ETV Bharat / automobile-and-gadgets

ഫൈവ് സ്റ്റാര്‍ സേഫ്‌റ്റി, 25 കിമീ മൈലേജ്! പുതിയ ഡിസയര്‍ വിപണിയില്‍; വിലയും പ്രത്യേകതകളും അറിയാം

മാരുതി സുസൂക്കി സെഡാൻ ഡിസയറിന്‍റെ പുതിയ മോഡലുകള്‍ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചു.

MARUTI SUZUKI DZIRE PRICE  MARUTI SUZUKI DZIRE SPECIFICATIONS  MARUTI SUZUKI DZIRE FEATURES  മാരുതി ഡിസയര്‍ 2024
DZIRE EXTERIOR (Maruti Suzuki)
author img

By ETV Bharat Kerala Team

Published : Nov 11, 2024, 4:36 PM IST

ഫൈവ് സ്റ്റാര്‍ സേഫ്‌റ്റിയുള്ള ഒരു മാരുതി കാര്‍, വാഹനപ്രേമികളുടെ ഏറെ നാളായുള്ള കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. പറഞ്ഞുവരുന്നത് ക്രാഷ് ടെസ്റ്റില്‍ വെന്നിക്കൊടി പാറിച്ച മാരുതി സുസൂക്കിയുടെ ആദ്യ വാഹനമായ ഏറ്റവും പുതിയ ഡിസയറിനെ കുറിച്ചാണ്. അവതരണത്തിന് മുന്‍പ് തന്നെ വണ്ടിയുടെ ഡിസൈനും ഫീച്ചറുകളും എഞ്ചിനും മൈലേജുമെല്ലാം പ്രഖ്യാപിച്ച് ആളുകളെ കയ്യിലെടുക്കാൻ മാരുതിക്കായിരുന്നു.

ക്രാഷ് ടെസ്റ്റിലെ വിജയം കൂടിയായപ്പോള്‍ വാഹനപ്രേമികള്‍ക്കിടയില്‍ കാറിന്‍റെ ഹൈപ്പും നന്നായി തന്നെ ഉയരുകയും ചെയ്‌തു. ഇപ്പോള്‍, കാത്തിരുപ്പുകള്‍ എല്ലാം അവസാനിപ്പിച്ചുകൊണ്ട് തന്നെ മാരുതി ഡിസയര്‍ കോംപാക്‌ട് സെഡാൻ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. LXI, VXI, ZXI, ZXI+ എന്നീ 4 വേരിയന്‍റുകള്‍ ഗാലൻ്റ് റെഡ്, അലൂറിങ് ബ്ലൂ ഉള്‍പ്പടെ ഏഴ് കളറുകളിലാണ് വിപണിയിലേക്ക് എത്തുന്നത്. 6.79 ലക്ഷം മുതൽ 10.14 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ് ഷോറും വില.

MARUTI SUZUKI DZIRE PRICE  MARUTI SUZUKI DZIRE SPECIFICATIONS  MARUTI SUZUKI DZIRE FEATURES  മാരുതി ഡിസയര്‍ 2024
2024 Maruti Dzire launched in India (Maruti Suzuki)

ഈ വര്‍ഷം ഡിസംബര്‍ 31 വരെ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ വിലയില്‍ വാഹനം ലഭിക്കുക എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതിന് ശേഷം ഒരുപക്ഷെ വിലയില്‍ മാറ്റം വന്നേക്കാം. സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനത്തിലും ഡിസയര്‍ ലഭ്യമാണെന്നതാണ് മറ്റൊരു സവിശേഷത. ഇതിന് വേണ്ടി പ്രതിമാസം 18,248 രൂപ നല്‍കിയാല്‍ മതിയാകുമെന്നും കമ്പനി വ്യക്തമാക്കുന്നു.

