ETV Bharat / automobile-and-gadgets

വെറും 8,999 രൂപയ്‌ക്ക് ഒരു ബജറ്റ് സ്‌മാർട്ട്‌ഫോൺ: ഒട്ടേറെ ഫീച്ചറുകളുമായി ഓപ്പോ A3x 4G ഇന്ത്യൻ വിപണിയിൽ - OPPO A3X 4G LAUNCHED

ഓപ്പോ A3x 4G ഇന്ത്യൻ വിപണിയിൽ. ഫീച്ചറുകൾ അറിയാം...

OPPO A3X 4G PRICE  OPPO A3X 4G FEATURES  ഓപ്പോ ഫോൺ  ഓപ്പോ A3X
Oppo A3x 4G launched in India (Photo: ETV Bharat)
author img

By ETV Bharat Tech Team

Published : Oct 28, 2024, 4:12 PM IST

ഹൈദരാബാദ്: ഓപ്പോയുടെ പുതിയ സ്‌മാർട്‌ഫോൺ ഓപ്പോ A3x 4G ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ വർഷം ഓഗസ്റ്റിൽ ഓപ്പോ A3x 5G പുറത്തിറക്കിയിരുന്നു. ഇതിന്‍റെ 4G പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. 6.67 ഇഞ്ച് HD+ ഡിസ്‌പ്ലേയുമായി എത്തുന്ന ഫോണിന് ഐഫോണിന് സമാനമായ ഡിസൈനാണ് നൽകിയിരിക്കുന്നത്. 10,000 രൂപയിൽ താഴെയാണ് ഓപ്പോ A3x 4Gയുടെ വില.

ഇ-കോമ്പസ്, പ്രോക്‌സിമിറ്റി സെൻസർ, ആക്‌സിലറോമീറ്റർ, ആംബിയൻ്റ് ലൈറ്റ് സെൻസർ എന്നീ ഫീച്ചറുകളോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. യോമെട്രിക് ഓതൻ്റിക്കേഷനായി ഫിംഗർപ്രിൻ്റ് സ്‌കാനറും നൽകിയിട്ടുണ്ട്. നെബുല റെഡ്, ഓഷ്യൻ ബ്ലൂ എന്നീ രണ്ട് കളർ ഓപ്‌ഷനുകളിലാണ് ഈ സ്‌മാർട്ട്‌ഫോൺ ലഭ്യമാകുക. ഓപ്പോ തന്നെ പുറത്തിറക്കിയ ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 14 ആണ് ഓപ്പോ A3x 4Gയിൽ നൽകിയിരിക്കുന്നത്. കൂടുതൽ ഫീച്ചറുകൾ പരിശോധിക്കാം.

OPPO A3X 4G PRICE  OPPO A3X 4G FEATURES  ഓപ്പോ ഫോൺ  ഓപ്പോ A3X
ഓപ്പോ A3x 4G (ഫോട്ടോ: ഓപ്പോ ഇന്ത്യ)

സവിശേഷതകൾ:

  • ഡിസ്‌പ്ലേ: 6.67 ഇഞ്ച് HD+ ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ്
  • 1000 nits ബ്രൈറ്റ്‌നെസ്
  • പാണ്ട ഗ്ലാസ് ഡിസ്‌പ്ലേ പ്രൊട്ടക്ഷൻ
  • ഭാരം: 187 ഗ്രാം
  • പ്രോസസർ: 8 കോർ ക്വാൽകോം സ്‌നാപ്‌ഡ്രാഗൺ 6s 4G Gen1
  • സ്റ്റോറേജ്: 4GB LPDDR4X റാം, 64GB / 128GB സ്റ്റോറേജ് വേരിയന്‍റുകൾ
  • ഓപ്പറേറ്റിങ് സിസ്റ്റം: കളർ ഒഎസ് 14
  • ക്യാമറ: 8 എംപി ഡുവൽ ക്യാമറ, 5 എംപി ഫ്രണ്ട് ക്യാമറ
  • വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള IP54 റേറ്റിങ്
  • ബാറ്ററി: 5000mAh ബാറ്ററി, 45W സൂപ്പർഫാസ്റ്റ് ചാർജിങ്

ഓപ്പോ A3x 4G യുടെ ഇന്ത്യയിലെ വില:

  • 4GB + 64GB സ്റ്റോറേജ് വേരിയന്‍റിന് 8,999 രൂപ
  • 4GB + 128GB മോഡലിന് 9,999 രൂപ

എവിടെ നിന്ന് വാങ്ങണം?

ഓപ്പോ ഇന്ത്യയുടെ ഓൺലൈൻ സ്റ്റോറിൽ ഓപ്പോ A3x 4G സ്‌മാർട്ട്ഫോൺ ലഭ്യമാകും. കൂടാതെ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും വാങ്ങാൻ സാധിക്കും.

Also Read: പുത്തൻ ലുക്കിൽ പുതിയ മാരുതി ഡിസയർ വരുന്നു: ഡിസൈനും ഫീച്ചറുകളും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.