൽ ഫോൺ വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

1. പ്രൊസസർ: ഒരു പുതിയ മൊബൈൽ ഫോൺ വാങ്ങുമ്പോൾ ആദ്യം നോക്കേണ്ട കാര്യങ്ങളിലൊന്നാണ് അതിന്‍റെ പ്രൊസസർ. നിങ്ങളുടെ ഫോണിൻ്റെ തലച്ചോറാണ് പ്രൊസസർ. മൊബൈൽ ഫോണിന്‍റെ പ്രവർത്തനം പ്രൊസസറിനെ അടിസ്ഥാനമാക്കി ആയിരിക്കും. നിങ്ങൾ ഒരു സാധാരണ ഉപയോഗത്തിനാണ് ഫോൺ വാങ്ങുന്നതെങ്കിൽ മീഡിയം റേഞ്ച് പ്രൊസസറുള്ള ഫോൺ വാങ്ങുന്നതായിരിക്കും നല്ലത്.

പ്രൊസസറുകൾക്ക് ബെഞ്ച്മാർക്ക് നൽകുന്ന ഗീക്ക്ബെഞ്ച് നൽകിയ സ്‌കോർ അനുസരിച്ച് മീഡിയാടെക് ഡയമെൻസിറ്റി 9300, ക്വാൽകോം സ്‌നാപ്‌ഡ്രാഗൺ 8 Gen 3, സാംസങ് എക്‌സിനോസ് 2400, മീഡിയാടെക് ഡയമെൻസിറ്റി 9200+, ക്വാൽകോം സ്‌നാപ്‌ഡ്രാഗൺ 8 Gen 2 എന്നിവയാണ് ആൻഡ്രോയ്‌ഡ് ഫോണുകളിൽ ലഭ്യമായ മികച്ച പ്രൊസസറുകൾ. ഗെയിമിങ്, ഹെവി മൾട്ടി ടാസ്‌കിങ് തുടങ്ങിയ ആവശ്യങ്ങളുള്ളവർ ഇത്തരം പ്രൊസസറുകളുള്ള ഫോണുകൾ നോക്കി വാങ്ങുക.

ആപ്പിൾ A13 ബയോണിക് ചിപ്പുകൾ, ആപ്പിൾ A13 ബയോണിക്, ആപ്പിൾ A15 ബയോണിക്, ആപ്പിൾ A16 ബയോണിക്, A17 പ്രോ, ആപ്പിൾ A18, ആപ്പിൾ A18 പ്രോ എന്നിങ്ങനെ ഐഫോണിന്‍റെ പല മോഡലുകളിൽ നിരവധി പ്രൊസസറുകൾ ലഭ്യമാണ്. ആപ്പിൾ A18 പ്രോ ആണ് ആപ്പിളിന്‍റെ ഏറ്റവും പുതിയ ഫീച്ചറുകളോട് കൂടിയ പ്രൊസസർ.

2. ഓപ്പറേറ്റിങ് സിസ്റ്റം:

ഫോൺ വാങ്ങുമ്പോഴുള്ള ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് അതിന്‍റെ ഓപ്പറേറ്റിങ് സിസ്റ്റം. ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിനും ഐഒഎസിനും വ്യത്യസ്‌ത സവിശേഷതകളാണ് ഉള്ളത്. ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് കൂടുതൽ കസ്റ്റമൈസേഷൻ ഉണ്ട്. അതേസമയം ആപ്പിളിൻ്റെ iOS ഓപ്പറേറ്റിങ് സിസ്റ്റം സുരക്ഷയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് മൂലമാണ് ഐഫോണിന് ആൻഡ്രോയ്‌ഡ് ഫോണുകളേക്കാൾ വില കൂടുന്നതും.

മൾട്ടിടാസ്‌കിങ് കഴിവുകൾക്ക് പേരുകേട്ടതാണ് ഐഒഎസ്. കൂടാതെ പുതിയ ആപ്പുകൾ ആദ്യം പരീക്ഷിക്കുന്നത് ഐഒഎസിലായിരിക്കും. 2023 ഒക്ടോബറിൽ പുറത്തിറങ്ങിയ ആൻഡ്രോയിഡ് 14 ആണ് ആൻഡ്രോയിഡ് ഫോണുകളിലെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം.