  • വിവിധ വേരിയന്‍റുകളുടെ വില
FuelTransmissionLXIVXIZXI ZXI+
PetrolManual ₹6,79,000₹7,79,000₹8,89,000₹9,69,000
AGS ₹8,24,000₹9,34,000₹10,14,000
CNGManual ₹8,74,000₹9,84,000
  • മാരുതി ഡിസയര്‍ 2024 ഡിസൈൻ

3,995 മില്ലീമീറ്റർ നീളവും 1,735 മില്ലീമീറ്റർ വീതിയും 1,525 മില്ലീമീറ്റർ ഉയരവും 2,450 മില്ലീമീറ്റർ വീൽബേസും 163 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് ഏറ്റവും പുതിയ ഡിസയറിനുള്ളത്. പഴയ തലമുറയിലെ വാഹനങ്ങള്‍ക്ക് സമാനമായ വലിപ്പങ്ങള്‍ തന്നെയാണ് പുതിയ മോഡലിനുമുള്ളതെന്ന് സാരം. ഇന്ത്യയിൽ വിറ്റഴിച്ച കഴിഞ്ഞ മൂന്ന് തലമുറ ഡിസയറുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത്തവണ അതിൻ്റെ ഡിസൈനിലും വളരെ പ്രധാനപ്പെട്ട മാറ്റങ്ങൾ തന്നെ കമ്പനി വരുത്തിയിട്ടുണ്ട്. കൂടാതെ, സ്വിഫ്റ്റുമായി യാതൊരു തരത്തിലുമുള്ള സാമ്യവുമില്ല എന്നുള്ളതും വാഹനത്തെ ശ്രദ്ധേയമാക്കുന്നു.

കൂടുതല്‍ ഷാര്‍പ്പായ ഡിസൈനാണ് വാഹനത്തിന്‍റെ മുൻഭാഗത്തിന് നല്‍കിയിരിക്കുന്നത്. ഹെഡ് ലാംപുകള്‍ വരെ നീളുന്ന പിയാനോ ബ്ലാക്ക് ഫിനിഷിലുള്ള സ്‌ട്രിപ്പാണ് കാറിന്‍റെ മുൻ ഗ്രില്ലില്‍. ഹെഡ്‌ലാംപുകള്‍ക്ക് അടിവശത്തായാണ് ഇൻഡിക്കേറ്ററുകള്‍. ഇവ വേര്‍തിരിക്കുന്നതിനായി എല്‍ഇഡി സ്‌ട്രിപ് ലൈറ്റുമുണ്ട്. ബംപറില്‍ എല്‍ഇഡി ഫോഗ് ലാംപും മുൻവശത്തെ കിടിലമാക്കും. പിന്നില്‍ ടെയില്‍ ഗേറ്റിന്‍റെ ഇടതുഭാഗത്തായാണ് ഡിസയര്‍ ബ്രാൻഡിങ് നല്‍കിയിരിക്കുന്നത്.

  • ഇന്‍റീരിയര്‍ ഡിസൈൻ

വാഹനത്തിന്‍റെ ഇന്‍റീരിയറിലും കമ്പനി ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഡ്യുവല്‍ ടോണ്‍ ഇന്‍റീരിയറാണ് കാറിന് നല്‍കിയിരിക്കുന്നത്. വുഡ് ഫിനിഷിങ്ങിനൊപ്പം സില്‍വര്‍ ആക്‌സെന്‍റുകളും നല്‍കിയിട്ടുണ്ട്. കണക്റ്റഡ് കാർ ഫീച്ചറുകൾക്കൊപ്പം വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഇലക്ട്രിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, ഫ്‌ളോട്ടിങ് 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്‍റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ചാർജിങ് പോർട്ട്, റിയർ എസി വെൻ്റുകൾ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഡിസയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2024 Maruti Dzire color options (Maruti Suzuki)
  • സുരക്ഷാ സവിശേഷതകൾ

6 എയർബാഗുകൾ, ESP, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, എല്ലാ സീറ്റുകൾക്കും ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ മുതലായവയാണ് പുതിയ ഡിസയറിലെ സുരക്ഷ ഫീച്ചറുകള്‍.

Z12E, ത്രീ സിലിണ്ടർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് പുതിയ ഡിസയറിനുമുള്ളത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോഡിയാക്കിയ എഞ്ചിന് 82 bhp പവറിൽ പരമാവധി 112 Nm torque വരെ ഉത്പാദിപ്പിക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശം. പെട്രോൾ + CNG വേരിയൻ്റിൽ, ഈ എഞ്ചിൻ 68 bhp പവറില്‍ 100 Nm torque ഉത്പാദിപ്പിക്കും ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചറുമായി വരുന്നത് കൊണ്ട് തന്നെ പെട്രോളിൽ വരെ 25.71 കിമീ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.

Also Read : രണ്ട് പുതു പുത്തന്‍ മോഡലുകളുമായി എം ജി ഹെക്‌ടര്‍; അറിയാം വിലയും സവിശേഷതകളും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.