ETV Bharat / automobile-and-gadgets

നെക്‌സോൺ ഇവിക്ക് എതിരാളി കൂടപ്പിറപ്പ് തന്നെയോ? ടാറ്റയുടെ കർവ് ഇവിയും നെക്‌സോൺ ഇവിയും താരതമ്യം ചെയ്യാം - TATA NEXON EV VS CURVV EV

ടാറ്റ മോട്ടോർസിന്‍റെ ഇലക്‌ട്രിക് കാറുകളായ നെക്‌സോൺ ഇവിയാണോ കർവ് ഇവിയാണോ മികച്ചത്? ഇരു മോഡലുകളുടെയും സവിശേഷതകൾ പരിശോധിക്കാം.

NEXON EV VS CURVV EV COMPARISON  നെക്‌സോൺ ഇവി കർവ് ഇവി  ടാറ്റ നെക്‌സോൺ ഇവി റിവ്യൂ  ടാറ്റ കർവ് ഇവി ഫീച്ചറുകൾ
Nexon EV and Curvv EV (Tata Motors)
author img

By ETV Bharat Tech Team

Published : Aug 29, 2024, 6:58 PM IST

ഹൈദരാബാദ്: ടാറ്റ മോട്ടോർസിന്‍റെ പ്രധാന മോഡലാണ് നെക്‌സോൺ ഇവി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്‌ട്രിക് കാർ കൂടിയാണ് നെക്‌സോൺ ഇവി. ഇതിനിടെയാണ് നെക്‌സോൺ ഇവിക്ക് എതിരാളിയായിയായി ടാറ്റയുടെ തന്നെ കർവ് ഇവി എത്തിയിരിക്കുന്നത്. രണ്ട് മോഡലുകളുടെയും സവിശേഷതകൾ താരതമ്യം ചെയ്‌തു നോക്കാം.

ബാറ്ററി: നെക്‌സോൺ ഇവിയുടെ വില കുറഞ്ഞ വേരിയൻ്റിന് 30 kWh ബാറ്ററി പവർ ഉണ്ട്. എന്നാൽ കർവ് ഇവിയുടെ വില കുറഞ്ഞ വേരിയൻ്റിന് 40 kWh ബാറ്ററി പവർ ഉണ്ട്. അതേസമയം ചാർജിങിനുള്ള വില ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്‌തമായിരിക്കും.

ബാറ്ററി വാറൻ്റി: ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങൾക്ക് പൊതുവെ പരിപാലനച്ചെലവ് കുറവാണ്. ടാറ്റ മോട്ടോർസിന്‍റെ നെക്‌സോൺ ഇവിക്കും കർവ് ഇവിക്കും 8 വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വരെ നിശ്ചിത വാറൻ്റി ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ചാർജിങ് കപ്പാസിറ്റി: നെക്‌സോൺ ഇവി ഫുൾ ചാർജിൽ 312 കിലോമീറ്റർ വരെ യാത്ര വാഗ്‌ദാനം ചെയ്യുന്നു. കർവ് ഇവി 400 കിലോമീറ്റർ വരെ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. നൂതന സുരക്ഷ ഫീച്ചറുകളും ഇൻഫോടെയ്ൻമെൻ്റ് സംവിധാനങ്ങളും രണ്ട് മോഡലുകളിലും ലഭ്യമാണ്.

പ്രതിവർഷ ചെലവ്: ഇലക്ട്രിക് കാറുകളുടെ ഇൻഷുറൻസ് പ്രീമിയം തുകകൾ അവയുടെ വില, ബാറ്ററി, മറ്റ് ഘടകങ്ങൾ എന്നിവയ്‌ക്കനുസരിച്ച് വ്യത്യസ്‌തപ്പെടുന്നു. എങ്കിലും ചില സംസ്ഥാനങ്ങളിൽ ഇൻഷുറൻസ് ചെലവ് കുറയ്ക്കാൻ കഴിയുന്ന തരത്തിലുള്ള ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. എങ്കിലും ഇൻഷുറൻസ് ചെലവ് നെക്‌സോൺ ഇവിക്കും കർവ് ഇവിക്കും പ്രതിവർഷം ഏകദേശം 25,000 മുതൽ 30,000 രൂപ വരെ വരുമെന്നാണ് പറയുന്നത്.

ഇതിന് പുറമെ നെക്‌സോണിന്‍റെ 30kWh ബാറ്ററിയുടെ ചാർജിങ് ചെലവ് പ്രതിവർഷം 10,000 രൂപ മുതൽ 15,000 രൂപ വരെയാവും. കർവ് ഇവിയുടെ 40kWh ബാറ്ററിയുടെ ചാർജിങ് ചെലവ് പ്രതിവർഷം കുറഞ്ഞത് 14,500 രൂപ മുതൽ 20,000 രൂപ വരെയാവും.

വില: നെക്‌സോൺ ഇവി കാറിൻ്റെ വില 14 ലക്ഷം രൂപയും കർവ് ഇവി കാറിൻ്റെ വില 20 ലക്ഷം രൂപയും ആണ്.

ഇലക്‌ട്രിക് കാറുകൾ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ രണ്ട് മോഡലുകളും താരതമ്യം ചെയ്‌ത് നിങ്ങൾക്ക് അനുയോജ്യമായത് തെരഞ്ഞെടുക്കാവുന്നതാണ്.

Also Read: ഫ്രീഡം 125 NG04ക്ക് പിന്നാലെ സിഎൻജി ശ്രേണി വിപുലീകരിക്കാനൊരുങ്ങി ബജാജ്; വരുന്നത് 100cc സിഎൻജി മോട്ടോർസൈക്കിൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.