ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നായ മാരുതി സുസുക്കി സ്വിഫ്റ്റിൻ്റെ ഫോർത്ത് ജനറേഷൻ മോഡൽ 2024 മെയ് മാസത്തിൽ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഉത്സവ സീസൺ ആരംഭിക്കാനിരിക്കെ വീട്ടിലേക്ക് പുതിയ കാർ കൊണ്ടുവരാൻ പദ്ധതിയിട്ടവർ ഉണ്ടാകും. മാരുതി സുസുക്കി സ്വിഫ്റ്റ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ വാങ്ങുന്നതിന് മുമ്പ് ഏത് വേരിയന്‍റ് തെരഞ്ഞെടുക്കണമെന്ന് ഉറപ്പാക്കൂ....
മാരുതി സുസുക്കി LXi, VXi, VXi (O), ZXi, ZXi പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയൻ്റുകളിലായാണ് സ്വിഫ്റ്റ് വിൽക്കുന്നത്. ഇപ്പോൾ ഈ വർഷത്തെ ഉത്സവ സീസൺ ആരംഭിക്കാൻ പോകുകയാണ്, നിങ്ങൾ ഒരു പുതിയ കാർ വീട്ടിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആ കാർ പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ് ആണെങ്കിൽ, വാങ്ങുന്നതിന് മുമ്പ് അതിൻ്റെ വേരിയൻ്റുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. 6.49 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വിൽക്കുന്നത്. കമ്പനിയുടെ എല്ലാ വേരിയൻ്റുകളിലും ലഭ്യമായ ഫീച്ചറുകൾ ഇവിടെ നൽകുന്നു.
മാരുതി സുസുക്കി സ്വിഫ്റ്റ് LXi :
- ഗിയർബോക്‌സ് ഓപ്ഷൻ: 5-സ്‌പീഡ് മാനുവൽ ട്രാൻസ്‌മിഷൻ
- ആറ് എയർബാഗുകൾ
- ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്
- ഇഎസ്‌സി
- റിയർ ഡീഫോഗർ
- റിമോട്ട് സെൻട്രൽ ലോക്കിങ്
- ഹാലൊജെൻ പ്രൊജക്‌ടർ ഹെഡ് ലൈറ്റുകൾ
- എൽഇഡി ടെയിൽ ലൈറ്റുകൾ
- 14 ഇഞ്ച് സ്റ്റീൽ വീലുകൾ
- ഗ്രില്ലിലും വിങ് മിററുകളിലും ഡോർ ഹാൻഡിലുകളിലും ബ്ലാക്ക് ഫിനിഷ്
- ബോഡി കളർ ബമ്പറുകൾ
- പവർ വിൻഡോ
- സ്വമേധയാ ക്രമീകരിക്കാവുന്ന വിങ് മിറർ
- ടിൽറ്റ് സ്റ്റിയറിംഗ്
- വില: 6.49 ലക്ഷം രൂപ (എക്‌സ് -ഷോറൂം),
മാരുതി സുസുക്കി സ്വിഫ്റ്റ് VXi:
സ്വിഫ്റ്റ് LXiയുടെ ഫീച്ചറുകൾക്ക് പുറമെ
- ഗിയർബോക്‌സ് ഓപ്ഷൻ: 5-സ്‌പീഡ് മാനുവൽ, ഓട്ടോമാറ്റിക്
- 14 ഇഞ്ച് വീലുകൾക്കുള്ള വീൽ കവർ
- ബോഡി-കളർ വിങ് മിററുകളും ഡോർ ഹാൻഡിലുകളും
- പവർ അഡ്‌ജസ്റ്റബിൾ വിങ് മിറർ
- ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്
- റിയർ പാർസൽ ട്രേ
- ഡേ/നൈറ്റ് ഐആർവിഎം
- 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഉള്ള ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം
- ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും
- സ്റ്റിയറിംഗ്-മൗണ്ട്
- 4-സ്‌പീക്കർ
- വില: 7.30 ലക്ഷം മുതൽ 7.80 ലക്ഷം വരെ (എക്‌സ് -ഷോറൂം)
മാരുതി സുസുക്കി സ്വിഫ്റ്റ് VXi (O):
സ്വിഫ്റ്റ് VXi-യിൽ ലഭ്യമായ ഫീച്ചറുകൾക്ക് പുറമെ
- ഗിയർബോക്‌സ് ഓപ്ഷൻ: 5-സ്‌പീഡ് മാനുവൽ, ഓട്ടോമാറ്റിക്
- പവർ ഫോൾഡിങ് വിങ് മിറർ
- കണക്‌റ്റഡ് കാർ ടെക്‌നോളജി
- കീലെസ് എൻട്രി
- പുഷ്-ബട്ടൺ
- വില: 7.57 ലക്ഷം മുതൽ 8.07 ലക്ഷം വരെ (എക്‌സ് -ഷോറൂം)
മാരുതി സുസുക്കി സ്വിഫ്റ്റ് ZXi :
Swift VXi (O)യുടെ ലഭ്യമായ ഫീച്ചറുകൾക്ക് പുറമെ
- ഗിയർബോക്‌സ് ഓപ്ഷൻ: 5-സ്‌പീഡ് മാനുവൽ, ഓട്ടോമാറ്റിക്
- റിയർ വാഷർ/വൈപ്പർ
- എൽഡി പ്രൊജക്‌ടർ ഹെഡ്‌ലൈറ്റുകൾ
- എൽഡി ഡേടൈം റണ്ണിങ് ലാമ്പ്
- 15 ഇഞ്ച് അലോയ് വീലുകൾ
- വയർലെസ് ഫോൺ ചാർജർ
- സ്റ്റാൻഡേർഡ് യുഎസ്ബി, യുഎസ്ബി ടൈപ്പ്-സി ചാർജിങ് പോർട്ട്
- പിൻവശത്ത് എസി വെൻ്റുകളുള്ള ഓട്ടോ ക്ലൈമറ്റ് കൺട്രോൾ
- 60:40 സ്പ്ലിറ്റ്-ഫോൾഡിംഗ് റിയർ സീറ്റുകൾ
- രണ്ട് ട്വീറ്ററുകളുള്ള 4-സ്‌പീക്കറുകൾ
- വില: 8.3 ലക്ഷം മുതൽ 8.8 ലക്ഷം വരെ (എക്‌സ് -ഷോറൂം)
മാരുതി സുസുക്കി സ്വിഫ്റ്റ് ZXi പ്ലസ്:
സ്വിഫ്റ്റ് ZXi-യിൽ ലഭ്യമായ ഫീച്ചറുകൾക്ക് പുറമെ
- എൽഡി ഫോഗ് ലൈറ്റുകൾ
- റിയർ ക്യാമറ
- 15 ഇഞ്ച് മെഷീൻ അലോയ് വീലുകൾ
- ക്രൂയിസ് കൺട്രോൾ
- 9 ഇഞ്ച് ടച്ച്‌സ്‌ക്രീനുള്ള ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം
- വില: 9 ലക്ഷം മുതൽ 9.5 ലക്ഷം വരെ (എക്‌സ് -ഷോറൂം)
മാരുതി സുസുക്കി സ്വിഫ്റ്റിൻ്റെ എഞ്ചിൻ: ജനറേഷൻ അപ്‌ഡേറ്റിനൊപ്പം കമ്പനി പുതിയ സ്വിഫ്റ്റ് കാറിൽ പുതിയ എഞ്ചിൻ ഉപയോഗിച്ചിട്ടുണ്ട്. 82 എച്ച്പി കരുത്തും 112 ന്യൂട്ടൺ മീറ്റർ ടോർക്കും നൽകുന്ന 1.2 ലിറ്ററിന്‍റെ Z12E, 3 സിലിണ്ടർ അടങ്ങുന്ന നാച്ചറലി ആസ്‌പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് സ്വിഫ്റ്റിൻ്റെ ഫോർത്ത് ജനറേഷൻ മോഡലിൽ അവതരിപ്പിച്ചിരിക്കുന്നത്. 5-സ്പീഡ് മാനുവൽ, 5-സ്‌പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ എഞ്ചിനിൽ ലഭ്യമാണ്. മാനുവൽ ട്രാൻസ്‌മിഷനിൽ ഒരു ലിറ്റർ പെട്രോളിൽ 24.8 കിലോ മീറ്റർ വരെയും ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനിൽ 25.75 കിലോ മീറ്റർ വരെയും ദൂരപരിധി ലഭിക്കും.