3. ബാറ്ററി ലൈഫ്:

ഒരു പുതിയ ഫോൺ വാങ്ങുമ്പോൾ കുറഞ്ഞത് 4000mAh ബാറ്ററി ശേഷിയുള്ള ഫോൺ വാങ്ങുക. ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള മോഡലുകളാണ് നിങ്ങൾ വാങ്ങുന്നതെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ ചാർജിങ് ചെയ്യുന്നതിന് സഹായിക്കും. മികച്ച ബാറ്ററി ബാക്കപ്പുള്ള ഫോൺ തെരഞ്ഞെടുത്താൽ ഫുൾ ചാർജ് ചെയ്‌തതിനു ശേഷം കൂടുതൽ സമയം ഉപയോഗിക്കാനാകും. കൂടാതെ മികച്ച ബാറ്ററി ലൈഫുള്ള ഫോൺ തെരഞ്ഞെടുക്കുക. ഫോണിൻ്റെ സോഫ്‌റ്റ്‌വെയർ ഒപ്റ്റിമൈസേഷൻ നിങ്ങൾ മൊബൈൽ എത്രമാത്രം ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും ഓർക്കേണ്ടതുണ്ട്.

4. ക്യാമറ നിലവാരം:

പുതിയ സ്‌മാർട്‌ഫോണുകൾ വാങ്ങുമ്പോൾ ഇന്നത്തെ കാലത്ത് എല്ലാവരും ശ്രദ്ധിക്കുന്ന ഒരു പ്രധാന കാര്യം അതിന്‍റെ ക്യാമറ തന്നെ ആയിരിക്കും. ഇന്ന് മിക്ക സ്‌മാർട്‌ഫോണുകളിലും ഒന്നിലധികം ലെൻസുകളുള്ള ആകർഷകമായ ക്യാമറകൾ ഉണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), ലോ-ലൈറ്റ്, റെസല്യൂഷൻ, അപ്പർച്ചർ, ക്യാമറ ക്വാളിറ്റി, ഓട്ടോ ഫോക്കസ് തുടങ്ങിയ സവിശേഷതകൾ ഫോണിലെടുക്കുന്ന ഫോട്ടോയുടെ ഗുണനിലവാരത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. അതിനാൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് വേണം പുതിയ ഫോൺ എടുക്കുന്നത്.

5. സ്‌റ്റോറേജും റാമും:

നിങ്ങൾക്ക് എത്ര സ്‌റ്റോറേജ് വേണമെന്നത് നിങ്ങളുടെ ഉപയോഗത്തെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ ധാരാളം ഡാറ്റകളും, ഫോട്ടോകളും, വീഡിയോകളും, ഗെയിമുകളും മറ്റും ഫോണിൽ സൂക്ഷിക്കണമെങ്കിൽ കുറഞ്ഞത് 128GB ഇൻ്റേണൽ സ്റ്റോറേജുള്ള ഫോൺ എങ്കിലും വാങ്ങണം. പല ആൻഡ്രോയിഡ് ഫോണുകൾക്കും മൈക്രോ എസ്‌ഡി കാർഡ് വഴി സ്റ്റോറേജ് കപ്പാസിറ്റി വിപുലീകരിക്കാൻ കഴിയും.

എന്നാൽ ഐഫോണിന് ഇത് സാധിക്കില്ല. ഇന്‍റേണൽ സ്റ്റോറേജ് പോലെ തന്നെ സ്റ്റോറേജിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് റാം. മൾട്ടി ടാസ്‌കിങിന് 8 ജിബിയോ അതിലധികമോ റാം ഉള്ള ഫോണുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

6. ബിൽഡ് ക്വാളിറ്റിയും ഡിസൈനും :

ഫോൺ വാങ്ങുമ്പോൾ തീർച്ചയായും പ്രധാനപ്പെട്ട ഒന്നാണ് അതിന്‍റെ ഈടും ഡിസൈനും. ഫോണിൻ്റെ ബിൽഡ് ക്വാളിറ്റിയും ഡിസൈനും അതിന്‍റെ വിലക്കനുസരിച്ച് മികച്ചതായിരിക്കണം. കാരണം നമ്മൾ എത്രയൊക്കെ ശ്രദ്ധിച്ചാലും കയ്യിൽ നിന്ന് ഫോൺ വീഴാനുള്ള സാധ്യത കൂടുതലാണ്. വിഴ്‌ചകളിൽ ഫോണിന് തകരാർ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അത്തരം സന്ദർഭങ്ങളിലാണ് ബിൽഡ് ക്വാളിറ്റിക്ക് പ്രാധാന്യമുള്ളത്. ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ, വാട്ടർ ആന്‍റ് ഡസ്റ്റ് റെസിസ്റ്റന്‍റ് ശേഷിയുള്ള ഫോൺ നോക്കി വാങ്ങുക. ഒരു ഫോണിന്‍റെ വാട്ടർ ആന്‍റ് ഡസ്റ്റ് റെസിസ്റ്റന്‍റ് ശേഷിയെ സൂചിപ്പിക്കുന്നതാണ് ഐപി റേറ്റിങ്. വിപണിയിൽ ഏറ്റവും ഉയർന്ന ഐപി റേറ്റിങ് IP 65, IP 67, IP 68, IP 69 എന്നിങ്ങനെയാണ്.

