ഹൈദരാബാദ്: ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറുമായെത്തുന്ന iQOO 13 ഇന്ത്യയിൽ ലോഞ്ചിന് ഒരുങ്ങുന്നു. ചൈനീസ് വിപണിയിൽ അവതരിപ്പിച്ചതിന് പിന്നാലെ നാളെ (ഡിസംബർ 3) ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സ്‌മാർട്ട്ഫോണിൻ്റെ ഇന്ത്യൻ വേരിയൻ്റിനെ കുറിച്ചും അവയുടെ ഫീച്ചറുകളെ കുറിച്ചും ചില വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
ചൈനീസ് വേരിയൻ്റിൽ നിന്നും ചെറിയ മാറ്റങ്ങളോടെയായിരിക്കും iQOO 13 ഇന്ത്യയിലെത്തുന്നത്. കളർ ഓപ്‌ഷനുകളിൽ മാറ്റം വരുന്നതിനൊപ്പം ബാറ്ററി കപ്പാസിറ്റിയിലും ചെറിയ മാറ്റം വരുമെന്നാണ് റിപ്പോർട്ടുകൾ. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലും iQOO ഇ-സ്റ്റോറിലും ഈ സ്‌മാർട്ട്‌ഫോൺ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഒക്ടോബറിലാണ് ഈ സ്‌മാർട്ട്ഫോൺ ചൈനയിൽ അവതരിപ്പിച്ചത്.
Just 1 day to go until speed meets perfection! 🚀
— iQOO India (@IqooInd) December 2, 2024
The #iQOO13, powered by the lightning-fast Snapdragon 8 Elite, is set to redefine performance as India’s Fastest Smartphone. Ever.*
Launching on 3rd December, exclusively available on @amazonIN and https://t.co/bXttwlZo3N. 🔥… pic.twitter.com/Q6KfreEgjZ
144Hz റിഫ്രഷ് റേറ്റോടെ വരുന്ന 2K AMOLED ഡിസ്‌പ്ലേയുള്ള ഫോണിന് ഫ്ലാറ്റ് സ്ക്രീനാണ് നൽകിയിരിക്കുന്നത്. ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറും Q2 സൂപ്പർകമ്പ്യൂട്ടിംഗ് ചിപ്പും മികച്ച ഗെയിമിങ് അനുഭവം നൽകുമെന്നതിൽ സംശയമില്ല. 2K ഗെയിം സൂപ്പർ റെസലൂഷൻ ഫീച്ചർ ഫോണിന്‍റെ ഗ്രാഫിക്‌സ് മെച്ചപ്പെടുത്തും. ഫോൺ അമിതമായി ചൂടാകുന്നത് തടയുന്നതിനായി വേപ്പർ ചേമ്പർ കൂളിങ് സിസ്റ്റവും നൽകിയിട്ടുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 15ൽ പ്രവർത്തിക്കുന്ന ഫോണിന് നാല് വർഷത്തെ സോഫ്‌റ്റ്‌വെയർ അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. സോണി IMX 921 സെൻസറുള്ള 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, 50 മെഗാപിക്‌സൽ സോണി പോർട്രെയിറ്റ് സെൻസർ, 50 മെഗാപിക്‌സൽ അൾട്രാ വൈഡ് ക്യാമറ, 32 മെഗാപിക്‌സൽ സെൽഫി സെൻസർ സജ്ജീകരണത്തോടെയാണ് iQOO 13 വരുന്നത്.
#Hyderabad is abuzz as the #iQOO13 takes center stage! The excitement is real! #Questers are putting the #iQOO13’s durability to the test with live water resistance demos. Built tough with IP68 & IP69 Dust and Water Resistance*, it's a revolution in tech that’s as tough as it… pic.twitter.com/3QiD8WQSSu
— iQOO India (@IqooInd) December 1, 2024
ഫോണിന്‍റെ ഇന്ത്യൻ വേരിയന്‍റ് 6,000mAh ബാറ്ററി കപ്പാസിറ്റിയിലാണ് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ചൈനീസ് മോഡലിന് 6,150mAh ബാറ്ററിയാണ് നൽകിയത്. രണ്ട് വേരിയന്‍റുകൾക്കും 120W ചാർജിങ് പിന്തുണ ലഭ്യമാകും. വെള്ളം, പൊടി എന്നിവയിൽ നിന്ന് ഫോണിനെ സംരക്ഷിക്കുന്നതിനായി IP69 റേറ്റിങ് നൽകിയിട്ടുണ്ട്.
Where power meets precision, victory is inevitable. The BMW M Hybrid V8, fueled by iQOO’s spirit of performance, dominates the track with relentless speed and excellence at the FIA World Endurance Championship race in Bahrain. Together with @BMWMotorsport, we’re redefining the… pic.twitter.com/QvH2QY0wzw
— iQOO India (@IqooInd) December 1, 2024
iQOO 13 മോഡലിന്‍റെ ഡിസൈനിൽ ഹൈലൈറ്റ് ചെയ്യുന്ന ഫീച്ചർ 'മോൺസ്റ്റർ ഹാലോ' ലൈറ്റ് ഇഫക്റ്റ് തന്നെയാണ്. ഫോണിന്‍റെ ക്യാമറ മൊഡ്യൂളിന് ചുറ്റുമാണ് ഈ ഇഫക്റ്റ് നൽകിയിരിക്കുന്നത്. കോളുകളും മെസെജുകളും വരുമ്പോഴും ഫോൺ ചാർജിങിലായിരിക്കുമ്പോഴും നോട്ടിഫിക്കേഷൻ നൽകാൻ ഈ ഫീച്ചർ സഹായിക്കും.
iQOO 13 വില:
ഇന്ത്യൻ കറൻസിയിലേക്ക് മാറ്റുമ്പോൾ, iQOO 13 ന്‍റെ 12GB RAM + 256GB സ്റ്റോറേജ് വേരിയന്‍റിന് 47,200 രൂപയും 16GB + 1TB സ്റ്റോറേജ് വേരിയന്‍റിന് 61,400 രൂപയുമാണ് ചൈനയിലെ വില. അതേസമയം 12GB RAM + 256GB സ്റ്റോറേജ് വേരിയന്‍റിന് 55,000 രൂപയായിരിക്കും ഇന്ത്യയിൽ വില വരുക. ഇതേ സ്റ്റോറേജുമായി പുറത്തിറങ്ങിയ iQOO 12 മോഡലിന്‍റെ വിലയേക്കാൾ കൂടുതലായിരിക്കും ഇത്. 52,999 രൂപയായിരുന്നു ലോഞ്ചിങ് സമയത്ത് iQOO 12ന്‍റെ വില.