7. നെറ്റ്‌വർക്ക് കണക്‌റ്റിവിറ്റി:

ലോകമെമ്പാടും 5G നെറ്റ്‌വർക്ക് കണക്‌റ്റിവിറ്റി വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ 5G പിന്തുണയ്ക്കുന്ന ഫോൺ വാങ്ങുന്നത് ഭാവിയിലേക്കും നിങ്ങൾക്ക് ഗുണം ചെയ്യും. കൂടാതെ 5G ഫോണുകൾക്ക് നെറ്റ്‌വർക്ക് വേഗത വർധിപ്പിക്കാനും, തടസമില്ലാതെ നെറ്റ്‌വർക്ക് സേവനങ്ങൾ ആസ്വദിക്കുന്നതിനും സാധിക്കും. ഇന്‍റർനെറ്റിൽ വിവരങ്ങൾ പെട്ടന്ന് സെർച്ച് ചെയ്യുന്നതിനും, ഫോട്ടോ പെട്ടന്ന് അയക്കുന്നതിനും, ഡൗൺലോഡ് ചെയ്യുന്നതിനും 5G ഫോണിൽ സാധിക്കും.

8. ഫോണിന്‍റെ വിലയും മൂല്യവും:

പുതിയ ഫോണുകൾ വാങ്ങുമ്പോൾ അവസാനമായി നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ ബജറ്റ് തന്നെയാണ്. ആപ്പിൾ, സാംസങ്, ഗൂഗിൾ തുടങ്ങിയ കമ്പനികളുടെ മേൽപ്പറഞ്ഞ സവിശേഷതകളിൽ മികച്ച മുൻനിര മോഡലുകൾക്ക് ഇരുപതിനായിരത്തിൽ അധികം വിലവരും. നിലവിലെ വിപണിയിൽ താങ്ങാവുന്ന വിലയിൽ മികച്ച ഫീച്ചറുകൾ വാഗ്‌ദാനം ചെയ്യുന്ന മിഡ് റേഞ്ച് ഫോണുകൾ ലഭ്യമാണ്. അതേസമയം നിങ്ങളുടെ ഫോണിന്‍റെ വിലയ്‌ക്കൊത്ത ഫീച്ചറുകൾ അതിൽ ലഭ്യമാണോ എന്നും, ഇതേ ഫീച്ചറുകൾ നൽകുന്ന കുറഞ്ഞ വിലയിലുള്ള ഫോണുകൾ വിപണിയിൽ ലഭ്യമാണോ എന്നും പരിശോധിച്ചതിന് ശേഷം മാത്രം ഏത് ഫോൺ വാങ്ങണമെന്ന് തെരഞ്ഞെടുക്കുക.

പുതിയ മൊബൈൽ ഫോൺ വാങ്ങുമ്പോൾ ഓപ്പറേറ്റിങ് സിസ്റ്റം, പെർഫോമൻസ്, ബാറ്ററി ലൈഫ്, ബജറ്റ് തുടങ്ങിയ പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് നിർബന്ധമാണ്. ഇത്തരം സവിശേഷതകൾ നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്‌ത് നിങ്ങളുടെ ആവശ്യങ്ങൾക്കുതകുന്ന ഫോൺ കണ്ടെത്താനും, ഫോണുകളെ താരതമ്യപ്പെടുത്താനും ഉള്ള വെബ്‌സൈറ്റുകൾ ഇന്ന് ലഭ്യമാണ്. പുതിയ ഫോൺ വാങ്ങുന്നതിന് മുൻപ് അവയുടെ സഹായവും ഉപയോഗപ്പെടുത്താം.

Also Read: ഫ്ലിപ്‌കാർട്ടിന്‍റെ ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ വമ്പൻ ഓഫറുകൾ: മികച്ച ഓഫറുകളിൽ സ്വന്തമാക്കാവുന്ന സ്‌മാർട്‌ഫോണുകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.